പൊന്നാനിക്കാരുടെ
ആഗോള കൂട്ടായ്മ

പൊന്നാനിക്കാരുടെ
ആഗോള കൂട്ടായ്മ

പൊന്നാനിക്കാരുടെ
ആഗോള കൂട്ടായ്മ

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ

നാടിന്റെ സാമൂഹിക പുരോഗതി ലക്ഷ്യംവെച്ചുകൊണ്ട് 14 വർഷങ്ങൾക്ക് മുമ്പാണ് പൊന്നാനി സിറ്റി വെൽഫെയർ ഫോറം എന്ന പേരിൽ PCWF നിലവിൽവരുന്നത്. ആദ്യഘട്ടത്തിൽ ചാണാറോഡും പിന്നീട് പൊതുജനാഭിലാഷം മാനിച്ച് പൊന്നാനി താലൂക്കിലേക്ക് പ്രവർത്തനം വ്യാപകമാക്കുകയായിരുന്നു.

ദശവാർഷികത്തോടനുബന്ധിച്ച് നടന്ന കാര്യപ്രസക്തമായ ചർച്ചകളും പൊതുജനാഭിപ്രായവും അനിവാര്യമായ കാരണങ്ങളും മുൻനിറുത്തി പൊന്നാനിയുടെ സാംസ്കാരിക പൈതൃകം അടയാളപ്പെടുത്തി PCWFഎന്ന നാലക്ഷരം നിലനിറുത്തിക്കൊണ്ട് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എന്ന നാമത്തിൽ പുനഃക്രമീകരിക്കുകയായിരുന്നു. നാട്ടിലും വിദേശത്തും വിവിധ കൂട്ടായ്മകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒരേ ലക്ഷ്യത്തിന് ഒരു സംഘടനയ്ക്ക് ഇരുഭാഗങ്ങളിലും പ്രവർത്തിക്കാൻ കഴിയുന്നുവെന്നതാണ് ഈ കൂട്ടായ്മയുടെ പ്രത്യേകത. പേരിലെ ആഗോളത അന്വർത്ഥമാക്കിക്കൊണ്ട് ഒരു ചരടിൽ കോർത്ത മുത്തുമണികളെപ്പോലെ പൊന്നാനിക്കാരെയെല്ലാം ഞങ്ങൾ ചേർത്തുനിർത്തുന്നു.

ഗ്ലോബൽ കമ്മിറ്റി

പദ്ധതികൾ ആസൂത്രണം ചെയ്തും വ്യക്തമായ പരിപാടികൾ നടപ്പിലാക്കിയും കർമോത്സുകരായ സാരഥികൾ ...


തുടരുക...

ഗ്ലോബൽ കമ്മിറ്റി

വനിതാ ഘടകം

അഞ്ചു വർഷങ്ങൾക്ക് മുമ്പാണ് PCWF വനിതാഘടകം രൂപംകൊള്ളുന്നത്. 2014 ഡിസംബറിൽ പൊന്നാനി...


തുടരുക...

വനിതാ ഘടകം

യൂത്ത് വിങ്

യുവത്വത്തെ നാടിന്റെ പുരോഗതിക്ക് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനി കൾച്ചർ വേൾഡ് ഫൗണ്ടേഷന് ...


തുടരുക...

യൂത്ത് വിങ്

ഗൾഫ് കമ്മിറ്റികൾ

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സ്വദേശത്തു പ്രവർത്തിക്കുന്നത് പോലെ തന്നെ വിദേശ രാജ്യങ്ങളിലും വേരുറപ്പിച്ചിട്ടുണ്ട് ...


തുടരുക...

ഗൾഫ് കമ്മിറ്റികൾ

സ്ത്രീധനരഹിത വിവാഹവും ബോധവൽക്കരണവും

വിവാഹകമ്പോളത്തിലെ മാലിന്യധനമായ സ്ത്രീധനത്തിനെതിരെ അതിശക്തമായ പോരാട്ടം തന്നെയാണ് PCWF കാഴ്ചവെക്കുന്നത്. സ്ത്രീധനമെന്ന മഹാവിപത്തിൽ നിന്നും മനുഷ്യമനസ്സുകളെ മാറ്റിയെടുക്കാനും അടിസ്ഥാനപരമായി വിമലീകരിക്കാനും സാധ്യമായതെല്ലാം ചെയ്തുവരുന്നുണ്ട്. മനസ്സിനിണങ്ങാത്ത പെണ്ണിനെ പണത്തിന്റെ ബലത്തിൽ വെച്ചുകെട്ടുന്നത്, പെണ്ണിന് രക്ഷയല്ല ശിക്ഷയായിട്ടാണ് ഭവിക്കുന്നത് എന്ന യാഥാർത്ഥ്യം സമൂഹം തിരിച്ചറിയുന്നുണ്ട്. ഭാവി ജീവിതത്തിലെ മനപ്പൊരുത്തത്തിന് ധാർമിക ബോധവും ഉന്നതവും ഉദാത്തവുമായ പെരുമാറ്റവും സൗഹൃദസമീപനത്തിലധിഷ്ടിതമായ സഹാനുഭൂതിയുമാണ് പ്രതിവിധിയും പരിഹാരവുമെന്ന് യുവസമൂഹം മനസ്സിലാക്കികഴിഞ്ഞു

പ്രവർത്തനങ്ങൾ

സംസ്കാരമുള്ളവനായിരിക്കുക എന്നത് മനുഷ്യന്റെ ഏറ്റവും വലിയ സവിശേഷതയാണ്. സ്വഭാവം, കല, ഭാഷ, ആചാരങ്ങൾ, വസ് ത്രധാരണം തുടങ്ങി ജീവിതത്തിന്റെ വിവിധ ....

തൊഴിലന്വേഷകരെ തൊഴിൽ ധാതാക്കളാക്കുക എന്ന ലക്ഷ്യത്തോടെ PCWF ന്റെ കീഴിൽ അംഗീകരിച്ച സ്വാശ്രയ തൊഴിൽ സംരംഭം കുറഞ്ഞ കാലംകൊണ്ട് ഏറെ ....

സമ്പൂർണ ദൈനംദിന ജീവിതത്തിനുള്ള ഒരു ഉപാധിയാണ് ആരോഗ്യം. ആരോഗ്യമുള്ള ജനതയ്ക്ക് മാത്രമേ നിലനിൽപ്പുള്ളൂ. ആരോഗ്യത്തോടെയും,

കൂടുമ്പോൾ ഇമ്പം ലഭിക്കുന്നതാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണ്ണവുമായ കുടുംബങ്ങളാണ്...

ധനം ദൈവീക അനുഗ്രഹമാണ്, അത് വിവേകത്തോടെയും നീതിനിഷ്ഠയോടും കൂടി മാത്രമേ വിനിയോഗിക്കാവൂ. പണം കൂടു ന്നതിനനുസരിച്ച് ഉത്തരവാദിത്വവും കൂടുന്നു.

ജനങ്ങളിൽ കായിക ക്ഷമത വർദ്ദിപ്പിക്കുന്നതിനും, പ്രോത്സാഹിപിപ്പിക്കുന്നതിനും ചലഞ്ചേഴ്സ് ട്രോഫി എന്ന പേരിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എല്ലാ വർഷവും...

ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേക്ക് സംസ്കാരം പകർന്നുനൽകുന്ന സമ്പ്രദായമാണ് വിദ്യാഭ്യാസം. കാട്ടാളന്മാരെ സംസ്കാര സമ്പന്നരായി മാറ്റിയെടുക്കുക ...

ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേക്ക് സംസ്കാരം പകർന്നുനൽകുന്ന സമ്പ്രദായമാണ് വിദ്യാഭ്യാസം. കാട്ടാളന്മാരെ സംസ്കാര സമ്പന്നരായി മാറ്റിയെടുക്കുക എന്നതാണ് ...

പൊന്നോത്സവ്

കലയുടെ ഈറ്റില്ലമായ പൊന്നാനിയുടെ കലാകാരന്മാരെയും മറ്റു കഴിവുറ്റ വ്യക്തിത്വങ്ങളെയും നാടിനു മുന്നിൽ അവതരിപ്പിക്കുന്നതിനു വേണ്ടി കൾച്ചറൽ വിഭാഗം വര്ഷം തോറും നടത്തി വരാറുള്ള കലാ മാമാങ്കമാണ് പൊന്നോത്സവ്

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350

പാനൂസ

പാനൂസ

പൊന്നാനിയുടെ ചരിത്രങ്ങളിലേക്കു വെളിച്ചം വീശുന്ന പാനൂസ എന്ന ഗ്രന്ഥം വിപണിയിൽ ലഭ്യമാണ്. 42 ഒാളം സാഹിത്യ കാരന്മാരുടെ സൃഷ്ടികൾ ഇതിൽ അടങ്ങിയിരിക്കുന്നു ...

PCWF വാർത്തകൾ

ഷാർജ: അറബിക്കടലോളം ആവേശം അലതല്ലിയ പൊന്നാനിക്കാരുടെ ഫുട്ബോൾ ടൂർണമെന്റിൽ അൽ ഐൻ വാരിയേഴ്സിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി D7FC ദുബൈ ചാമ്പ്യൻമാരായി. ഗോൾഡൻ കരാട്ടെ സെന്റർ വിന്നേഴ്സ് ട്രേഫിക്കും "BE THE BOSS" ഫാഷൻസ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി നടന്ന ടൂർണമെന്റിൽ വൈറ്റ് ഹോഴ്സസ് അബുദാബി, അൽ ഐൻ വരിയേഴ്‌സ്, D7 എഫ് സി ദുബൈ, ഷാർജ ഫൈറ്റേഴ്സ്, സോക്കർ സ്റ്റഡ്സ് അജ്‌മാൻ, എഫ് സി ഉമ്മുൽ ഖുവൈൻ എന്നീ ആറ് ടീമുകൾ പങ്കെടുത്തു. ആവേശകരമായ ഗ്രൂപ്പ് തല മത്സരങ്ങൾക്കൊടുവിൽ D7FC ദുബൈ, വൈറ്റ് ഹോഴ്സസ് അബുദാബി, ടൂർണമെന്റിലെ തുടക്കക്കാരായ അൽ ഐൻ വാരിയേഴ്‌സ്, എഫ് സി ഉമ്മുൽ ഖുവൈൻ ടീമുകൾ സെമി ഫൈനലിലെത്തി. സുന്ദരമായ ഫുട്ബോൾ കാല്പനികതയുമായി മുൻ ചാമ്പ്യന്മാരായ അജ്മാനും, പ്രായം തളർത്താത്ത പോരാട്ടം വീര്യം കൊണ്ട് ആതിഥേയരായ ഷാർജയും കളിക്കളം വിറപ്പിച്ചു. അനശ്ചിതത്വങ്ങളിലൂടെ മാറി മറിഞ്ഞ സാധ്യതകളിലൂടെ സെമിയിലെത്തിയ ദുബൈ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് വന്ന ഫീനിക്സ് പക്ഷിയെ പോലെ കിരീടം നേടിയെടുക്കുകയായിരിന്നു. ഫൈനലിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ഷിബിലി (D7FC) പ്ലേയർ ഓഫ് ദി മാച്ച് ആയി. ജമീൽ (D7FC) മികച്ച ഗോളിയായി ഗോൾഡൻ ഗ്ലൗസ് കരസ്ഥമാക്കിയപ്പോൾ, നിഷാദ് (D7FC) കൂടുതൽ ഗോൾ നേടി കൊണ്ട് ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. സെമി ഫൈനലുകളിലെ മികച്ച പ്രകടനത്തിന് ആഹിർ (അൽ ഐൻ വാരിയേഴ്സ്) റഫീഖ് (D7FC ദുബായ്) പ്ലേയർ ഓഫ് ദി മാച്ച് മെഡലുകൾ കരസ്ഥമാക്കി. PCWF ജി സി സി കോർഡിനേറ്റർ ഡോ: അബ്ദുറഹ്മാൻ കുട്ടി കിക്കോഫ് നിർവ്വഹിച്ചു. മാധ്യമ പ്രവർത്തകരായ കെ വി നദീർ, ആദിൽ എന്നിവർ ആശംസകൾ നേർന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി നസീർ ചങ്ങരംകുളം മുഖ്യാതിഥിയായിരിന്നു. വിജയികൾക്കുള്ള ഗോൾഡൻ ടൈഗർ കരാട്ടെ സെന്റർ വിന്നേഴ്സ് ട്രോഫി ഷാർജ കസ്റ്റംസ് ഓഫീസർ അബ്ദുള്ള അൽ ഹാഷിമി സമ്മാനിച്ചു. അഷ്‌റഫ് ( എം ഡി സിറ്റി നൈറ്റ്സ്), സ: ബീരു, മുഹമ്മദ്‌ അലി മാറഞ്ചേരി, ശംസുദ്ധീൻ ഈശ്വരമംഗലം, മോഹനൻ ഫുജൈറ, PCWF യു എ ഇ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, ഘടകങ്ങളുടെ പ്രധാന ഭാരവാഹികൾ എന്നിവർ മറ്റു ട്രോഫികളും മെഡലുകളും സമ്മാനിച്ചു.

തുടരുക...

മസ്ക്കറ്റ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷ്ണൽ കമ്മിറ്റി ബർക്ക റുമൈസ് ഇസ്രി ഫാം ഹൗസിൽ സംഘടിപ്പിച്ച പൊന്നാനി കുടുംബ സംഗമം പഴയതും പുതിയതുമായ തലമറുക്കാരുടെ സംഗമ വേദിയായി. സംഗമത്തിൻറ ഭാഗമായി നടന്ന പൊതു സമ്മേളനം എഴുത്തുകാരനും, പൊന്നാനി പ്രസ് കൗൺസിൽ പ്രസിഡണ്ടുമായ കെ വി നദീർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി വി സുബൈർ അധ്യക്ഷത വഹിച്ചു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. പ്രവാസത്തിൻറ നാലു പതിറ്റാണ്ട് പിന്നിട്ട് നാട്ടിലേക്ക് മടങ്ങുന്ന കേരള പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ ജാബിർ മാളിയേക്കൽ , നാൽപ്പത്തി മൂന്ന് വർഷത്തെ പ്രവാസം പിന്നിട്ട ബിസിനസ്സ് രംഗത്തെ പ്രമുഖൻ പി സുബൈർ എന്നിവർക്ക് ഉപഹാരം നൽകി. ഇബ്രാഹിം കുട്ടി സലാല ആശംസ നേർന്നു. പി സി ഡബ്ല്യു എഫ് ജി സി സി കോർഡിനേറ്റർ ഡോ: അബ്ദുറഹിമാൻ കുട്ടി, പി വി അബ്ദുൽ ജലീൽ സംബന്ധിച്ചു. സ്വാഗത സംഘം കൺവീനർ സാദിഖ് എ സ്വാഗതവും, ബഷീർ നന്ദിയും പറഞ്ഞു. തുടർന്ന് പൊന്നാനിയുടെ കലാകാരന്മാരായ മണികണ്ഠൻ പെരുമ്പടപ്പ്, വിമോജ് മോഹൻ എന്നിവർ അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി. ബദറുസമാ ക്ലീനിക്ക് സഹകരണത്തോടെ നടത്തിയ മെഡിക്കൽ ക്യാമ്പ് കെ നജീബിൻറ അധ്യക്ഷതയിൽ ശ്രീ കുമാർ പി നായർ ഉദ്ഘാടനം ചെയ്തു. കെ വി റംഷാദ് സ്വാഗതവും, ഒ ഒ സിറാജ് നന്ദിയും പറഞ്ഞു. ബദറുസമാ ക്ലിനിക്ക് മാർക്കറ്റിംഗ് മാനേജർ ഷാനവാസ്, ഡോ: രാജീവ് വി ജോൺ,അഖില ജോർജ്ജ്, അശ്വതി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നല്‍കി. വനിതാ സമ്മേളനം , ഷമീമ സുബൈറിൻറ അധ്യക്ഷതയിൽ ഡോ: അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. 10,12 ക്ലാസ് പരീക്ഷ പാസായ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. വിവിധ കലാ കായിക വിനോദ മത്സരങ്ങളിൽ പങ്കെടുത്തവർക്കും, കൂപ്പൺ നറുക്കെടുപ്പ് വിജയികൾക്കും ഫ്രിഡ്ജ്, ടി വി ഉൾപ്പെടെയുളള വിലപിടിപ്പുളള സമ്മാനങ്ങൾ വിതരണം ചെയ്തു. പൊന്നാനിയുടെ തനത് പലഹാരം മുട്ടപ്പത്തിരി ഉൾപ്പെടെയുളളവയുടെ ഫുഡ് കോർട്ട് ശ്രദ്ധേയമായി. പ്രവാസത്തിൻറ തിരക്കുകൾ മാറ്റി വെച്ച് നാടിൻറ ഓർമ്മകൾ പങ്കു വെച്ച് ഒമാൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നാട്ടുകാർ സൗഹൃദത്തിൻറ ഊഷ്മളത ആവോളം ആസ്വാദിച്ചാണ് മടങ്ങിയത്. സ്ത്രീകളും കുട്ടികളുമടക്കം എഴുന്നൂറോളം പേർ പങ്കെടുത്തു. സംഘാടക സമിതി ഭാരവാഹികളായ ഗഫൂർ മേഗ,ഫിറോസ് സമീർ സിദ്ദീഖ്, റിഷാദ്, മുനവ്വർ, റഹീം മുസന്ന, ഇസ്മയിൽ, സമീർ മാത്ര, ഫൈസൽ കാരാട്ട് ,സൽമ നജീബ് , സുഹറ ബാവ,ഷമീമ സുബൈർ ,വിദ്യാ സുബാഷ്, അയിഷ ലിസി തുടങ്ങിയവർ നേതൃത്വം നല്‍കി.

തുടരുക...

ഷാർജ : പൊന്നാനിയുടെ ചരിത്രഗ്രന്ഥം പാനൂസ പരിഷ്കരിച്ച പതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രശസ്ത സാഹിത്യകാരനും PCWF ഗ്ലോബൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാനുമായ ശ്രീ കെ പി രാമനുണ്ണി പരിചയപ്പെടുത്തി. ഡോ: ആസാദ്‌ മൂപ്പൻ, ഇ കെ ദിനേശൻ, ഡോ: മറിയം അൽ ഷിനാസി, പ്രതാപൻ തായാട്ട്, അബ്ദു ശിവപുരം, വനിത വിനോദ്, വെള്ളിയോടൻ,ഷാജി ഹനീഫ്, ബബിത ഷാജി തുടങ്ങിയ പ്രശസ്തർ ചടങ്ങിൽ സംബന്ധിച്ചു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ചടങ്ങിന് നേതൃത്വം നൽകി.

തുടരുക...
കൂടുതൽ വായിക്കുക