റിയാദ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ് സ്പോർട്സ് വിംഗിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ദാറുൽ ഉബൈദ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ചടങ്ങ് വൈ.പ്രസിഡൻ്റ് അസ്ലം കളക്കരയുടെ അധ്യക്ഷതയിൽ പ്രസിഡൻ്റ് അൻസാർ നെയ്തല്ലൂർ കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. വൈ: പ്രസിഡൻ്റ് സുഹൈൽ മഖ്ദൂം സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഒ.എസ്.ബി പ്രധിനിധി നൗഫൽ ആശംസ നേർന്നു. തുടർന്നു നടന്ന ക്വിസ് മത്സരത്തിൽ അനസ്.സി, ഫൈസൽ എന്നിവർ വിജയികളായി. വിജയികൾക്ക് സെക്രട്ടറി ഫാജിസ്.പി.വി, ജോയിന്റ് ട്രഷറർ അനസ്.എം.ബാവ എന്നിവരുടെ നേതൃത്വത്തിൽ സമ്മാനം വിതരണം ചെയ്തു. സംറുദ്, അൽത്താഫ്, നിഷാം, നവാർ, അഷ്‌കർ, അജ്മൽ റസാഖ്, അബു നാസ്, വിഷ്ണു, അലക്സ് തുടങ്ങിയവർ നേതൃത്വം നൽകി. റിയാദ് കമ്മിറ്റി സെക്രട്ടറി ആഷിഫ് ചങ്ങരംകുളം സ്വാഗതവും, സ്‌പോർട്സ് കൺവീനർ മുക്താർ വെളിയംകോട് നന്ദിയും പറഞ്ഞു. പായസ വിതരണത്തോടു കൂടി പരിപാടി സമാപിച്ചു.
തുടരുക...റിയാദ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ് സ്പോർട്സ് വിംഗിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ദാറുൽ ഉബൈദ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ചടങ്ങ് വൈ.പ്രസിഡൻ്റ് അസ്ലം കളക്കരയുടെ അധ്യക്ഷതയിൽ പ്രസിഡൻ്റ് അൻസാർ നെയ്തല്ലൂർ കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. വൈ: പ്രസിഡൻ്റ് സുഹൈൽ മഖ്ദൂം സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഒ.എസ്.ബി പ്രധിനിധി നൗഫൽ ആശംസ നേർന്നു. തുടർന്നു നടന്ന ക്വിസ് മത്സരത്തിൽ അനസ്.സി, ഫൈസൽ എന്നിവർ വിജയികളായി. വിജയികൾക്ക് സെക്രട്ടറി ഫാജിസ്.പി.വി, ജോയിന്റ് ട്രഷറർ അനസ്.എം.ബാവ എന്നിവരുടെ നേതൃത്വത്തിൽ സമ്മാനം വിതരണം ചെയ്തു. സംറുദ്, അൽത്താഫ്, നിഷാം, നവാർ, അഷ്‌കർ, അജ്മൽ റസാഖ്, അബു നാസ്, വിഷ്ണു, അലക്സ് തുടങ്ങിയവർ നേതൃത്വം നൽകി. റിയാദ് കമ്മിറ്റി സെക്രട്ടറി ആഷിഫ് ചങ്ങരംകുളം സ്വാഗതവും, സ്‌പോർട്സ് കൺവീനർ മുക്താർ വെളിയംകോട് നന്ദിയും പറഞ്ഞു. പായസ വിതരണത്തോടു കൂടി പരിപാടി സമാപിച്ചു.