PCWF വാർത്തകൾ

ഫെബ്രവരി 19,20 തിയ്യതികളിൽ വിവിധ പരിപാടികളോടെ. പൊന്നാനി: "ഉണരാം,ഉയരാം, ഒരുമയോടെ...!" എന്ന ശീർഷകത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ "ഗ്ലോബ് കോൺ 2k21" എന്ന പേരിൽ സ്വദേശത്തും വിദേശത്തുമുളള പൊന്നാനിക്കാരുടെ അന്താരാഷ്ട്ര സമ്മേളനം ഫെബ്രവരി 19,20 (വെളളി, ശനി) തിയ്യതികളിൽ ഓൺലൈൻ (ZOOM) വഴി വിവിധ പരിപാടികളോടെ നടക്കുന്നു ! 19 വെള്ളിയാഴ്ച്ച ഇന്ത്യൻ സമയം വൈകുന്നേരം 4 മണിക്ക് പത്മശ്രീ അലിമണിക്ക്ഫൻ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു ! ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻറ് ആഫ്രിക്കൻ സ്റ്റഡീസിൽ വിസിറ്റിംഗ് പ്രൊഫസർ, നരവംശ സംഗീത ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ റോൾഫ് കില്ലിയസ് (ജർമ്മൻ) മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ് . രണ്ട് ദിവസങ്ങളിലായി നടക്കുന്ന ആഗോള വെബിനാറിൽ ഉദ്ഘാടന സമ്മേളനം,സാംസ്കാരിക വെബിനാർ, സുസ്ഥിര വികസന ശില്പശാല ,വനിതാ സംഗമം ,യൂത്ത് പാർലിമെൻറ്, കലാ പരിപാടികള്‍ എന്നിവ നടക്കുന്നതാണ് ! സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, പൊന്നാനി എം പി ഇ ടി മുഹമ്മദ് ബഷീർ, നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, കെ പി രാമനുണ്ണി, സിനിമ നടൻ ശ്രീനിവാസൻ, ഫാദർ ഡേവിസ് ചിറമ്മൽ, കടവനാട് മുഹമ്മദ്,ഡോ: കെ എം അനിൽ ചേലേമ്പ്ര ,ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, കെ വി നദീർ, ഷാജി ഹനീഫ്, പി വി യാസിർ, ഫ്രൊഫ: ഇമ്പിച്ചിക്കോയ, അഡ്വ: ഫസലു റഹ്മാൻ, സിന്ധു ബിജു,ജിൻഷ ബഷീർ,ഡോ: സമീറ ഹനീഫ്, മുനീറ ചാലിയം, ഡോ: സൗമ്യ ഷെറിൻ, സൗമിയ എം എസ് ,സി കെ റംല ബീവി, എം ഫ് സുമേഷ്, അഡ്വ: ഇസ്സുദ്ധീൻ, തുടങ്ങിയവർ സംബന്ധിക്കുന്നതാണ് ! മഷ്ഹൂദ് തങ്ങൾ , കൊച്ചിൻ കലാഭവൻ മൻസൂർ ,കലാഭവൻ അഷ്റഫ് പൊന്നാനി, അസ്‌ലം കൊയിലാണ്ടി , സഫീർ പുത്തൻപള്ളി , അജിത സുരേഷ് ,ശ്യാം ,ബിലാൽ , ഫർഷാദ് ,ഇസ്രത് സബാ എന്നിവർ അണിനിരക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ് !

തുടരുക...

മസ്ക്കറ്റ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ കമ്മിറ്റി നാലാം വാർഷിക ജനറൽ ബോഡി യോഗം ഓൺലൈനിൽ (zoom) പ്രസിഡണ്ട് എം.സാദിഖിൻെറ അധ്യക്ഷതയിൽ പൊന്നാനി എം.പി ഇ.ടി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം മുഖ്യ അഥിതിയായിരുന്നു. ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി നൗഷാദ്.എം, പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഫഹദ് ബിൻ ഖാലിദ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് സമീർ മസ്കത്ത്, റിശാദ് ബാത്തിന, ബിനീഷ് ദാഖിലിയ, ബദറുദ്ദീൻ സലാല തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഉപദേശക സമിതി ചെയർമാൻ സൈദ് പൊന്നാനി, വനിതാ ഘടകം പ്രസിഡന്റ് ശ്രീജ ഹരി, പി.സി.ഡബ്ലിയു.എഫ് ജി.സി.സി പ്രതിനിധി അനീഷ് (യു എ ഇ), സാംസ്കാരിക സാമൂഹിക രംഗത്തെ വിവിധ സംഘടനാ പ്രതിനിധികൾ പി.വി റഹീം, ശിഹാബ് എരമംഗലം, റഫീഖ് വെളിയങ്കോട് എന്നിവർ ആശംസകൾ നേർന്നു. നാഷണൽ കമ്മിറ്റിയുടെ കീഴിലുള്ള വിവിധ ഘടകങ്ങളിലെ പ്രധാനപ്പെട്ട ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും പ്രതിനിധികളായി പങ്കെടുത്തു. സംഘടനാ തെരഞ്ഞെടുപ്പിന് കേന്ദ്ര കമ്മിറ്റി പ്രതിനിധികളായ സുബൈർ ടി വി, അനസ്കോയ എന്നിവർ നേതൃത്വം നൽകി 2021-2022 വർഷത്തേക്ക് നാഷണൽ കമ്മിറ്റി പുതിയ ഭാരവാഹികളായി; _______________________ അബ്ദുൽ ജലീൽ പി.വി (ചെയർമാൻ) സൈദ് പൊന്നാനി ഡോ.ജലീൽ അബ്ദുൽ നജീബ്.കെ അബ്ദു റഹീം മുസന്ന (ഉപദേശക സമിതി അംഗങ്ങൾ) എം സാദിഖ് (പ്രസിഡന്റ്) ഫഹദ് ബിൻ ഖാലിദ് (ജനറൽ സെക്രട്ടറി) സുബൈർ പി വി (ട്രഷറർ) എസ് കെ പൊന്നാനി (കോർഡിനേറ്റർ) റംഷാദ് കെ വി രാവുണ്ണി കുട്ടി (വൈസ് പ്രസിഡന്റ്) ഗഫൂർ ഒമേഗ അസീബ് തലാപ്പിൽ ഒ, ഒ സിറാജ് (സെക്രട്ടറി മാർ) തുടങ്ങിയവരെ തെരെഞ്ഞെടുത്തു. എസ് കെ പൊന്നാനി സ്വാഗതവും ഫഹദ് ബിൻ ഖാലിദ് നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി: യുവത്വം നാടിൻറ പുരോഗതിക്കായ്, എന്ന ശീർഷകത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന യൂത്ത് സമ്മിറ്റ് ഫെബ്രവരി 14 ഞായറാഴ്ച്ച വൈകീട്ട് 3 മണിക്ക് , ചന്തപ്പടി സ്ക്കോളാർ കോളേജിൽ നടക്കും! പൊന്നാനി എം ഇ എസ് കോളജ് അറബിക് വിഭാഗം മേധാവി , ഡോ: തൗഫീഖ് റഹ്മാൻ മാറഞ്ചേരി ഉദ്ഘാടനം ചെയ്യും! ഡോ: സമീറ ഹനീഫ് (ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് ഫ്രൊഫ: എം ഇ എസ് കോളേജ് പൊന്നാനി) മുഖ്യാതിഥിയായിരിക്കും. 2021-2022 വർഷക്കാലത്തേക്ക് പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ കമ്മിറ്റി തെരെഞ്ഞെടുപ്പും നടക്കും! ഫെബ്രുവരി 3 മുതൽ ആരംഭിച്ച അംഗത്വ ക്യാമ്പയിൻ 13 വരെ നീണ്ടു നിൽക്കും.പതിനഞ്ച് വയസ്സ് മുതൽ നാൽപ്പത് വയസ്സ് വരെയുളള പൊന്നാനി നിവാസികൾക്ക് യൂത്ത് വിംഗ് അംഗത്വം എടുക്കാവുന്നതാണ്

തുടരുക...

ദോഹ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ  ഖത്തർ കമ്മിറ്റി നാലാം വാര്‍ഷിക ജനറൽ ബോഡി  നടന്നു. ജനറൽ സെക്രട്ടറി കുഞ്ഞിമൂസ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌ ആബിദ് തങ്ങൾ അധ്യക്ഷത വഹിച്ചു. ടി കെ അബൂബക്കർ യോഗം ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അനീഷും , സാമ്പത്തിക റിപ്പോർട്ട് ട്രഷറർ സലാം കല്ലിങ്ങലും അവതരിപ്പിച്ചു. ഗ്ലോബൽ കമ്മിറ്റി പ്രതിനിധികളായ ഡോ: അബ്ദുറഹ്മാൻകുട്ടി, ലത്തീഫ് കളക്കര, മുഹമ്മദ് അനീഷ്, ഖത്തർ ഉപദേശക സമിതി അംഗം അബ്ദുസലാം, എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 21 അംഗ പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു. ഉപദേശക സമിതി അംഗങ്ങൾ ടി കെ അബൂബക്കർ (ചെയർമാൻ) ഡോ:  മുനീർ അബ്ദുൽ സലാം എം കെ ബി കെ മുഹമ്മദ്‌ ഹുസൈൻ അബ്ദുള്ള പ്രധാന ഭാരവാഹികൾ സയ്യിദ് ആബിദ് തങ്ങൾ (പ്രസിഡന്റ്‌) ബിജേഷ് (ജനറൽ സെക്രട്ടറി ) ഖലീൽ റഹ്മാൻ (ട്രഷറർ ) ജലീൽ വി പി ,   കുഞ്ഞിമൂസ മാറഞ്ചേരി (വൈസ് പ്രസിഡണ്ടുമാർ ) സലാം കല്ലിങ്ങൽ, നൗഫൽ  (സെക്രട്ടറിമാർ ) എക്സിക്യൂട്ടീവ് അംഗങ്ങൾ അഷ്‌റഫ് ,അബ്ദുൽ ലത്തീഫ് ,ഇഫ്തിക്കർ ,ബഷീർ, ഹാഷിം ,ആബിദ് , ഹംസ എ വി ,അക്ബർ , അനീഷ് ,സത്താർ ,ഷെരീഫ് ,മൻസൂർ സ്വാശ്രയ കമ്പനി ഷെയർ സമാഹാരണത്തിന് ബിസിനസ്‌ മീറ്റ് നടത്താനും,നേതൃ പരിശീലന ക്ലാസ് സംഘടിപ്പിക്കാനും തീരുമാനിച്ചു. നിയുക്ത ജനറൽ സെക്രട്ടറി ബിജീഷ് നന്ദി പറഞ്ഞു. https://www.facebook.com/pcwf.ponnani/posts/3865097683583658

തുടരുക...

ചന്തപ്പടി PCWF ആസ്ഥാനത്ത് നടന്ന അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം, സൈക്കിൾ സവാരിയിലൂടെ കേരളം ചുറ്റി പ്രശസ്തി നേടിയ നരിപ്പറമ്പ് സ്വദേശി പുതുവീട്ടിൽ മുസ്തഫയുടെയും സമീറയുടെയും പുത്രൻ ആലത്തിയൂർ കെ എച്ച് എം എസ് എസ് പ്ലസ് വൺ വിദ്യാർത്ഥി മുസ്സമ്മിൽ ന്  ആദ്യം അംഗത്വം നല്‍കി നഗരസഭ പ്രതിപക്ഷ നേതാവും , യൂത്ത് വിംഗ് പ്രവര്‍ത്തക സമിതി അംഗവുമായ ഫർഹാർ ബിയ്യം നിർവ്വഹിച്ചു.

തുടരുക...

പൊന്നാനി: യുവത്വം നാടിൻറ പുരോഗതിക്കായ്....എന്ന ശീർഷകത്തിൽ 2021-2022 വർഷക്കാലത്തേക്ക് പുതിയ കമ്മിറ്റി തെരെഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി 3 മുതൽ 13 വരെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യൂത്ത് വിംഗ് ദശദിന അംഗത്വ ക്യമ്പയിൻ ആരംഭിച്ചു. ചന്തപ്പടി PCWF ആസ്ഥാനത്ത് നടന്ന അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം, സൈക്കിൾ സവാരിയിലൂടെ കേരളം ചുറ്റി പ്രശസ്തി നേടിയ നരിപ്പറമ്പ് സ്വദേശി പുതുവീട്ടിൽ മുസ്തഫയുടെയും സമീറയുടെയും പുത്രൻ ആലത്തിയൂർ കെ എച്ച് എം എസ് എസ് പ്ലസ് വൺ വിദ്യാർത്ഥി മുസ്സമ്മിൽ ന്  ആദ്യം അംഗത്വം നല്‍കി നഗരസഭ പ്രതിപക്ഷ നേതാവും , യൂത്ത് വിംഗ് പ്രവര്‍ത്തക സമിതി അംഗവുമായ ഫർഹാർ ബിയ്യം നിർവ്വഹിച്ചു. സൈക്കിൾ സവാരിയിലൂടെ പ്രശസ്തനായ തിരുന്നാവായ സ്വദേശി പ്ലസ്ടു വിദ്യാര്‍ത്ഥി താജുദ്ധീൻ സന്നിഹിതനായിരുന്നു. രാജൻ തലക്കാട്ട്, സുബൈർ ടി വി, ഫൈസൽ ബാജി, സഹീർ മേഘ, ഫൈസൽ എ പി തുടങ്ങിയവർ സംബന്ധിച്ചു. https://m.facebook.com/story.php?story_fbid=3858916124201814&id=357119801048148

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കേന്ദ്ര കമ്മിറ്റി റിപ്പബ്ലിക്ക് ദിനത്തിൽ ചാണാ റോഡ് ആർ വി ഹാളിൽ സംഘടിപ്പിച്ച ആറാം വാര്‍ഷിക ജനറൽ ബോഡിയിൽ വെച്ച് പുന:സംഘടിപ്പിച്ചു. അടുത്ത രണ്ട് വർഷത്തേക്ക് (2021- 2022) വാർഡ് തലത്തിൽ നിന്നും 51 കേന്ദ്ര പ്രതിനിധികളെയും, അവരിൽ നിന്നും 27 അംഗ എക്സിക്യൂട്ടീവിനെയും തെരെഞ്ഞെടുത്തു. ഉപദേശക സമിതിയായി ബീക്കുട്ടി ടീച്ചർ, ഫ്രൊഫ: ബുഷറ, ശാരദ ടീച്ചർ എന്നിവരെയും പ്രധാന ഭാരവാഹികളായി ടി മുനീറ (പ്രസിഡണ്ട്), ധന്യ കെ (ജനറൽ സെക്രട്ടറി), റംല കെ പി (ട്രഷറർ), അസ്മാബി ,സുലൈഖ.ഇ വി,ഷൈമ കെ വി , മിനി ടി (വൈ : പ്രസിഡന്റ്‌ ), സീനത്ത് ടിവി , റഹിയാനത്ത് ഒ കെ , സബീന ബാബു പി , ശംന യു (ജോ സെക്രട്ടറി) തുടങ്ങിയവരെയും തെരെഞ്ഞെടുത്തു.

തുടരുക...

പൊന്നാനി: എം ഐ ഹയർ സെക്കണ്ടറി സ്കൂളിന്‌ വേണ്ടി പൂർവ്വവിദ്യാർത്ഥി സംഘടന( മിഹ്സ) നിർമ്മിച്ച് നൽകിയ ഗ്രന്ഥശാലയ്ക്ക് PCWF പ്രസിദ്ധീകരിച്ച *പൊന്നാനിയുടെ ചരിത്ര ഗ്രന്ഥം പാനൂസ കൈമാറി*. മിഹ്സ പ്രസിഡണ്ട് ഇബ്രാഹിം മാളിയേക്കൽ ൻറ അധ്യക്ഷതയിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിര്‍വഹിച്ച ഓപ്പൺസ്റ്റേജ് & ലൈബ്രറി കെട്ടിടത്തിന്റെ ചടങ്ങിൽ വെച്ചാണ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഉപാധ്യക്ഷൻ എ എം സാലിഹ്, മിഹ്സ ഉപാധ്യക്ഷൻ കെ എം അബ്ദുറഹ്മാന് പാനൂസ കൈമാറിയത്. ചടങ്ങിൽ പി സെയ്തുട്ടി മാസ്റ്റർ , പി വി ഹുസൈൻ കോയതങ്ങൾ, എ എം അബ്ദുസ്സമദ്, അഡ്വ:സുരേഷ്, ശംസുദ്ധീൻ മാസ്റ്റർ, അസ്മ ഷാജി , റാബിയ ജമാൽ,ലിയാഖത്ത് തുടങ്ങിയവർ സംബന്ധിച്ചു.

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ് 38 പുന:സംഘടിപ്പിച്ചു. വാർഡ് പ്രസിഡൻ്റ് റസിയ ഹംസത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം ഗ്ലോബൽ കമ്മിറ്റി ഉപാധ്യക്ഷൻ സി.വി മുഹമ്മദ് നവാസ് ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി സുലൈഖ ,ഫാത്തിമ എന്നിവർ സംബന്ധിച്ചു പ്രധാന ഭാരവാഹികളായി; ആമിനാബി (പ്രസിഡൻ്റ്) റസിയ ഹംസത്ത് (ജനറൽ സെക്രട്ടറി) റമീഷ നാസർ (ട്രഷറർ) നഫീസ (വൈ: പ്രസിഡൻ്റ്) ഹസീന (ജോ:സെക്രട്ടറി) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി അസ്മ ഹംസുട്ടി, ആയിഷ, സാജിദ, അയിഷ, ബിക്കുട്ടി, ആമിന എന്നിവരെയും തെരഞ്ഞെടുത്തു അസ്മ ഹംസുട്ടി സ്വാഗതവും,റസിയ ഹംസത്ത് നന്ദിയും പറഞ്ഞു

തുടരുക...

ഉണരാം,ഉയരാം, ഒരുമയോടെ എന്ന ശീർഷകത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അന്താരാഷ്ട്ര കോൺഫ്രൻസ് ഗ്ലോബ് കോൺ 2k21 എന്ന പേരിൽ സംഘടിപ്പിക്കാൻ പി സി ഡബ്ലിയു എഫ് ഗ്ലോബൽ ലീഡേഴ്സ് കോർ കമ്മിറ്റി തീരുമാനിച്ചു. *2021 ഫിബ്രവരി 19, 20* ( വെള്ളി, ശനി) തിയ്യതികളിൽ ഓൺലൈൻ വഴി നടത്തുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ 15 ൽ പരം രാജ്യങ്ങളിൽ നിന്നായി പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സംഗമം, ബിസിനസ് മീറ്റ്, സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ സെഷനുകൾ, വിവിധ വിഷയങ്ങളിൽ ചർച്ചകൾ ഉൾപ്പെടെ വൈവിധ്യമാര്‍ന്ന ഒട്ടറെ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പരിപാടിയുടെ വിജയത്തിനായി അബ്ദുല്ലതീഫ് കളക്കര (ചെയർമാൻ) ആബിദ് തങ്ങൾ ഖത്തർ (കൺവീനൻ) മുഹമ്മദ് അനീഷ് യു എ ഇ (വൈ:ചെയർമാൻ) ഹസ്സൻ വി എം മുഹമ്മദ് ബഹറൈൻ (ജോ: കൺവീനർ) എന്നിവർ പ്രധാന ഭാരവാഹികളായി സ്വാഗത സംഘം രൂപീകരിച്ചു. പി സി ഡബ്ലിയു എഫ് കമ്മിറ്റികൾ നടത്തിവരുന്ന ജനറൽ ബോഡികൾ ഈ മാസം പന്ത്രണ്ടിനകം അവസാനിക്കും! അതിനു ശേഷം നടക്കുന്ന ഈ ആഗോള സംഗമത്തിൽ സംഘടനയ്ക്കും അതിലുപരി നാടിനും ഭാവിയ്ക്കായി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങൾ അവതരിപ്പിക്കും! ഇത് സംബന്ധമായി ചേർന്ന ഗ്ലോബൽ ലീഡേഴ്സ് കോർ കമ്മിറ്റി യോഗത്തിൽ പ്രസിഡണ്ട് സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. സ്വാശ്രയ പൊന്നാനി ലിമിറ്റിഡ് കമ്പനി ചെയർമാൻ ഡോ: അബ്ദുറഹ്മാൻ കുട്ടി ഉദ്‌ഘാടനം ചെയ്തു. വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച്; ഇബ്രാഹിം മാളിയേക്കൽ, സി വി മുഹമ്മദ് നവാസ്, ലതീഫ് കളക്കര,ടി വി സുബൈർ (ഗ്ലോബൽ കമ്മിറ്റി) മുനീറ ടി , റംല കെ പി (വനിതാ കേന്ദ്ര കമ്മിറ്റി) മുഹമ്മദ് അനീഷ്, ശിഹാബുദ്ധീൻ കെ കെ (യു.എ.ഇ) സുമേഷ്, സിദ്ധീഖ് ആർ വി (കുവൈറ്റ്) ആബിദ് തങ്ങൾ (ഖത്തർ) സാദിഖ്, നൗഷാദ്, ഫഹദ് , കബീർ സലാല (ഒമാൻ) ഹസ്സൻ വി എം മുഹമ്മദ് (ബഹറൈൻ) തുടങ്ങിയവർ സംസാരിച്ചു. രാജൻ തലക്കാട്ട് സ്വാഗതവും, ആബിദ് തങ്ങൾ നന്ദിയും പറഞ്ഞു

തുടരുക...

മനാമ: പി സി ഡബ്ള്യു എഫ്‌ ബഹ്‌റൈൻ 2021-2022 വർഷത്തെ തെരഞ്ഞെടുപ്പ് മീറ്റ് പിസിഡബ്യുഎഫ്‌ ഗ്ലോബൽ സെക്രട്ടറി രാജൻ തലക്കാട്ട് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി ഇ ടി ചന്ദ്രൻ, ബാലൻ കണ്ടനകം, റഫീഖ് കരുകത്തിരുത്തി(ഉപദേശക സമിതി), ഹസൻ വിഎം മുഹമ്മദ്‌ (പ്രസിഡണ്ട്), ഫസൽ പി കടവ് (ജനറൽ സെക്രട്ടറി), സദാനന്ദൻ(ട്രഷറർ) മുഹമ്മദ്‌ മാറഞ്ചേരി, അബ്ദുറഹ്മാൻ പിടി(വൈസ് പ്രസിഡണ്ട്മാർ) ഫൈസൽ എ പി, ഷാഫി തുവക്കര (ജോയിന്റ് സെക്രട്ടറിമാർ) മുസ്ഥഫ കൊലക്കാട്, റംഷാദ്‌(ജനസേവനം) സെയ്തലവി ഏവി(സാംസ്കാരികം) സൈനുദ്ധീൻ സി (ആരോഗ്യം) എം എഫ്‌ റഹ്‌മാൻ(മീഡിയ), വിനീത്(ഐടി), നസീർ പിഎം (കായികം) ഫൈസൽ എടപ്പാൾ(കല), നബീൽ എംവി, മുഹ്താർ പിപി(ജോബ് ഡെസ്ക്) എ എം അറഫാത്ത്,യൂസുഫ് തലാൽ, ശറഫുദ്ധീൻ വിഎം, അക്ബറലി,ബാബുരാജ്, സുരേഷ് തെയ്യങ്ങാട്, ബക്കർലാൽ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. ഗ്ലോബൽ പ്രതിനിധി മുഹമ്മദ്‌ അനീഷ്‌ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശിഹാബ് കെകെ(യുഎഇ) കെബീർ സലാല(ഒമാൻ) ഫസൽ മുഹമ്മദ്‌(സൗദി) എന്നിവർ ആശംസകൾ നേർന്നു അബ്ദുറഹ്മാൻ പിടി സ്വാഗതവും ഫൈസൽ ഏപി നന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റിക്ക് കീഴിൽ ബാത്തിന ഘടകം നിലവിൽ വന്നു. ഒമാൻ നാഷണൽ കമ്മിറ്റി ട്രഷറർ ഫഹദ് ബിൻ ഖാലിദിന്റെ അധ്യക്ഷതയിൽ ഓൺലൈൻ (വാട്സ് ആപ്പ്) വഴി നടന്ന ജനറൽ ബോഡി യോഗം നാഷണൽ കമ്മിറ്റി ഉപദേശകസമിതി അംഗം പി.വി ജലീൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് എം.സാദിഖ് ഭാരവാഹി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഗഫൂർ ഒമേഗ (എക്സിക്യൂട്ടീവ്, നാഷ്ണൽ കമ്മിറ്റി) ഫിറോസ് (പ്രസിഡന്റ് മസ്കത്ത് ഘടകം), കബീർ പ്രസിഡന്റ് (സലാല ഘടകം), യുകെ കബീർ, കാരാട്ട് ഫൈസൽ ഹംസ, അസീബ് തലാപ്പിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. അടുത്ത രണ്ട് വർഷത്തേക്ക് 17 അംഗ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു. പ്രധാന ഭാരവാഹികളായി റിശാദ് (പ്രസിഡന്റ്‌) ജസീർ വിവി (ജന: സെക്രട്ടറി) ബിജു ചന്ദ്രൻ (ട്രഷറർ) കാരാട്ട് ഫൈസൽ ഹംസ, അഷ്റഫ് (വൈസ് പ്രസിഡന്റ്) ബിനീഷ്, ബസീം പി വി (ജോ: സെക്രട്ടറി) എന്നിവരെയും തെരെഞ്ഞെടുത്തു. റഹീം മുസന്ന സ്വാഗതവും റിഷാദ് നന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി: സ്‌ത്രീധനം എന്ന വിപത്തിനെ സമൂഹത്തിൽ നിന്നും ഉന്മൂല നാശം ചെയ്യുന്നതിൻറ ഭാഗമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ നടത്തിവരുന്ന പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള എട്ടാം ഘട്ട സ്ത്രീധന രഹിത വിവാഹം 2021 മാർച്ച് 28 ന് മാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ പി സി ഡബ്ലിയു എഫ് 13 മത് വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു. ഉപാധ്യക്ഷൻ സി വി മുഹമ്മദ് നവാസിൻറ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഉപദേശക സമിതിയംഗം ഹൈദരലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അബ്ദുല്ലതീഫ് കളക്കര മുഖ്യ പ്രഭാഷണം നടത്തി. പി വി അബ്ദുൽ ഖാദർ ഹാജി സംസാരിച്ചു ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് വാർഷിക റിപ്പോർട്ടും , ട്രഷറർ പി എം അബ്ദുട്ടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ സമിതികളെ പ്രതിനിധീകരിച്ച് ; കെ പി അബ്ദുറസാഖ് (ആരോഗ്യം) സക്കരിയ്യ (സ്വാശ്രയ തൊഴിൽ സംരംഭം) റഫീഖ് കെ (സ്ത്രീധന രഹിത വിവാഹം) അസ്മ (വിദ്യാഭ്യാസം) സൈനുദ്ധീൻ (ഫാമിലി ഡെവലപ്പ്മെന്റ് കൗൺസിൽ) സുബൈർ ടി വി (ജനസേവനം) തുടങ്ങിയവർ റിപ്പോർട്ട് സമർപ്പിച്ച് സംസാരിച്ചു. വിവിധ കമ്മിറ്റി പ്രതിനിധികളായ; മുനീറ ടി,റംല കെ പി (വനിതാ കമ്മിറ്റി) ശഹീർ മേഘ, ശഹീർ ഈശ്വര മംഗലം (യൂത്ത് വിംഗ്) അബ്ദുൽ അസീസ്  ഷാർജ, എം സി ഹനീഫ അജ്മാൻ, ആദം സി ദൈദ്, ഇബ്രാഹിം സി ദൈദ്, ബഷീർ അൽ ഐൻ, ബദറു അൽ ഐൻ , ഷാജി വി വി ദുബൈ (യു.എ.ഇ) നാസര്‍ ടി ടി ,മുഹമ്മദ് ബഷീർ കെ കെ  (കുവൈറ്റ്) ആബിദ് തങ്ങൾ, ശരീഫ് (ഖത്തർ) ജയരാജൻ സലാല (ഒമാൻ) അഷ്റഫ് നൈതല്ലൂർ, ബിജു ദേവസ്യ, സദഖത്ത് (സഊദി) തുടങ്ങിയവർ സംബന്ധിച്ചു. ജി സി സി കോർഡിനേറ്റർമാരായി, സുബൈർ ടി വി (യു എ ഇ) ഫൈസൽ ബാജി (കുവൈറ്റ്) ലത്തീഫ് കളക്കര (ഖത്തർ) ഒ കെ ഉമ്മർ (ഒമാൻ) സി വി മുഹമ്മദ് നവാസ് (സഊദി) നാരായണൻ (ബഹറൈൻ) എന്നിവരെ നിശ്ചയിച്ചു. സുബൈർ ടി വി സ്വാഗതവും, നാരായണൻ നന്ദിയും പറഞ്ഞു. https://www.facebook.com/pcwf.ponnani/posts/3846517965441630

തുടരുക...

പൊന്നാനി: യുവത്വത്തെ നാടിന്റെ വികസനത്തിൽ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കീഴിൽ രൂപീകൃതമായ യൂത്ത് വിംഗ് ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. ഫിബ്രവരി 14 ഞായറാഴ്ച്ച വൈകീട്ട് 3 മണി മുതൽ വാർഷിക ജനറൽ ബോഡിയോടനുബന്ധിച്ച് യൂത്ത് സമ്മിറ്റ് സംഘടിപ്പിക്കുവാൻ പ്രസിഡണ്ട് സഹീർ മേഘയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പൊന്നാനി താലൂക്കിലെ 15 വയസ്സു മുതൽ 40 വയസ്സ് വരെയുള്ള യുവതി യുവാക്കൾക്ക് യൂത്ത് വിംഗിൽ അംഗത്വം എടുക്കാവുന്നതാണ്. യൂത്ത് സമ്മിറ്റിന് മുന്നോടിയായി ഫെബ്രുവരി 3 മുതൽ 13 വരെ ദശദിന യൂത്ത് വിംഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിക്കാനും തീരുമാനിച്ചു. ഗ്ലോബൽ സെക്രട്ടറി ഫൈസല്‍ ബാജി യോഗം ഉദ്ഘാടനം ചെയ്തു. സി എസ് പൊന്നാനി , ഇബ്രാഹിം മാളിയേക്കൽ ,ഡോ: അബ്ദുറഹ്മാൻ കുട്ടി , രാജൻ തലക്കാട്ട് , അബ്ദുട്ടി പി എ സുബൈർ ടി വി തുടങ്ങിയ ഗ്ലോബൽ സാരഥികൾ സന്നിഹിതരായിരുന്നു. യൂത്ത് വിംഗ്  എക്സിക്യൂട്ടീവ് അംഗങ്ങളായ; ഷഹീർ ഈശ്വര മംഗലം ശബീർ വി പി, ഫൈസൽ എ പി ,ശമീർ, സുൽത്താൻ , മുർശിദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഫൈസൽ സ്വാഗതവും, ശബീർ നന്ദിയും പറഞ്ഞു. https://www.facebook.com/pcwf.ponnani/posts/3844429825650444

തുടരുക...

ഒമാൻ:പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ  കമ്മിറ്റിക്ക് കീഴിൽ സലാല ഘടകം വാർഷിക ജനറൽ ബോഡി യോഗം വിവിധ പരിപാടികളോടെ നടന്നു. പ്രസിഡണ്ട് കബീർ ന്റെ അധ്യക്ഷതയിൽ ഓൺലൈൻ (വാട്സ് ആപ്പ് ) വഴി നടന്ന ജനറൽ ബോഡി യോഗം പി സി ഡബ്ലിയു എഫ് ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സി വി മുഹമ്മദ് നവാസ് ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മുനീറ ടി  മുഖ്യാതിഥിയായിരുന്നു നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌  സാദിക്ക് മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ ഫഹദ് ബ്നു ഖാലിദ്, സെക്രട്ടറി കെ.വി റംഷാദ്  തുടങ്ങിയവർ ഭാരവാഹി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. നൗഷാദ് എം, അലി അരുണിമ, സൈനുദ്ദീൻ, ഇബ്രാഹീം കുട്ടി, മുഹമ്മദ് അനീഷ്,(യു എ ഇ) ആബിദ് തങ്ങൾ (ഖത്തർ) സുമേഷ് (കുവൈത്ത്) ഫൈസൽ (സൗദി),ഹസ്സൻ മുഹമ്മദ്,(ബഹറൈൻ) തുടങ്ങിയവർ ആശംസകൾ നേർന്നു. അടുത്ത രണ്ട് വർഷത്തേക്ക്  അഞ്ചംഗ ഉപദേശക സമിതി അംഗങ്ങളായി; അലി അരുണിമ (ചെയർമാൻ) സൈനുദ്ധീൻ കെ അഷ്റഫ് കെ എം ജയരാജൻ ശേഖരൻ  എന്നിവരെയും 29 അംഗ പ്രവർത്തക സമിതിയിൽ നിന്നും പ്രധാന ഭാരവാഹികളായി; കെ കബീർ (പ്രസിഡന്റ്‌) മുഹമ്മദ് റാസ് (ജന: സെക്രട്ടറി) ബദറുദ്ദീൻ (ട്രഷറർ) അരുൺ കുമാർ , ലിയാക്കത്ത് (വൈസ് പ്രസിഡന്റ്) ഖലീൽ റഹ്മാൻ, ഗഫൂർ താഴത്ത് (ജോ: സെക്രട്ടറി) എന്നിവരെയും തെരെഞ്ഞെടുത്തു. ബദറുദ്ദീൻ പൊന്നാനി സ്വാഗതവും  കബീർ നന്ദിയും പറഞ്ഞു. #PCWF #OMAN #SALALAH #ponnani https://m.facebook.com/story.php?story_fbid=3826402400786520&id=357119801048148

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350