ദമ്മാം: ദമ്മാമിലും ജൂബൈലിലുമുള്ള പ്രവാസി സമൂഹത്തിനായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദമ്മാം ഘടകം ആരോഗ്യ സമിതിയുടെ നേതൃത്വത്തിൽ ദാർ അൽ സിഹാ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇരുനൂറോളം പേർ പങ്കെടുത്ത ക്യാമ്പിൽ വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമായിരുന്നു. ജീവിതശൈലീ രോഗങ്ങൾ, പ്രവാസി ജീവിതത്തിൽ പാലിക്കേണ്ട ആരോഗ്യ പ്രവർത്തനങ്ങൾ, ശരിയായ ഭക്ഷണക്രമം, വ്യായാമത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച ആരോഗ്യ സെമിനാർ ഡോ. സജന സാക്കിർ നയിച്ചു. സംഘടന ചെയർമാൻ ഷമീർ നൈതല്ലൂർ അധ്യക്ഷത വഹിച്ചു. ദാർ അൽ സിഹാ മെഡിക്കൽ സെന്ററിനുള്ള ഉപഹാരം പി. സി. ഡബ്ല്യു. എഫ് ദമ്മാം ട്രഷറർ ഫഹദ് ബിൻ ഖാലിദും, സെമിനാറിന് നേതൃത്വം നൽകിയ ഡോ. സജന സാക്കിറിനുള്ള ഉപഹാരം നഹാസും കൈമാറി. ദാർ അൽ സിഹാ മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് മാനേജർ സുനിൽ മുഹമ്മദ്, സുധീർ, സാജിദ് ആറാട്ടുപുഴ, സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി, ദമ്മാം കമ്മിറ്റി വൈസ് പ്രസിഡന്റ് ഇഖ്ബാൽ വെളിയങ്കോട്, വനിതാ വിഭാഗം സെക്രട്ടറി ആഷ്ന അമീർ എന്നിവർ സംസാരിച്ചു. നവീകരിച്ച ദാർ അൽ സിഹാ മെഡിക്കൽ സെന്ററിൽ 24 മണിക്കൂർ സേവനം ലഭ്യമാണെന്നും, മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്ക് തുടർ ചികിത്സക്ക് കുറഞ്ഞ നിരക്കിൽ സേവനം ലഭ്യമാക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. ബിലാൽ പാണക്കാട്, സൈഫർ സി വി, ഹാരിസ് കെ, സാലിഹ് ഉസ്മാൻ, അബൂബക്കർ ഷാഫി, നൗഫൽ മാറഞ്ചേരി, ഷബീർ മാറഞ്ചേരി, ദീപക് നന്നംമുക്ക്, ആസിഫ് കെ, അമീർ വി പി, ആസിഫ് പി ടി, ഹംസ കോയ, സിറാജ്, സാജിത, അർഷീന, മുഹ്സിന, ജസീന റിയാസ്, റമീന, ഫസ്ന എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ഫൈസൽ ആർ വി സ്വാഗതവും, ദമ്മാം കമ്മിറ്റി സെക്രട്ടറി ഖലീൽ റഹ്മാൻ നന്ദിയും പറഞ്ഞു.
തുടരുക...ദമ്മാം: ദമ്മാമിലും ജൂബൈലിലുമുള്ള പ്രവാസി സമൂഹത്തിനായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദമ്മാം ഘടകം ആരോഗ്യ സമിതിയുടെ നേതൃത്വത്തിൽ ദാർ അൽ സിഹാ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇരുനൂറോളം പേർ പങ്കെടുത്ത ക്യാമ്പിൽ വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമായിരുന്നു. ജീവിതശൈലീ രോഗങ്ങൾ, പ്രവാസി ജീവിതത്തിൽ പാലിക്കേണ്ട ആരോഗ്യ പ്രവർത്തനങ്ങൾ, ശരിയായ ഭക്ഷണക്രമം, വ്യായാമത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച ആരോഗ്യ സെമിനാർ ഡോ. സജന സാക്കിർ നയിച്ചു. സംഘടന ചെയർമാൻ ഷമീർ നൈതല്ലൂർ അധ്യക്ഷത വഹിച്ചു. ദാർ അൽ സിഹാ മെഡിക്കൽ സെന്ററിനുള്ള ഉപഹാരം പി. സി. ഡബ്ല്യു. എഫ് ദമ്മാം ട്രഷറർ ഫഹദ് ബിൻ ഖാലിദും, സെമിനാറിന് നേതൃത്വം നൽകിയ ഡോ. സജന സാക്കിറിനുള്ള ഉപഹാരം നഹാസും കൈമാറി. ദാർ അൽ സിഹാ മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് മാനേജർ സുനിൽ മുഹമ്മദ്, സുധീർ, സാജിദ് ആറാട്ടുപുഴ, സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി, ദമ്മാം കമ്മിറ്റി വൈസ് പ്രസിഡന്റ് ഇഖ്ബാൽ വെളിയങ്കോട്, വനിതാ വിഭാഗം സെക്രട്ടറി ആഷ്ന അമീർ എന്നിവർ സംസാരിച്ചു. നവീകരിച്ച ദാർ അൽ സിഹാ മെഡിക്കൽ സെന്ററിൽ 24 മണിക്കൂർ സേവനം ലഭ്യമാണെന്നും, മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്ക് തുടർ ചികിത്സക്ക് കുറഞ്ഞ നിരക്കിൽ സേവനം ലഭ്യമാക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. ബിലാൽ പാണക്കാട്, സൈഫർ സി വി, ഹാരിസ് കെ, സാലിഹ് ഉസ്മാൻ, അബൂബക്കർ ഷാഫി, നൗഫൽ മാറഞ്ചേരി, ഷബീർ മാറഞ്ചേരി, ദീപക് നന്നംമുക്ക്, ആസിഫ് കെ, അമീർ വി പി, ആസിഫ് പി ടി, ഹംസ കോയ, സിറാജ്, സാജിത, അർഷീന, മുഹ്സിന, ജസീന റിയാസ്, റമീന, ഫസ്ന എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ഫൈസൽ ആർ വി സ്വാഗതവും, ദമ്മാം കമ്മിറ്റി സെക്രട്ടറി ഖലീൽ റഹ്മാൻ നന്ദിയും പറഞ്ഞു.