വനിതാ ഘടകം

അഞ്ചു വർഷങ്ങൾക്ക് മുമ്പാണ് PCWF വനിതാഘടകം രൂപംകൊള്ളുന്നത്. 2014 ഡിസംബറിൽ പൊന്നാനി എം ഇ എസ് കോളേജുമായി സഹകരിച്ച് നടത്തിയ ദ്വിദിന തൊഴിൽ പരിശീലന ശില്പശാലയാണ് വനിതാഘടകം നിലവിൽ വരാൻ നിമിത്തമായത്. ഇതുമൂലം സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി സ്വയം പര്യാപ്തതയിലൂടെ അവരെ ഉയർത്തിക്കൊണ്ടുവന്ന് നാടിന്റെ വികസനത്തിൽ പങ്കാളികളാക്കുക എന്ന മഹത്തായ ദൗത്യമാണ് PCWF നിർവഹിച്ചുവരുന്നത്.

മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കുന്ന ജനറൽ ബോഡി അംഗങ്ങൾ ചേർന്ന് എക്സിക്യൂട്ടീവ് രൂപീകരിക്കുകയും അതിലെ പ്രധാന ഭാരവാഹികളിൽ നിന്നും ഒന്നോ രണ്ടോ പേർ കേന്ദ്രവനിതാകമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു. ഇവരെല്ലാം കൂടി തിരഞ്ഞെടുക്കുന്ന വനിതാഘടകം കേന്ദ്ര എക്സിക്യൂട്ടീവാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

അഞ്ചുവർഷക്കാലംകൊണ്ട് തൊഴിൽരംഗത്തും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിലും സ്തുത്യർഹമായ സേവനം നടത്താൻ വനിതാ ഘടകത്തിന് സാധിച്ചുവെന്നത് ശുഭോതർക്കമാണ്.

വനിതാഘടകം കേന്ദ്രകമ്മിറ്റി പ്രധാനഭാരവാഹികൾ: ടി.മുനീറ (പ്രസിഡന്റ്), കെ ദീപ (ജന.സെക്രട്ടറി), ഇ വി നജ്മ (ട്രഷറർ), അസ്മ, ഇ വി സുലൈഖ, ഷൈമ, ബീവി (വൈസ്. പ്രസിഡന്റുമാർ) കെ പി റംല, ടി വി ഫാത്തിമ്മ, സീനത്ത്, കെ എം സുലൈഖ (സെക്രട്ടറിമാർ)

ഉപദേശക സമിതി : ബീക്കുട്ടി ടീച്ചർ (ചെയർപേഴ്സൺ). കമലാമേനോൻ, പ്രൊഫ. ബുഷ്റ.

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350