PCWF വാർത്തകൾ

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു.എ.ഇ സെൻട്രൽ കമ്മിറ്റി, സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 ഞായർ ഷാർജ അൽ ദൈദ്, അൽ മഹാ ഫാം ഹൗസിൽ വെച്ച് പോന്നോണം പൊന്നാനി 25 ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. മുൻകൂട്ടി രെജിസ്റ്റർ ചെയ്ത അൻപതോളം വനിതകളക്കം ഇരുന്നൂറോളം എക്സിക്യൂട്ടീവ് മെമ്പർമാർ സജീവമായി പങ്കെടുത്ത ഓണാഘോഷ പരിപാടികൾക്ക്, അംഗങ്ങൾ തയ്യാറാക്കി കൊണ്ടുവന്ന വിഭവസമൃദ്ധമായ ഓണ സദ്യ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. ഓണസദ്യക്ക് ശേഷം നടന്ന ചിത്രരചനാ, കളറിങ്, ലെമൺ സ്പൂണ് റേസിംഗ്, കുളംകര, ബിസ്ക്കറ്റ് കടിക്കൽ, ഷൂട് ഔട്ട്, ചട്ടിപന്ത്, സുന്ദരന് പൊട്ടുതൊടൽ, വടംവലി തുടങ്ങി ഗൃഹാതുരത്വമുണർത്തുന്ന വൈവിദ്ധ്യമായ ഓണക്കളികളിൽ പുരുഷന്മാരും, സ്ത്രീകളും കുട്ടികളും സജീവമായി പങ്കെടുത്തു. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിവിധ ഘടകങ്ങളുടെയും ഉപസമിതികളുടെയും ഭാരവാഹികൾ വിതരണം ചെയ്തു. ഗ്ലോബൽ പ്രസിഡന്റ്‌ സി. എസ് പൊന്നാനി, ഗ്ലോബൽ വൈ: പ്രസിഡന്റും സ്വശ്രയ കമ്പനി ചെയർമാനുമായ ഡോ: എ.ആർ.കെ. തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. പി.സി.ഡബ്ള്യൂ.എഫ് ദമാം കമ്മിറ്റി സംഘടിപ്പിച്ച ലേഖന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അബുദാബി ഘടകം സെക്രട്ടറി സഹീർ മുഹമ്മദിന് സർട്ടിഫിക്കറ്റും, കാശ് അവാർഡും സമ്മാനിച്ചു. സ്വന്തം മകളുടെ വിവാഹവേദിയിൽ നിർധനരായ രണ്ട് പെൺകുട്ടികളുടെ വിവാഹങ്ങൾ സാധ്യമാക്കി, സംഘടനാ ലക്ഷ്യങ്ങൾ സ്വന്തം ജീവിതത്തിലൂടെ പ്രാവർത്തികമാക്കി മാതൃക കാണിച്ച നൂറുൽ അമീൻ - സമീറ ദമ്പതികളെ മൊമെന്റോ നൽകി ആദരിച്ചു. സംഗീത പ്രേമികളായ പ്രവർത്തകർ ഓണാഘോഷ പരിപാടി സംഗീത സാന്ദ്രമാക്കി. അൽബഹാർ സ്ക്രാപ്പ്, റിയൽ ബെവ്‌, സ്കൈമാർക് സൈൻ, ഹോളിവുഡ് ടൈലറിങ്, അകോണ് ഗിഫ്റ്റ്‌സ്, ഖമ്പർ അലി ടൈലറിങ് തുടങ്ങിയവർ ഓണാഘോഷപരിപാടിയുടെ മുഖ്യ പ്രായോജകരായിരുന്നു.

തുടരുക...

വെളിയങ്കോട് : ഡിസംബർ 30 ന് പൊന്നാനിയിൽ വെച്ച് നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി പതിനൊന്നാം വാർഷിക സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം വെളിയങ്കോട് പഞ്ചായത്ത് *PCWF വനിതാ സംഗമം* സംഘടിപ്പിച്ചു. ഉമരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ എം. റസിയ ഉദ്ഘാടനം ചെയ്തു. വിവിധ വാർഡുകളിൽ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികളെ ഉൾപ്പെടുത്തി 19 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ടി.മുനീറ നേതൃത്വം നൽകി. വനിതാ കേന്ദ്ര കമ്മിറ്റി സെക്രട്ടറി സുഹ്റ ബാബു അധ്യക്ഷ വഹിച്ചു. മാനാത്ത് പറമ്പിൽ അബ്ദുസ്സമദ് സ്വാഗതം പറഞ്ഞു. വനിതാ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി എസ് ലത ടീച്ചർ ആമുഖ പ്രഭാഷണം നടത്തി. 47-ാം വയസ്സിലും സ്വപ്രയത്നം കൊണ്ട് തുല്യത പരീക്ഷകളിലൂടെ വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ കൈവരിച്ച് ഡിഗ്രി പഠനത്തിനർഹത നേടിയ വെളിയംങ്കോട് സൗത്ത് സ്വദേശിനി വി മൈമൂനത്തിന് ഉപഹാരം സമർപ്പിച്ചു. 41-ാം വയസ്സിലും പ്ലസ്ടു തുല്യതാ പരീക്ഷയിൽ ഉന്നത വിജയം നേടിയ എരംമംഗലം സ്വദേശിനി യു സുബീനയെ അനുമോദിച്ചു. വി കെ നാസർ മാസ്റ്റർ പഴഞ്ഞി ആശംസ പ്രസംഗം നടത്തി. വനിതാ കമ്മിറ്റി പതിനൊന്നാം വാർഷികാഘഷ സംഘാടക സമിതി ജനറൽ കൺവീനർ റോഷിനി പാലക്കൽ സംസാരിച്ചു. പി എ അസ്മാബി, ആരിഫ മാറഞ്ചേരി, സബീന ബാബു തുടങ്ങിയവർ സംബന്ധിച്ചു. സലീന എ വി നന്ദി പറഞ്ഞു.

തുടരുക...

ബഹ്‌റൈൻ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ ചാപ്റ്റർ എവർഗ്രീൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അദ്ലിയ സ്കിൽ മിഷൻ അക്കാദമിയുമായി സഹകരിച്ച് *"ഒരു ചെടി ഒരു ജീവൻ - നാളെയുടെ ശ്വാസം ഇന്ന് നട്ടിടാം"* എന്ന പേരിൽ വരും തലമുറക്ക് മാതൃകയാകുന്ന വിധത്തിൽ ചെടികൾ നട്ടു പൂന്തോട്ടം ഒരുക്കി. പി സി ഡബ്ല്യൂ എഫ് പ്രസിഡണ്ട് മുസ്തഫ കൊലക്കാട് വൃക്ഷ ചെടികൾ നട്ടു ഉദ്ഘാടനം നിർവഹിച്ചു. അബ്ദുറഹ്മാൻ പി ടി അധ്യക്ഷത വഹിച്ചു. ചെടികളും, വൃക്ഷത്തൈകളും നട്ടു പിടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അക്കാദമി വിദ്യാർഥികൾക്ക് സെയ്തലവി അമ്പലത്ത് ക്ലാസെടുത്തു. സ്കിൽ മിഷൻ അക്കാദമി ഫൗണ്ടർ & ഡയറക്ടർ മിസിസ്. പ്രിൻസി ജോയ്, ബോർഡ് ഡയറക്ടർ അരുൺ സി ബാബു, ആക്ടിവിറ്റീസ്‌ & കോഴ്സ് കോർഡിനേറ്റർ മിസിസ്. അലിഷ് ബാ, അഡ്മിൻ മീർ സുലൈമാൻ, ടീച്ചർമാരായ ഫാരിയാ, സന, അദീബ എന്നിവർ ആശംസകൾ നേർന്നു. പി സി ഡബ്ല്യൂ എഫ് എവർഗ്രീൻ കൺവീനർ എം എഫ് റഹ്മാൻ, മുഖ്യ രക്ഷാധികാരി ബാലൻ കണ്ടനകം, ജനറൽ സെക്രട്ടറി ശറഫുദ്ധീൻ വിഎം, ഷാഫി തൂവക്കര എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. വനിതാ വിംഗ് ഭാരവാഹികളായ സമീറ സിദ്ധിഖ്, ലൈല റഹ്മാൻ എന്നിവർക്കൊപ്പം തസ്‌നി അൻവർ, സാബിറ നൗഫൽ, തസ്‌ലി ഷാഫി തുടങ്ങിയവർ പങ്കെടുത്തു. എം എഫ് റഹ്മാൻ സ്വാഗതവും ഹസൻ വിഎം മുഹമ്മദ്‌ നന്ദിയും പറഞ്ഞു.

തുടരുക...

മാറഞ്ചേരി: ഡിസംബർ 30 ന് നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി പതിനൊന്നാം വാർഷിക സമ്മേളനത്തിന്റെ മുന്നോടിയായി മാറഞ്ചേരി പഞ്ചായത്ത് വനിതാ കമ്മിറ്റി ജനറൽ ബോഡിയുടെ ഭാഗമായി വനിതാ സംഗമം സംഘടിപ്പിച്ചു. മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് പി. ആരിഫ അധ്യക്ഷത വഹിച്ചു. കേന്ദ്ര വനിത കമ്മറ്റി പ്രസിഡന്റ് ടി മുനീറ ഉദ്ഘാടനം ചെയ്തു ജനറൽ സെക്രട്ടറി എസ് ലത ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. മാറഞ്ചേരി വനിതാ സെക്രട്ടറി ഷീജ കെ റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീരാമനുണ്ണി മാസ്റ്റർ, എം.ടി. നജീബ്, പി എം അഷറഫ്, കാട്ടിൽ മുഹമ്മദ് കുട്ടി, അഡ്വക്കറ്റ് കെ. എ.ബക്കർ, എന്നിവർ ആശംസകൾ അർപ്പിച്ചു. പുതുതായി അംഗത്വമെടുത്തവരെ ജനറൽ ബോഡിയിലേക്ക് തെരഞ്ഞെടുത്തു. പ്രധാന ഭാരവാഹികളിൽ നിൻജ്ജീവമായവരെ മാറ്റാനും പകരം യോഗ്യരായവരെ എക്സിക്യൂട്ടീവിൽ നിന്നും തെരഞ്ഞെടുക്കാനും പ്രസിഡന്റിനെ ചുമതലപ്പെടുത്തി. പൊന്നാനി ചാണാറോഡ് വഹീദ ഓഡിറ്റോറിയത്തിൽ നടക്കുന്ന വനിതാ കമ്മിറ്റിയുടെ പതിനൊന്നാം വാർഷിക സമ്മേളനവും, അനുബന്ധ പരിപാടികളും വിജയിപ്പിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തു. ജോ: സെക്രട്ടറി സുനീറ സ്വാഗതവും, ട്രഷറർ ജാസ്മിൻ ആരിഫ് നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി: താലൂക്കിലെ സ്ത്രീ സമൂഹത്തിന്റെ പുരോഗതിക്കായ് പ്രവർത്തിച്ച് വരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി, പതിനൊന്നാം വാര്‍ഷിക സമ്മേളനം വിപുലമായ പരിപാടികളോടെ 2025 ഡിസംബർ 30 ന് പൊന്നാനി ചാണാ റോഡിലെ വഹീദ ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചു. സമ്മേളന വിജയത്തിനായി 201 അംഗ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം എഴുത്തുകാരി ജെസ്സി സലീം ഉദ്ഘാടനം ചെയ്തു. വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മുനീറ ടി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് മുഖ്യപ്രഭാഷണം നടത്തി. സി എസ് പൊന്നാനി, പി കോയക്കുട്ടി മാസ്റ്റർ, അടാട്ട് വാസുദേവൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ഇരുപത്തിയൊന്നാമത് സംസ്ഥാന കേഡറ്റ് തൈക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി ദേശീയ കേഡറ്റ് തൈക്വോണ്ടോ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ ഷെസ അഫ്രിന് (ജി സി സി കോർഡിനേറ്റർ മുഹമ്മദ് അനീഷിന്റെ മകൾ) വേദിയിൽ വെച്ച് പുരസ്കാരം നൽകി അനുമോദിച്ചു. വനിതാ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി എസ് ലത ടീച്ചർ സംഘാടക സമിതിയെ പ്രഖ്യാപിച്ചു. ട്രഷറർ ഖദീജ മുത്തേടത്ത് സമ്മേളനത്തിന്റെയും അനുബന്ധ ചടങ്ങുകളുടെയും ബഡ്ജറ്റ് അവതരിപ്പിച്ചു. സമ്മേളനവും, അനുബന്ധ പരിപാടികളും സെക്രട്ടറി ഹൈറുന്നിസ പാലപ്പെട്ടി വിശദീകരിച്ചു. ബീകുട്ടി ടീച്ചർ, ശാരദ ടീച്ചർ എന്നിവർ ചേർന്ന് ഫണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. സംഘാടക സമിതി ചെയർപേഴ്സണായി എം എം സുബൈദ പോത്തനൂരിനെയും, ജനറൽ കൺവീനറായി റോഷിനി പാലക്കലിനെയും തെരഞ്ഞെടുത്തു. ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഐക്യദാര്‍ഢ്യ സദസ്സും സംഘടിപ്പിച്ചു. അസ്മാബി പി എ സ്വാഗതവും, ആരിഫ മാറഞ്ചേരി നന്ദിയും പറഞ്ഞു.

തുടരുക...

കാലടി: "ആരോഗ്യമുളള സമൂഹം" എന്ന ലക്ഷ്യത്തോടെ എടപ്പാൾ ഹോസ്പിറ്റൽ, ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കാലടി പഞ്ചായത്ത് കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പോത്തനൂര്‍ ജി. യു. പി. സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു ഉദ്ഘാടനം ചെയ്തു. വൈ:പ്രസിഡന്റ് ബൽക്കീസ് കൊരണപ്പറ്റ മുഖ്യാതിഥിയായിരുന്നു. പി സി ഡബ്ല്യു എഫ് ഗ്ലോബൽ പ്രസിഡന്റ് സിഎസ് പൊന്നാനി മുഖ്യപ്രഭാഷണം നടത്തി. എടപ്പാൾ ഹോസ്പിറ്റലിലെ . ഡോ:അജിത് കുമാർ പി കെ, ഡോ: ഖദീജ ഷാഹിന, ഡോ: നിഹാരിക എന്നിവർ വിവിധ പരിശോനകൾക്ക് നേതൃത്വം നൽകി. ബി പി - ഷുഗർ പരിശോധന, ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രിയുടെ തിമിര നിർണ്ണയവും, തിമിര ശസ്ത്രക്രിയയുമെല്ലാം ക്യാമ്പിൽ നിന്നും ലഭിച്ച സൗജന്യ ആനുകൂല്യങ്ങളായിരുന്നു. ആയുർവേദ ഡോക്ടർ ജന്നത്തുൽ ഫിർദൗസ് ചങ്ങമ്പള്ളി നയിച്ച ക്യാൻസർ ബോധവൽക്കരണ ക്ലാസും ഉണ്ടായിരിന്നു. സംഘാടക സമിതി ചെയർമാൻ മോഹൻ ദാസ്. സി അധ്യക്ഷത വഹിച്ചു. ദിലീഷ് ഇ കെ, ലെനിൻ എ, സുബൈദ പോത്തന്നൂർ, ടി മുനീറ മുസ്തഫ കാടഞ്ചേരി, സുജീഷ് നമ്പ്യാർ, അബ്ദുൽ ജലീൽ, സലാം പോത്തനൂർ, മുരളി മേലെപ്പാട്ട്, റസാഖ് കെ പി, സാബിറ കെ തുടങ്ങിയവർ ആശംസ നേർന്നു. രവീന്ദ്രൻ എ കെ, രാജലക്ഷ്മി കണ്ടനകം, ആരിഫ പി, മുനീറ കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വിജയൻ വി കെ സ്വാഗതവും, സാജിത പോത്തനൂർ നന്ദിയും പറഞ്ഞു. ഇരുന്നൂറ്റി അമ്പതോളം ആളുകൾ ക്യാമ്പ് ഉപയോഗപ്പെടുത്തി.

തുടരുക...

പൊന്നാനി: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 156-ാമത് ജന്മദിനം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സമുചിതമായി ആചരിച്ചു. ചമ്രവട്ടം ജംഗ്ഷൻ എം ഐ ടവർ പരിസരത്ത് നടന്ന പൊതുയോഗം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. മനുഷ്യരെ ഒന്നിപ്പിക്കുന്ന സിദ്ധാന്തവുമായി വന്ന മഹാത്മാ ഗാന്ധിജിയെ പോലും തെറ്റായ രീതിയിൽ അവതരിപ്പിക്കുന്ന പ്രവണത സമൂഹത്തിൽ കണ്ടുവരുന്നു. ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്, പ്രതിഷേധിക്കേണ്ടതുണ്ട്. അതിനാൽ ഗാന്ധിജിയുടെ സന്ദേശങ്ങൾ സമൂഹത്തിൽ വ്യാപിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം ഈ കാലഘട്ടത്തിൽ ഏറി വരികയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ശിവദാസ് ആറ്റുപുറം പറഞ്ഞു. ഗാന്ധി ദർശൻ ജില്ലാ കൺവീനർ ആർ പ്രസന്ന കുമാരി ടീച്ചർ ഗാന്ധി ജയന്തി ദിന സന്ദേശം നൽകി. സത്യം, അഹിംസ, സത്യാഗ്രഹം തുടങ്ങിയ ഉയർന്ന മാനുഷിക മൂല്യങ്ങളിലൂന്നിയ ഗാന്ധിജിയുടെ ജീവിത വീക്ഷണം കൃത്യമായി വരച്ച് കാട്ടികൊണ്ട് ഗാന്ധിജയന്തി ദിന സന്ദേശം നൽകി. സ്ത്രീകൾ, കുട്ടികൾ, ദലിതർ, പാർശ്വവൽക്കരിക്കപ്പെടവർ തുടങ്ങി സമൂഹത്തിലെ എല്ലാ മനുഷ്യരുടെയും ക്ഷേമ ജീവിതം ലക്ഷ്യമാക്കി ഇന്ത്യൻ ജനതയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച മഹാമനീഷിയായിരുന്നു മഹാത്മജി എന്നും അവർ പറഞ്ഞു. പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. അടാട്ട് വാസുദേവൻ മാസ്റ്റർ, ബീക്കുട്ടി ടീച്ചർ, ഇ ഹൈദരലി മാസ്റ്റർ, ശാരദ ടീച്ചർ, രാജൻ തലക്കാട്ട്, അഷ്റഫ് മച്ചിങ്ങൽ തുടങ്ങിയവർ സംസാരിച്ചു. *പാനൂസ* പരിഷ്കരിച്ച പതിപ്പ് പ്രസന്ന കുമാരി ടീച്ചർക്ക് ടി മുനീറ നൽകി. സി വി മുഹമ്മദ് നവാസ് സ്വാഗതവും, മുജീബ് കിസ്മത്ത് നന്ദിയും പറഞ്ഞു.

തുടരുക...

ലണ്ടൻ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗഡേഷൻ്റെ ആഭിമുഖ്യത്തിൽ യുകെ യിലെ പൊന്നാനി നിവാസികളുടെ പ്രഥമ സംഗമം സംഘടിപ്പിച്ചു. സെപ്റ്റംബർ 28 ഞായറാഴ്ച യു കെ മിൽട്ടൺ കെയിൻസിലെ ബ്ലെച്ച്ലി യൂത്ത് സെൻ്ററിൽ നടന്ന സംഗമത്തിൽ കുടുംബങ്ങളടക്കം അമ്പതോളം പേർ പങ്കെടുത്തു. ആദ്യമായി കണ്ടുമുട്ടുന്നവരും പഴയ പരിചയങ്ങളുമായൊത്ത് ചേർന്ന സംഗമം, സൗഹൃദം പുതുക്കിയും പുതിയ ബന്ധങ്ങൾ തീർത്തും, പങ്കെടുത്ത എല്ലാവർക്കും മറക്കാനാവാത്തൊരു അനുഭവമായി. പൊന്നാനിയുടെ തനതായ വിഭവങ്ങൾ സ്വന്തം കൈകളാൽ തയ്യാറാക്കി കൊണ്ടുവന്നവർ അത് സന്തോഷത്തോടെ പങ്കുവെച്ചപ്പോൾ, സംഗമം രുചിയുടെയും സ്നേഹത്തിന്റെയും ഉത്സവമായി മാറി. യു കെ യിൽ സംഘടനാ പ്രവർത്തനങ്ങളെ കൂടുതൽ വിപുലപ്പെടുത്തുന്നതിനും പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിനുമായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റ്: സയ്യിദ് ആബിദ് തങ്ങൾ (ലെസ്റ്റർ) ജനറൽ സെക്രട്ടറി: ഷറഫുദ്ദീൻ (ലൂട്ടൺ) ഓർഗനൈസിങ് സെക്രട്ടറി: വിപിൻ (മിൽട്ടൺ കെയ്ൻസ്) ട്രഷറർ : അനസ് (ഗാറ്റ്വിക്ക്) വൈസ് പ്രസിഡന്റ് : ഇർഷാദ് (ലണ്ടൻ) മുനീർ (ലൂട്ടൺ) ജോയിന്റ് സെക്രട്ടറി : നൗഷിർ (മിൽട്ടൺ കെയ്ൻസ്) സലാം (നോർത്താംപ്ടൺ) എക്സിക്യൂട്ടീവ് അംഗങ്ങൾ : ജുനൈദ് (ലണ്ടൻ) ഫാരിസ് (നോർത്താംപ്ടൺ) സഹദ് (ലൂട്ടൺ) ഫൈസൽ (ലണ്ടൻ) ഇഷാക് റഹ്മാൻ (നോർത്തേൺ അയർലൻഡ്) രഞ്ജിത്ത് (ബ്ലാക്ക്പൂൾ) മസൂദ് (ലണ്ടൻ) സംഘടനയിലെ അംഗത്വം വർദ്ധിക്കുന്നതിനനുസരിച്ച് കൂടുതൽ പേരെ ഉൾപ്പെടുത്തി കമ്മിറ്റി പിന്നീട് വിപുലീകരിക്കാനും തീരുമാനിച്ചു.

തുടരുക...

ദമ്മാം: പ്രവാസ ലോകത്ത് മലയാളി മനസ്സിന്റെ ഗൃഹാതുര ഓർമ്മകൾക്ക് പുതുമ നിറച്ചു കൊണ്ട് “പൊന്നോണം പൊന്നാനി സീസൺ 2” പൊന്നാനിക്കാരുടെ ആഗോള സംഘടനയായ പി.സി.ഡബ്ല്യു.എഫ് കിഴക്കൻ പ്രവിശ്യയിൽ ഓണാഘോഷം സംഘടിപ്പിച്ചു. കിഴക്കൻ പ്രവിശ്യ ഉൾപ്പെടുന്ന ദമ്മാം, അൽ ഖോബാർ, ജുബൈൽ, അൽ ഹസ്സ തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുനൂറിലധികം പേർ പങ്കെടുത്ത് ആഘോഷത്തിന് ചാരുത കൂട്ടി. ടിഷ്യു പേപ്പർ ഉപയോഗിച്ച് സൃഷ്ടിച്ച പൂക്കളം പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ദിവസങ്ങളോളം നടത്തിയ പരിശ്രമഫലമായ ഈ മനോഹര പൂക്കളം പരമ്പരാഗത ശൈലിയിൽ നിന്ന് വ്യത്യസ്തമായി ഒരുക്കി കൊണ്ട് എല്ലാവരുടെയും പ്രശംസ നേടി. വിഭവസമൃദ്ധമായ ഓണസദ്യയോടെ ആരംഭിച്ച പരിപാടിയിൽ കലാ-കായിക പരിപാടികളും അരങ്ങേറി. ടീം ആവണിയുടെ നേതൃത്വത്തിൽ തിരുവാതിര, ടീം ഫ്യൂഷന്റെ സിനിമാറ്റിക് ഡാൻസ്, പിന്നണി ഗായകൻ ഫഹദ് ബക്കറിന്റെ മ്യൂസിക് നൈറ്റ് എന്നിവ വേദി നിറച്ചു. കിഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഗാന-നൃത്തങ്ങളും അവതരിപ്പിച്ചു. പി.സി.ഡബ്ല്യു.എഫ് കേരളീയ തനിമയോടെ അവതരിപ്പിച്ച മാവേലിയും, പുലിക്കളിയും ഓണാഘോഷത്തിന് പൂർണ്ണ ചൈതന്യം നൽകി. തുടർന്ന് നടന്ന വടംവലി, ഷൂട്ടൗട്ട്, ലെമൺ-സ്പൂൺ റെയ്‌സ് തുടങ്ങിയ കായിക മത്സരങ്ങൾ ആവേശത്തിന്റെ ഉച്ചകോടിയിലെത്തി. പ്രോഗ്രാം കൺവീനർമാരായ സാലിഹ് ഉസ്മാൻ, സിറാജ് കെ.വി., ആസിഫ് കെ, ഫസ്ന ആസിഫ്, അർഷിന ഖലീൽ എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ അംഗങ്ങളും ചേർന്ന് പരിപാടികൾ വിജയകരമായി നിയന്ത്രിച്ചു. കൈ നിറയെ സമ്മാനങ്ങളും മനസ്സ് നിറയെ ഓണസ്മരണകളുമായി പങ്കെടുത്ത എല്ലാവർക്കും വേറിട്ട അനുഭവമായി.

തുടരുക...

ദമ്മാം: പൊന്നാനിക്കാരുടെ ആഗോള സംഘടനയായ പി.സി.ഡബ്ല്യു.എഫ് കിഴക്കൻ പ്രവിശ്യയിൽ സൗദി ദേശീയ ദിനം വിപുലമായി ആഘോഷിച്ചു. സൈഹാത് സദാറ റിസോർട്ടിൽ നടന്ന ചടങ്ങിൽ ദമ്മാം കമ്മിറ്റി പ്രസിഡന്റ് ഷമീർ നൈതല്ലൂർ അധ്യക്ഷത വഹിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസ് വക്കം ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. ഖാലിദ് അൽ ഫർവാൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യ-സൗദി ബന്ധം സൗദിയുടെ തുടക്കം മുതൽ നിലനിന്നുവരുന്നതാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ഗ്ലോബൽ സെക്രട്ടറി അഷ്റഫ് നൈതല്ലൂർ ദേശീയ ദിന സന്ദേശം നൽകി. കുട്ടികളുടെയും മുതിർന്നവരുടെയും പങ്കാളിത്തത്തോടെ ദേശീയ ദിന റാലി നടന്നു. കിഡ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സൗദിയുടെ പരമ്പരാഗത നൃത്തവും വിവിധ കലാപരിപാടികളും അരങ്ങേറി. കിഡ്സ് ക്ലബ് അംഗമായ ഫാത്തിമ സഹ്ര ദേശീയ ദിന പ്രസംഗം നടത്തി. അഹദ് അബ്ദുള്ള സൗദി ഗാനം ആലപിച്ചു. യു.ഐ.സി ചെയർമാൻ ബദറുദ്ദീൻ അബ്ദുൽ മജീദ്, അക്ബർ ട്രാവൽസ് സൗദി ജനറൽ മാനേജർ അസ്ഹർ ഖുറേഷി എന്നിവർ ചേർന്ന് കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു. ഗൾഫ്ഗേറ്റ് എം.ഡി. ഷാജഹാൻ, സാജിദ് ആറാട്ടുപുഴ, സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി എന്നിവർ ആശംസകൾ നേർന്നു. സിറാജ്, ഖലീൽ, ആസിഫ് കെ., അമീർ വി.പി, ഹാരിസ്, ആസിഫ് പി.ടി., നഹാസ്, ആബിദ്, നിസാർ, ഷബീർ മാറഞ്ചേരി, ദീപക് , ഉമ്മർ കെ.വി., ഇഖ്ബാൽ വെളിയങ്കോട്, ഫാസിൽ . യു, നൗഫൽ, ഷാഫി വി പി, ഫൈസൽ ആർ വി, ഷഫായത്, സലീം ഗ്ലോബ്, ജസീന റിയാസ്, ആഷിന അമീർ, അർഷിന ഖലീൽ, സാദിയ ഫാസിൽ, മേഘ ദീപക് കിഡ്സ് ക്ലബ് കോർഡിനേറ്റർമാരായ മുഹ്സിന നഹാസ്, ഫസ്ന ആസിഫ്, റമീന ആസിഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ സാലിഹ് ഉസ്മാൻ സ്വാഗതവും ഫഹദ് ബിൻ ഖാലിദ് നന്ദിയും അറിയിച്ചു.

തുടരുക...

റിയാദ്: സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനം പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) റിയാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. PCWF വനിതാ വിങും വണ്ടർ കിഡ്സ് ക്ലബും ചേർന്ന് സംഘടിപ്പിച്ച പരിപാടി റിയാദ് നാഷണൽ മ്യൂസിയം പാർക്കിൽ ഭംഗിയായി അരങ്ങേറി. പരിപാടിയുടെ ഉദ്ഘാടനം വനിതാ കമ്മിറ്റി ഭാരവാഹികളും വണ്ടർ കിഡ്സ് ക്ലബ് അംഗങ്ങളും ചേർന്ന് കേക്ക് മുറിച്ച് നിർവഹിച്ചു. സഹോദര്യവും സാംസ്‌കാരിക ഐക്യവും മുന്നോട്ട് കൊണ്ടുപോകാൻ ഇത്തരത്തിലുള്ള ആഘോഷങ്ങൾ ഏറെ പ്രസക്തമാണെന്ന് സോഷ്യൽ ഇൻഫ്ളുവൻസറും PCWF ഭാരവാഹിയുമായ സാബിറ ലബീബ് നാഷണൽ ഡേ സന്ദേശത്തിൽ പറഞ്ഞു. വണ്ടർ കിഡ്സ് ക്ലബ് കോർഡിനേറ്റർ നിഷ ഷംനാദ് അധ്യക്ഷയായി. ക്ലബ് പ്രസിഡന്റ് ലംഹ ലബീബ് ദേശീയ ദിനാശംസകൾ നേർന്നു. സഫീറ ആഷിഫ് സ്വാഗതവും റഷ സുഹൈൽ നന്ദിയും പറഞ്ഞു. ഫെബിൻ ഷറഫുദ്ധീന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ഫേസ് പെയിന്റിംഗ് സെഷൻ വലിയ ആകർഷണമായി. കുട്ടികളും രക്ഷിതാക്കളും ഒരുപോലെ സജീവമായി പങ്കെടുത്ത ഈ പരിപാടി ആഘോഷത്തിന് വർണ്ണാഭമായൊരു അനുഭവമായി മാറി. ശബാന ആസിഫ്, സൽമ ഷഫീഖ്, മുബഷിറ മുഫീദ്, നജ്മുന്നീസ അനസ്, ഇർഫാന ഷഫീഖ്, ശാലിയ അൻവർ എന്നിവർ നേതൃത്വം നൽകി പരിപാടിയുടെ അവസാനത്തിൽ സ്വാധിഷ്ഠമായ പായസം വിതരണം ചെയ്തു. PCWF ഭാരവാഹികളായ അൻസാർ നെയ്തല്ലൂർ, കബീർ കാടൻസ്, ഷമീർ മേഘ, സുഹൈൽ മഖ്ദൂം, ആഷിഫ് മുഹമ്മദ്, ഫാജിസ് പിവി, അൻവർ ഷാ, അനസ് എം. ബാവ, അഷ്‌കർ വി, ലബീബ്, മുക്താർ, മുഫാഷിർ കുഴിമന, ശംസീർ, അൻവർ മൊയ്‌ദു, നവാർ, സാഫിർ, ഷഫീഖ്, ആഷിഫ് ഹൈനിക്, ബിലാൽ, അബുനസ്, സാദിഖ്, ജംഷീർ, ഷംനാദ്, സുലൈമാൻ എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി.

തുടരുക...

മസ്കറ്റ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മിനിസ്ട്രി ഓഫ് ഹെൽത്ത് ബ്ലഡ് ബാങ്ക് ബൗഷർ അധികൃതരുടെ നേതൃത്വത്തിൽ ബദർ സമ ഹോസ്പിറ്റലിൽ വച്ച് നടന്ന ക്യാമ്പിൽ അമ്പതിലേറെ പേർ പങ്കെടുത്തു. ബദർ സമ ഹോസ്പിറ്റൽ റൂവി മാനേജർ ജയരാജ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. രക്തദാനത്തിലൂടെ സമൂഹത്തിലെ എല്ലാവരിലേക്കും എത്തിച്ചേരാൻ പി സി ഡബ്ലിയു എഫിന് സാധിച്ചതായി അദ്ദേഹം ഉദ്ഘാടനം പ്രസംഗത്തിൽ പറഞ്ഞു. ആരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമായിത്തന്നെ, കഴിഞ്ഞ വർഷവും പി സി ഡബ്ലിയു എഫിന്റെ നേതൃത്വത്തിൽ 75-ലധികം പേർ പങ്കെടുത്ത രക്തദാന ക്യാമ്പ് ബദർ സമയുടെ സഹകരണത്തോടെ സംഘടിപ്പിച്ചിരുന്നു. ജനറൽ സെക്രട്ടറി ഷമീർ സിദ്ധീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനവ്വിർ സ്വാഗതവും ഒമേഗ ഗഫൂർ നന്ദിയും അറിയിച്ചു. പി.വി. സുബൈർ, ശിഫാലി, ഷമീമ സുബൈർ, നജീബ്, ലിസി ഗഫൂർ, വിദ്യ സുഭാഷ്, നബീൽ, മുസ്തഫ, റഹ്മത്തുള്ള, ലിസാന മുനവ്വിർ, എം. രതീഷ്, അനീഷ നബീൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

തുടരുക...

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്ററിന് കീഴിൽ പ്രവർത്തകരും കുടുംബാംഗങ്ങളും ഗുദൈബിയ പാലസ് കോമ്പൗണ്ടിൽ ഒത്തു കൂടി ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. മുൻ പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരിയുടെ നിര്യാണത്തെ തുടർന്ന് വിപുലമായ ആഘോഷ പരിപാടികളെല്ലാം ഒഴിവാക്കി, അദ്ദേഹത്തിന് വേണ്ടിയുള്ള മൗന പ്രാർത്ഥനയോടെ സംഗമം ആരംഭിച്ചു. സാംസ്കാരിക പരിപാടികൾ മാറ്റിവെച്ച്, വിഭവ സമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷവും കുടുംബ സംഗമവും നടന്നത്. സംഗമത്തിന് മുഖ്യ ഉപദേശക സമിതി അംഗം ബാലൻ കണ്ടനകം, ഉപദേശക സമിതി അംഗങ്ങളായ ഹസ്സൻ വി.എം., സദാനന്ദൻ കണ്ണത്ത്, PCWF ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് മുസ്തഫ പൊന്നാനി, സെക്രട്ടറി ഷറഫ് വി.എം., വൈ: പ്രസിഡന്റ് അബ്ദുൽ റഹ്മാൻ പി.ടി, ജോ: സെക്രട്ടറി അലി കാഞ്ഞിരമുക്ക്, ജഷീർ മാറൊലി, ഷഫീഖ് പാലപ്പെട്ടി, വനിതാവിംഗ് ഉപദേശക സമിതി അംഗം സമീറ സിദ്ദീഖ്, സെക്രട്ടറി ജസ്നി സൈദ്, ട്രഷറർ സിത്താര നബീൽ എന്നിവർ നേതൃത്വം നൽകി. പൊന്നാനി താലൂക്കിൽ നിന്നുള്ള ബഹ്‌റൈൻ സ്വദേശികളായ കുടുംബങ്ങൾക്ക് പരസ്പര സ്നേഹബന്ധം ഊട്ടിയുറപ്പിക്കാനുള്ള വേദിയായി സംഗമം മാറി. ഈ വർഷാവസാനം വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനും അതിന് വേണ്ട തയ്യാറെടുപ്പുകൾ ആരംഭിക്കാനും തീരുമാനിച്ചു. പങ്കെടുത്ത മുഴുവൻ കുടുംബങ്ങൾക്കും പ്രവർത്തകർക്കും സഹകരിച്ച എല്ലാവർക്കും ജനറൽ സെക്രട്ടറി ഷറഫ് വി.എം. നന്ദി അറിയിച്ചു.

തുടരുക...

പൊന്നാനി: സുദീർഘമായ അധ്യാപക സേവനത്തിന് ശേഷവും സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ നിറസാന്നിധ്യവും, PCWF ഉപദേശക സമിതി അംഗവുമായിരുന്ന പ്രൊഫ. കടവനാട് മുഹമ്മദിനെ അനുസ്മരിച്ചും, സർവ്വീസിൽ നിന്ന് വിരമിച്ച ശേഷവും സാമൂഹ്യ സേവന രംഗത്ത് നിറസാന്നിധ്യങ്ങളായ മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സുഹ്റ മമ്പാട്, പൊന്നാനി ICSR ഡയറക്ടർ പ്രൊഫ: കെ.ഇമ്പിച്ചിക്കോയ തങ്ങൾ, PCWF മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീരാമനുണ്ണി മാസ്റ്റർ തുടങ്ങിയവരെ ആദരിച്ചും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സമിതി അധ്യാപക ദിനം ആചരിച്ചു. എം ഇ എസ് കോളേജ് എം എസ് കെ ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സമിതി വൈസ് ചെയർമാൻ അടാട്ട് വാസുദേവൻ സ്വാഗതം പറഞ്ഞു. സമിതി ചെയർമാൻ പ്രൊഫ:വി.കെ. ബേബി അധ്യക്ഷത വഹിച്ചു. കോഴിക്കോട് സർവ്വകലാശാല മുൻ പ്രൊ. വൈസ്. ചാൻസലർ ഡോ. പി.മോഹൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ മലയാളം സർവ്വകലാശാല രജിസ്ട്രാർ ഡോ. കെ എം ഭരതൻ അധ്യാപകദിന സന്ദേശം നൽകി. ഒ.സി. സലാഹുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ രംഗത്തെ വിലപ്പെട്ട സേവനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന PCWF ലീഡർഷിപ്പ് അക്കാദമി ചെയർമാൻ അബ്ദുൽ ലത്തീഫ് കളക്കരയെ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. ഡോ.അബ്ദുറഹിമാൻ കുട്ടി അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നടത്തി. PCWF പൊന്നാനി മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി മുജീബ് കിസ്മത്ത് നന്ദി പറഞ്ഞു.

തുടരുക...

പൊന്നാനി: പൊന്നോണം പൊന്നാനി’ ഓണാഘോഷം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ചു. പാലക്കൽ ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കളമിട്ട് കൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും തുടർന്ന് വിവിധ കലാ പരിപാടികളും അരങ്ങേറി. വനിതാ പ്രസിഡണ്ട് റംല കെ.പി. അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സി.വി. മുഹമ്മദ് നവാസ് ആമുഖപ്രഭാഷണം നടത്തി. യുവ സിനി ആർടിസ്റ്റ് സർഗ്ഗം മുസ്തഫ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജാതിമത ഭേദമന്യേ നാട്ടുകാരെയെല്ലാം ഒന്നിപ്പിക്കുന്ന സംഘടനയാണ് PCWF എന്നും, ചടങ്ങ് ഉദ്ഘാടനം നിർവഹിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുനിസിപ്പൽ പ്രസിഡണ്ട് ഹനീഫ മാളിയേക്കൽ സർഗ്ഗം മുസ്തഫയെ പൊന്നാട അണിയിച്ച് ആദരിച്ചു. വനിതാ സെക്രട്ടറി സബീന ബാബു ഉപഹാരം സമ്മാനിച്ചു. കേന്ദ്ര കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് കോയക്കുട്ടി മാസ്റ്റർ, കേന്ദ്ര കമ്മിറ്റി ട്രഷറർ അടാട്ട് വാസുദേവൻ മാസ്റ്റർ, സ്വാശ്രയ കമ്പനി ചെയർമാൻ ഡോ. അബ്ദുറഹിമാൻ കുട്ടി, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് രാജൻ തലക്കാട്ട്, കേന്ദ്ര വനിതാ കമ്മിറ്റി പ്രസിഡണ്ട് മുനീറ ടി, വനിതാ ഉപദേശക സമിതി ചെയർപേഴ്സൺ ബീക്കുട്ടി ടീച്ചർ, കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്റഫ് മച്ചിങ്ങൽ, കേന്ദ്ര കമ്മിറ്റി വനിതാ സെക്രട്ടറി അസ്മ യഹിയ, ഹബീബ് മാസ്റ്റർ സർഗ്ഗം എന്നിവർ ആശംസകൾ നേർന്നു. മുനിസിപ്പൽ സെക്രട്ടറി മുജീബ് കിസ്മത്ത് സ്വാഗതവും, വനിതാ ട്രഷറർ മിനി മനോഹരൻ നന്ദിയും രേഖപ്പെടുത്തി. തിരുവാതിര, കൈക്കൊട്ട് കളി, വടംവലി, ലെമൺ സ്പൂൺ, ബലൂൺ പൊട്ടിക്കൽ, വെള്ളത്തിൽ നിന്ന് ആപ്പിൾ കഴിക്കൽ എന്നീ മത്സരങ്ങളും, മ്യൂസിക്കൽ പ്രോഗ്രാമും അരങ്ങേറി. ശിഹാബ് പുതുപൊന്നാനി, അബ്ദുല്ല, ഹംസ, ഹബീബ് എന്നിവർ നേതൃത്വം നൽകി. കേന്ദ്ര കമ്മിറ്റി വൈ: പ്രസിഡന്റ്‌ അബ്ദുട്ടി പി.എം, സെക്രട്ടറി അഷറഫ് നെതല്ലൂർ, ആർ.വി. മുത്തു, ഫൈസൽ ബാജി, കെ കെ ഹംസ, നാസർ സി.വി, നാരായണൻ മണി, അബ്ദുൽ റഷീദ്, യഹിയ, റാഫി സൈദ്, രജുല, റോഷിനി, ഹാജറ, ഹൈറുന്നിസ, മാലതി, ഒമാൻ കമ്മിറ്റി പ്രതിനിധി ബാവ എന്നിവർ വിവിധ മത്സര വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. പരിപാടിയുടെ ഇടവേളകളിൽ എലൈറ്റ് സ്വീറ്റ്സ് സ്പോൺസർ ചെയ്ത സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ വിതരണം ചെയ്തു.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350