പൊന്നാനി: 2025 ജനുവരിയിൽ നടന്ന പുന:സംഘടനയോടെ സംഘടന നടത്തിയ ആറ് മാസത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തും, ന്യൂനതകൾ പരിഹരിക്കാൻ വേണ്ട ചർച്ചകൾ നടത്തിയും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മുൻസിപ്പൽ, പഞ്ചായത്ത് തല അർദ്ധ വാർഷിക ജനറൽ ബോഡികൾ സമാപിച്ചു. മെയ് 20 ന് ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ മാറഞ്ചേരി, മെയ് 30 ന് അൽ ബഷീർ സ്ക്കൂളിൽ തവനൂർ, ജൂൺ 10 ന് എടപ്പാൾ മഹിളാ സമാജത്തിൽ വട്ടംകുളം, ജൂൺ 25 ന് ഉമരി സ്ക്കൂളിൽ വെളിയങ്കോട്, ജൂലൈ 5 ന് അംശ കച്ചേരി അൻസാർ കോളേജിൽ എടപ്പാൾ, ജൂലൈ 2 ന് കാരുണ്യ പാലിയേറ്റീവിൽ ആലങ്കോട്, ജൂലൈ 6 ന് പുത്തൻപളളി കേന്ദ്ര മദ്രസ്സയിൽ പെരുമ്പടപ്പ്, ജൂലൈ 5 ന് പോത്തനൂർ എം എം സുബൈദ വസതിയിൽ കാലടി തുടങ്ങിയ പഞ്ചായത്ത് കമ്മിറ്റികളും, ജൂൺ 28ന് പാലക്കൽ ഓഡിറ്റോറിയത്തിൽ വെച്ച് പൊന്നാനി മുൻസിപ്പൽ കമ്മിറ്റിയും ജനറൽ ബോഡികൾ സംഘടിപ്പിച്ചു. മുൻസിപ്പൽ, പഞ്ചായത്ത്, ജി സി സി കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി , ജൂലൈ മുതൽ ഡിസംബർ വരെയുളള ആറ് മാസത്തേക്ക് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമായി കേന്ദ്ര കമ്മിറ്റി അർദ്ധ വാർഷിക ജനറൽ ബോഡി ഇന്ന് (2025 ജൂലൈ 8) ചമ്രവട്ടം ജംഗ്ഷനിലെ പാലക്കൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയാണ്.
തുടരുക...പൊന്നാനി: 2025 ജനുവരിയിൽ നടന്ന പുന:സംഘടനയോടെ സംഘടന നടത്തിയ ആറ് മാസത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തും, ന്യൂനതകൾ പരിഹരിക്കാൻ വേണ്ട ചർച്ചകൾ നടത്തിയും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മുൻസിപ്പൽ, പഞ്ചായത്ത് തല അർദ്ധ വാർഷിക ജനറൽ ബോഡികൾ സമാപിച്ചു. മെയ് 20 ന് ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ മാറഞ്ചേരി, മെയ് 30 ന് അൽ ബഷീർ സ്ക്കൂളിൽ തവനൂർ, ജൂൺ 10 ന് എടപ്പാൾ മഹിളാ സമാജത്തിൽ വട്ടംകുളം, ജൂൺ 25 ന് ഉമരി സ്ക്കൂളിൽ വെളിയങ്കോട്, ജൂലൈ 5 ന് അംശ കച്ചേരി അൻസാർ കോളേജിൽ എടപ്പാൾ, ജൂലൈ 2 ന് കാരുണ്യ പാലിയേറ്റീവിൽ ആലങ്കോട്, ജൂലൈ 6 ന് പുത്തൻപളളി കേന്ദ്ര മദ്രസ്സയിൽ പെരുമ്പടപ്പ്, ജൂലൈ 5 ന് പോത്തനൂർ എം എം സുബൈദ വസതിയിൽ കാലടി തുടങ്ങിയ പഞ്ചായത്ത് കമ്മിറ്റികളും, ജൂൺ 28ന് പാലക്കൽ ഓഡിറ്റോറിയത്തിൽ വെച്ച് പൊന്നാനി മുൻസിപ്പൽ കമ്മിറ്റിയും ജനറൽ ബോഡികൾ സംഘടിപ്പിച്ചു. മുൻസിപ്പൽ, പഞ്ചായത്ത്, ജി സി സി കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി , ജൂലൈ മുതൽ ഡിസംബർ വരെയുളള ആറ് മാസത്തേക്ക് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമായി കേന്ദ്ര കമ്മിറ്റി അർദ്ധ വാർഷിക ജനറൽ ബോഡി ഇന്ന് (2025 ജൂലൈ 8) ചമ്രവട്ടം ജംഗ്ഷനിലെ പാലക്കൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയാണ്.