പൊന്നാനി : ബെൻസി നൂർ ഹോസ്പിറ്റലും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഹെൽത്ത് (HFDC) വിഭാഗവും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പി സി ഡബ്യു എഫ് വനിതാ കമ്മിറ്റി പതിനൊന്നാം വാർഷികാഘോഷത്തിൻറ ഭാഗമായി നൂർ ആശുപത്രിയിൽ വെച്ച് നടത്തിയ ക്യാമ്പ് നൂർ ഹോസ്പിറ്റൽ ചീഫ് ഇൻ ചാർജും, പ്രമേഹരോഗ വിദഗ്ധയുമായ ഡോ: ഹസീന ഉദ്ഘാടനം ചെയ്തു. കെപി അബ്ദുറസാഖ് സ്വാഗതം പറഞ്ഞു. മുരളി മേലെപ്പാട്ട് അധ്യക്ഷത വഹിച്ചു . പി കോയകുട്ടി മാസ്റ്റർ, ക്യാമ്പ് കൺവീനർ മുഹമ്മദ് പൊന്നാനി, അഡ്മിനിസ്ട്രേറ്റർ ഷാനവാസ്, സുബൈദ പോത്തനൂർ, എസ് ലത ടീച്ചർ, തൂമ്പിൽ കുഞ്ഞുമൊയ്തീൻകുട്ടി തുടങ്ങിയവർ ആശംസകൾ നേർന്നു. രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ 250 ഓളം പേർ പങ്കെടുത്തു. ആസ്ത്മ, അലർജി, ശ്വാസകോശ സംബന്ധമായ പരിശോധന(COPD), നടക്കുമ്പോഴുള്ള കിതപ്പ്, കുട്ടികളിലെ അലർജി, മറ്റു രോഗങ്ങൾ, പുകവലി നിർത്താനുള്ള ചികിത്സ തുടങ്ങിയവ ക്യാമ്പിൽ ലഭ്യമായിരുന്നു. നേത്രരോഗ വിഭാഗം ഡോക്ടർ ജസീല ഫെബിൻ, ജനറൽ മെഡിസിൻ ഡോ: ഹസീന, ചീഫ് മെഡിക്കൽ ഓഫീസർ ഡോ: ഹിബ, ഗൈനക്കോളജിസ്റ്റ് ഡോ: റിൻസി എം ബഷീർ, ശ്വാസകോശ രോഗ വിഭാഗം ഡോ: മിധു കെ (MBBS, DTCD, DNB, Consultant Pulmonologist ) തുടങ്ങിയവർ പരിശോധനകൾക്ക് നേതൃത്വം നൽകി. ആദ്യം രജിസ്റ്റർ ചെയ്ത 100 പേർക്ക് ശ്വാസകോശ സംബന്ധമായ ടെസ്റ്റ് (PFT) സൗജന്യമായും, ഇ സി ജി, എക്സറേ എന്നിവക്ക് അമ്പത് ശതമാനം ഇളവും നൽകിയിരുന്നു. ഹനീഫ മാളിയേക്കൽ നന്ദി പറഞ്ഞു.
തുടരുക...പൊന്നാനി : ബെൻസി നൂർ ഹോസ്പിറ്റലും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഹെൽത്ത് (HFDC) വിഭാഗവും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പി സി ഡബ്യു എഫ് വനിതാ കമ്മിറ്റി പതിനൊന്നാം വാർഷികാഘോഷത്തിൻറ ഭാഗമായി നൂർ ആശുപത്രിയിൽ വെച്ച് നടത്തിയ ക്യാമ്പ് നൂർ ഹോസ്പിറ്റൽ ചീഫ് ഇൻ ചാർജും, പ്രമേഹരോഗ വിദഗ്ധയുമായ ഡോ: ഹസീന ഉദ്ഘാടനം ചെയ്തു. കെപി അബ്ദുറസാഖ് സ്വാഗതം പറഞ്ഞു. മുരളി മേലെപ്പാട്ട് അധ്യക്ഷത വഹിച്ചു . പി കോയകുട്ടി മാസ്റ്റർ, ക്യാമ്പ് കൺവീനർ മുഹമ്മദ് പൊന്നാനി, അഡ്മിനിസ്ട്രേറ്റർ ഷാനവാസ്, സുബൈദ പോത്തനൂർ, എസ് ലത ടീച്ചർ, തൂമ്പിൽ കുഞ്ഞുമൊയ്തീൻകുട്ടി തുടങ്ങിയവർ ആശംസകൾ നേർന്നു. രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ 250 ഓളം പേർ പങ്കെടുത്തു. ആസ്ത്മ, അലർജി, ശ്വാസകോശ സംബന്ധമായ പരിശോധന(COPD), നടക്കുമ്പോഴുള്ള കിതപ്പ്, കുട്ടികളിലെ അലർജി, മറ്റു രോഗങ്ങൾ, പുകവലി നിർത്താനുള്ള ചികിത്സ തുടങ്ങിയവ ക്യാമ്പിൽ ലഭ്യമായിരുന്നു. നേത്രരോഗ വിഭാഗം ഡോക്ടർ ജസീല ഫെബിൻ, ജനറൽ മെഡിസിൻ ഡോ: ഹസീന, ചീഫ് മെഡിക്കൽ ഓഫീസർ ഡോ: ഹിബ, ഗൈനക്കോളജിസ്റ്റ് ഡോ: റിൻസി എം ബഷീർ, ശ്വാസകോശ രോഗ വിഭാഗം ഡോ: മിധു കെ (MBBS, DTCD, DNB, Consultant Pulmonologist ) തുടങ്ങിയവർ പരിശോധനകൾക്ക് നേതൃത്വം നൽകി. ആദ്യം രജിസ്റ്റർ ചെയ്ത 100 പേർക്ക് ശ്വാസകോശ സംബന്ധമായ ടെസ്റ്റ് (PFT) സൗജന്യമായും, ഇ സി ജി, എക്സറേ എന്നിവക്ക് അമ്പത് ശതമാനം ഇളവും നൽകിയിരുന്നു. ഹനീഫ മാളിയേക്കൽ നന്ദി പറഞ്ഞു.
