കൂടെയുളളവർക്ക് കൂടൊരുക്കാം” പി സി ഡബ്യു എഫ് ഭവന പദ്ധതി; പ്രഥമ വീടിന് തറക്കല്ലിടൽ നടത്തി.

കൂടെയുളളവർക്ക് കൂടൊരുക്കാം” പി സി ഡബ്യു എഫ് ഭവന പദ്ധതി; പ്രഥമ വീടിന് തറക്കല്ലിടൽ നടത്തി.

നരിപ്പറമ്പ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ ജനോപകാര പ്രവർത്തനങ്ങളിലൊന്നായ കൂടയുളളവർക്ക് കൂടൊരുക്കാം ഭവന പദ്ധതിയുടെ ഭാഗമായി
കാലടി പഞ്ചായത്തിലെ വെളേപ്പാടത്ത് പി പി ആരിഫക്ക് പണിത് കൊടുക്കുന്ന ആദ്യ വീടിൻറ തറക്കല്ലിടൽ കർമ്മം പൊന്നാനി മഖ്ദൂം എം പി സയ്യിദ് മുത്തു കോയ തങ്ങൾ നിർവ്വഹിച്ചു.
സ്വന്തമായി വീടോ, സ്ഥലമോ ഇല്ലാത്ത, വാടക വീട്ടിൽ കഴിയുന്ന തികച്ചും അർഹതപ്പെട്ട ഈ കുടുംബത്തിന് ഉദാരമതിയായ വ്യക്തി സൗജന്യമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് വീട് പണിത് നൽകുന്നത്.
പി സി ഡബ്യു എഫ് സംഘടന നാളിതുവരെ ചെയ്ത് വരുന്ന ഒട്ടേറേ നന്മയാർന്ന പ്രവർത്തനങ്ങളിൽ സാമ്പത്തികമായി ഏറെ ബാധ്യത വരുന്ന പദ്ധതിയാണിത്.
പ്രയാസപ്പെടുന്നവർക്ക് സാന്ത്വനമേകാൻ ജാതി മത ഭേദമില്ലാതെ സംഘടനക്കൊപ്പം ഒന്നിച്ച് നിൽക്കുന്ന കരുണവറ്റാത്ത ഹൃദയങ്ങളുടെ കനിവിലാണ് സംഘടനയുടെ പ്രതീക്ഷ.
തറക്കല്ലിടൽ ചടങ്ങിൽ പി കോയക്കുട്ടി മാസ്റ്റർ , ഡോ : അബ്ദുറഹ്മാൻ കുട്ടി, എം എം സുബൈദ പോത്തനൂർ, ഹനീഫ മാളിയേക്കൽ, കാട്ടിൽ മുഹമ്മദ് കുട്ടി, തൂമ്പിൽ കുഞ്ഞി മൊയ്തീൻ കുട്ടി, എ വി അബ്ദുൽ ജലീൽ, എം ടി നജീബ്, വാർഡ് മെമ്പർ സലീം, ബിജുദേവസി, സാലിഹ് ഉസ്മാൻ (ദമാം – സഊദി)
ജി സിദ്ധീഖ് തുടങ്ങിയവർ സംബന്ധിച്ചു.