PCWF വനിതാ കമ്മിറ്റി സംഘടിപ്പിച്ച മെഹന്ദി മത്സരത്തിൽ ആയിഷ തെസ്നി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

PCWF വനിതാ കമ്മിറ്റി സംഘടിപ്പിച്ച മെഹന്ദി മത്സരത്തിൽ ആയിഷ തെസ്നി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പൊന്നാനി: ബലിപെരുന്നാളിനോടനുബന്ധിച്ച് താലൂക്കിലെ വനിതകൾക്കായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി സംഘടിപ്പിച്ച മെഹന്ദി മത്സരത്തിൽ വാർഡ് 40 ൽ നിന്നുളള ആയിഷ തെസ്നി ഒന്നാം സ്ഥാനത്തിനർഹയായി.
നൈതലൂർ വാർഡ് 13 ലെ ജസീല പി രണ്ടാം സ്ഥാനവും, വാർഡ് 4 ലെ തെൻസീറ മൂന്നാം സ്ഥാനവും നേടി.
നിളാപാതയോരത്ത് നഗരസഭയുടെ ഡെസ്റ്റിനേഷൻ സെന്ററിൽ നടന്ന മത്സരത്തിൽ മുൻകൂട്ടി ഫീസടച്ച് രജിസ്റ്റർ ചെയ്ത 17 ഗ്രൂപ്പുകളാണ് പങ്കെടുത്തത്.
വനിതാ അംഗങ്ങൾ തയ്യാറാക്കിയ പലഹാരങ്ങളുൾപ്പെടെയുളള ഭക്ഷ്യോൽപ്പന്നങ്ങളുടെ വില്പനയും ഉണ്ടായിരിന്നു.
എം എം സുബൈദ ,ടി മുനീറ, എസ് ലത ടീച്ചർ, ആരിഫ മാറഞ്ചേരി, മാലതി വട്ടംകുളം, ഹൈറുന്നിഷ പാലപ്പെട്ടി, സബീന ബാബു, സുഹറ ബാബു, ആരിഫ കാലടി, സൽമ നസീർ, ഹാജറ സി വി, ബുഷ്‌റ, നസീമ, നിഷാബി തുടങ്ങിയവർ നേതൃത്വം നൽകി.
പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റും, ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ഉപഹാരവും, ക്യാഷ് അവാർഡും മെയ് 30 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് കെ കെ ജംഗ്ഷനിലെ ഐ എസ് എസ് സ്കൂളിൽ നടക്കുന്ന "വിജയതീരം 26" ചടങ്ങിൽ വെച്ച് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.