ദമ്മാം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദമ്മാം കിഡ്സ് ക്ലബ്ബ് സംഘടിപ്പിച്ച “ഹുബ്ബുൽ റമളാൻ കിഡ്സ് ടാലെൻറ് മീറ്റ്” ശ്രദ്ധേയമായി. “വിശ്വാസം വളർത്താം, കഴിവുകൾ പ്രകടിപ്പിക്കാം” എന്ന സന്ദേശവുമായി വിശുദ്ധ റമളാൻ മാസത്തോടനുബന്ധിച്ച് കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടി ആവേശകരമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി.
മലയാളം ഭാഷയിൽ വിവിധ പ്രായവിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങളിൽ ഇസ്ലാമിക ഗാനം, കഥപറയൽ, പ്രസംഗം, ഹിഫ്ള് എന്നിവ ഉൾപ്പെടുത്തി. കുട്ടികളുടെ കഴിവുകളും ആത്മവിശ്വാസവും വളർത്തുന്നതിനൊപ്പം റമളാന്റെ ആത്മീയ സന്ദേശങ്ങളും പകർന്നു നൽകുന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.
ഹിഫ്ള് മത്സരത്തിൽ റഫാൻ മുഹമ്മദ് ഒന്നാം സ്ഥാനവും, ആയിഷ സമ്രീൻ രണ്ടാം സ്ഥാനവും, ത്വാഹ മൂന്നാം സ്ഥാനവും നേടി.
പ്രസംഗ മത്സരത്തിൽ മുഹമ്മദ് അയ്മാൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഇസ്ലാമിക ഗാന മത്സരത്തിൽ അമീർ അബ്ദുള്ള ഒന്നാം സ്ഥാനവും, അഹദ് അബ്ദുള്ള നഹാസ് രണ്ടാം സ്ഥാനവും, ഹൈഫ സ്വാലിഹ നിയാസ് മൂന്നാം സ്ഥാനവും നേടി.
കഥപറയൽ (ചരിത്ര അവതരണം) മത്സരത്തിൽ റൂഹി സിബി ഒന്നാം സ്ഥാനവും, ഹവ്വ ഫഹദ് രണ്ടാം സ്ഥാനവും നേടി.
വിവിധ മേഖലകളിൽ കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഇത്തരം പരിപാടികൾ ഏറെ സഹായകരമാണെന്ന് സംഘാടകർ അറിയിച്ചു.

