കുവൈത്ത് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് വനിതാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഈദ് ആഘോഷങ്ങളുടെ ഭാഗമായി “മെഹന്ദി നൈറ്റ് 2026” മെയ് 25 തിങ്കളാഴ്ച വൈകിട്ട് 6:30 മുതൽ സാൽമിയ ഐ സി എഫ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
സ്ത്രീകളും കുട്ടികളും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടി സൗഹൃദത്തിന്റെയും, ഒരുമയുടെയും, സന്തോഷത്തിന്റെയും മനോഹര കാഴ്ചയായി മാറി.
കുവൈത്ത് വനിതാ ഘടകം ആക്ടിംഗ് പ്രസിഡന്റ് ശ്രീമതി ഫെമിന അഷ്റഫ് അധ്യക്ഷത വഹിച്ചു.
മലപ്പുറം അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ ലീഗൽ അഡ്വൈസർ അഡ്വ. ജസീന ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു.
ജോയിന്റ് സെക്രട്ടറി ശ്രീമതി ജംഷി മൂസ ആശംസകൾ നേർന്നു.
സെക്രട്ടറി സ്വർഗ സുനിൽ സ്വാഗതവും, ട്രഷറർ ശ്രീമതി ഫെമി ഷറഫ് നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി SSLC, +2 വിജയം നേടിയ വിദ്യാർത്ഥികളായ കാർത്തിക് നാരായൺ, നഷ് വ യുസഫ് എന്നിവർക്ക് ഉപഹാരം നൽകി അനുമോദിച്ചു. അഡ്വ. ജസീന ബഷീറിന് വനിതാ ഘടകത്തിന്റെ സ്നേഹോപഹാരവും സമർപ്പിച്ചു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് സ്പോൺസർ ചെയ്ത കേക്ക് ചടങ്ങിൽ മുറിച്ച് വിതരണം ചെയ്തു.
മെഹന്ദി ഡിസൈൻ ചെയ്യാൻ സെലീന സിദ്ധീഖ്, സുഹൈല അനസ്, ഷെസ ശറഫ്, തസ്നി സാജിദ്, റുഷ്ദ, നെജു, ലിബ മൂസ എന്നിവർ നേതൃത്വം നൽകി.
അസീന യുസഫ്, നജിദ സലാഹ്, ലിജിയാ പ്രശാന്ത്, റംസി നവാസ്, ഡോക്ടർ റിഷിൻ മുബാറക്, മസ്ബൂബാ ശംസാദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
രാത്രി പത്തര മണിക്ക് അത്താഴ വിരുന്നോടെ പരിപാടി അവസാനിച്ചു.

