PCWF വാർത്തകൾ

മസ്കത്ത്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിനിസ്ട്രി ഓഫ് ഹെൽത്ത് ബ്ലഡ് ബാങ്ക് ബൗഷർ അധികൃതരുടെ നേതൃത്വത്തിൽ ബദർ അൽ സമാ ഹോസ്പിറ്റലിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറോളം പേർ പങ്കെടുത്തു. ഒമാനിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകൻ സന്തോഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. രക്തദാനത്തിലൂടെ ഒമാനിലെ എല്ലാ മനുഷ്യരിലേക്കും എത്തിച്ചേരാൻ പി സി ഡബ്ലിയു എഫ് സംഘടനയ്ക്ക് സാധിച്ചു എന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സന്തോഷ് കുമാർ പറഞ്ഞു. ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളുടെ ഭാഗമായി 2022 ലും ബദർ അൽ സമാ ഹോസ്പിറ്റൽ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു നാഷണൽ കമ്മിറ്റി പ്രസിഡണ്ട് എം സാദിഖ് അധ്യക്ഷത വഹിച്ചു ബദർ അൽ സമാ റൂവി മാനേജർ ജയറാം, പി സി ഡബ്ല്യു എഫ് ഉപദേശ സമിതി ചെയർമാൻ പി വി ജലീൽ, കെ നജീബ് എന്നിവർ ആശംസ നേർന്നു. പി വി സുബൈർ, ഒമേഗ ഗഫൂർ ശിംജിത്, ശിഫാലി, റംഷാദ്, സൽ‍മ നസീർ, സമീർ സിദ്ദീഖ്, ശമീമ സുബൈർ, ലിസി ഗഫൂർ, സുഹറ ബാവ, സീന സാദിക്ക്, രതീഷ്, മുനവ്വർ, ശംസീർ, റമീസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. സഫീർ സ്വാഗതവും സൽ‍മ നജീബ് നന്ദിയും പറഞ്ഞു.

തുടരുക...

ദോഹ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ കമ്മറ്റി സംഘടിപ്പിക്കുന്ന പൊൻസ്‌മൃതി സീസൺ 3 ഒക്ടോബര് 20 വെള്ളിയാഴ്ച്ച അൽവക്ര എക്സ്പോർ ആർട്സ് & സ്പോർട്സ് സെന്ററിൽ വെച്ച് വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അബു ഹമൂർ നാസ്കോ റെസ്റ്റോറന്റിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ അബ്ദുൽ സലാം മാട്ടുമ്മൽ അധ്യക്ഷത വഹിച്ചു. ഹംസ എ വി ഉദ്ഘാടനം ചെയ്തു. പൊൻസ്‌മൃതിയുടെ വിജയത്തിന്നായി സംഘാടക സമിതി രൂപീകരിച്ചു ടി കെ അബൂബക്കർ, ഡോ: മുനീർ, ആബിദ് തങ്ങൾ ,ബിജേഷ് കൈപ്പട , ഖലീൽ റഹ്മാൻ (രക്ഷാധികാരികൾ ) ഫൈസൽ കെ കെ (ചെയർമാൻ) അബ്ദുൽ സലാം മാട്ടുമ്മൽ (ജനറൽ കൺവീനർ) നൗഫൽ എ വി , നജീബ് എം ടി (ജോയിന്റ് കൺവീനർ) കുഞ്ഞിമൂസ മാറഞ്ചേരി (പ്രോഗ്രാം കോർഡിനേറ്റർ) വസന്തൻ പൊന്നാനി (സ്റ്റേജ് മാനേജ്‌മെന്റ്) ബാദുഷ കെ പി (ഫിനാൻസ് കണ്ട്രോൾ) ഇഫ്തിക്കർ, ശരീഫ് പി പി ( ഫുഡ്ഡ്) ഹാഷിം, മൻസൂർ (ഐ ടി & മീഡിയ) ബഷീർ , അബ്ദുൽ ലത്തീഫ് (ട്രാൻസ്‌പോർട്ടേഷൻ) നൗഷാദ് അലി ,അബ്ദുൾ ലത്തീഫ് എൻ പി (പി ആർ ഒ) ഹംസ എ വി , രാജൻ ഇളയിടത്ത് ( ജി ആർ) വനിതാ കമ്മിറ്റി (ഗിഫ്റ്റ്) പൊന്നാനി പലഹാര മേള, നോർക്ക - പ്രവാസി ക്ഷേമ നിധി രജിസ്ട്രേഷൻ,സ്വാശ്രയ ബിസിനസ്സ് മീറ്റ്, വിവിധ മത്സരങ്ങൾ, കൈമുട്ടി പാട്ട്, സംഗീത നിശ തുടങ്ങിയ പരിപാടികൾ പൊൻസ്‌മൃതിയുടെ ഭാഗമായി നടക്കുന്നതാണ്....... ബിജേഷ് കൈപ്പട സ്വാഗതവും, ഖലീൽ റഹ്മാൻ നന്ദിയും പറഞ്ഞു. ഖത്തറിലെ എല്ലാ പൊന്നാനി താലൂക്ക് നിവാസികളെയും പരിപാടിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

തുടരുക...

മാറഞ്ചേരി : PCWF ന് കീഴിൽ പ്രവര്‍ത്തിക്കുന്ന എവർ ഗ്രീൻ സമിതി മാറഞ്ചേരി യൂണിറ്റ് പെരിച്ചകം ഐക്കുളത്തയിൽ റോഡിലെ ആരിഫയുടെ തോട്ടത്തിൽ കൃഷി ചെയ്ത റോബസ്റ്റ് പഴം വിളവെടുപ്പ് നടത്തി. ജൈവ വളം ഉപയോഗിച്ച് രണ്ട് തോട്ടങ്ങളിലായി നൂറോളം റോബസ്റ്റ് വാഴകളാണ് കൃഷി ചെയ്തത് . വിളവെടുപ്പ് ഉദ്ഘാടനം സി എസ് പൊന്നാനി നിർവ്വഹിച്ചു. ഈ ഹൈദരലി മാസ്റ്റർ അധ്യക്ഷത വഹിച്ചു പി കോയകുട്ടി മാസ്റ്റർ, ശാരദ ടീച്ചർ ഡോക്ടർ അബ്ദുറഹ്മാൻ കുട്ടി, , മാറഞ്ചേരി സർവ്വീസ് സഹകരണബാങ്ക് പ്രസിഡണ്ട് എ കെ ആലി വാർഡ് മെമ്പർമാരായ ഷമീറ ഇളയടത്ത്,സുഹറ ഉസ്മാൻ, പി എം അബ്ദുട്ടി പൊന്നാനി, അഷറഫ് മച്ചിങ്ങൽ പെരുമ്പടപ്പ്, എം ടി നജീബ് പനമ്പാട് തുടങ്ങിയവർ സംസാരിച്ചു. ആരിഫ പി സ്വാഗതവും, ശരീഫ് നന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി : പിന്നിട്ട പ്രവർത്തനങ്ങളുടെ പോരായ്മകൾ ചർച്ച ചെയ്തും, നൂതന സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തി ഭാവി പ്രവർത്തനങ്ങൾക്ക് രൂപവും ഭാവവും നല്‍കിയും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി ജനറൽബോഡി അംഗങ്ങൾ സംഗമിച്ചു. പളളപ്രം ഉറൂബ് നഗർ മലബാർ ഓഡിറ്റോറിയത്തിൽ 2023 സപ്തംബർ 30 ശനിയാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് നടന്ന ജനറൽബോഡി യോഗം പി സി ഡബ്ലിയു എഫ് കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി അംഗം അഷറഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ എക്സിക്യൂട്ടീവ് സാരഥികൾ, വനിതാ കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ, മുൻസിപ്പൽ/ പഞ്ചായത്ത് തലങ്ങളിലെ എക്സിക്യൂട്ടീവ് മെമ്പർമാർ, പ്രവാസി കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് സ്വാഗതം പറഞ്ഞു സെക്രട്ടറി അഷ്റഫ് നെയ്തല്ലൂർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഇ പി രാജീവ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പ്രശസ്ത ട്രൈനർ കെ ദിലീപ് കുമാർ, പി സി ഡബ്ല്യൂ എഫ് ലീഡർഷിപ്പ് അക്കാദമി ചെയർമാൻ ഡോക്ടർ അബ്ദുറഹ്മാൻ കുട്ടി എന്നിവർ നേതൃത്വ പരിശീലന ശില്പശാലയ്ക്ക് നേതൃത്വം നൽകി. പരീക്ഷ ബോർഡ് അംഗങ്ങൾ സംഘടനാ എക്സാം നിയന്ത്രിച്ചു. അടുത്ത മൂന്നു മാസത്തെ (ഒക്ടോബർ - ഡിസംബർ) ഭാവി പ്രവർത്തന കലണ്ടർ അടാട്ട് വാസുദേവൻ മാസ്റ്റർ അവതരിപ്പിച്ചു. വനിതാ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി എസ് ലത ടീച്ചർ നന്ദി പറഞ്ഞു.

തുടരുക...

കണ്ടനകം : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കാലടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് വിജയകരമായി. മുന്നൂറോളം ആളുകൾ ക്യാമ്പിൽ പരിശോധന നടത്തി. പി സി ഡബ്ലിയു എഫ് ഫാമിലി ഹെൽത്ത് ആൻഡ് ഡെവലപ്മെൻറ് കൗൺസിൽ, എടപ്പാൾ ഹോസ്പിറ്റൽ, മലബാർ ഡെന്റൽ കോളേജ്, അഹല്യ കണ്ണാശുപത്രി, ഫിനിക്സ് ക്ലിനിക്ക് എന്നിവയുടെ സഹകരണത്തോട് കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിദ്യാപീഠം സ്കൂളിൽ നടന്ന ചടങ്ങ് മലബാർ ഡെന്റൽ കോളേജ് ചെയർമാൻ ഡോക്ടർ സി പി ബാവ ഹാജി മാണൂർ ഉദ്ഘാടനം ചെയ്തു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ജി ബാബു മുഖ്യാതിഥിയായിരുന്നു. :കാലടി PCWF.പ്രസിഡന്റ് മുസ്തഫ കാടഞ്ചേരി അധ്യക്ഷ വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽകിസ് കൊരണപ്പറ്റ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രകാശൻ കാലടി, വാർഡ് കൗൺസിലർമാരായ എൻ കെ അബ്ദുൽ ഗഫൂർ, ബഷീർ തുറയാറ്റിൽ, രാജിത, പി സി ഡബ്ലിയു എഫ് വർക്കിംഗ് പ്രസിഡണ്ട് പി കോയക്കുട്ടി മാസ്റ്റർ, ട്രഷറർ ഇ പി രാജീവ്, കെ പി അബ്ദുൽ റസാഖ് തുടങ്ങിയവർ ആശംസകൾ നേർന്നു. സംഘാടക സമിതി ചെയർമാൻ മോഹനൻ പി സ്വാഗതവും കൺവീനർ സുജീഷ് നമ്പ്യാർ നന്ദിയും പറഞ്ഞു. വയോജന ദിനമായതിനാൽ ക്യാമ്പിന് വന്ന മുതിർന്ന വനിത സരസ്വതി അമ്മയെ കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു ആദരിച്ചു...

തുടരുക...

കാലടി: തൊഴിലന്വേഷകരെ തൊഴിൽ ദാതാക്കളാക്കുക എന്ന ലക്ഷ്യത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന് കീഴിൽ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ തൊഴിൽ സംരംഭത്തിന്റെ ഭാഗമായ സ്വാശ്രയ തയ്യൽ പരിശീലന കേന്ദ്രം കാലടി പഞ്ചായത്തിലെ പോത്തനൂരിൽ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. കാലടി ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ ബൽഖീസ് കൊരണപ്പറ്റ മുഖ്യാതിഥിയായിരുന്നു. പി സി ഡബ്ല്യു എഫ് കാലടി പഞ്ചായത്ത് വനിതാ വിഭാഗം പ്രസിഡന്റ് രാജ ലക്ഷ്മി അധ്യക്ഷത വഹിച്ചു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. സ്വാശ്രയ തൊഴിൽ സംരംഭം ആരിഫ പി മാറഞ്ചേരി അവതരിപ്പിച്ചു. വാർഡ് കൗൺസിലർമാരായ ബഷീർ കാലടി, അബ്ദുൽ ഗഫൂർ, ഡോ : അബ്ദുറഹ്മാൻ കുട്ടി, സുബൈദ പോത്തനൂർ, മുസ്തഫ കാടഞ്ചേരി, സുജീഷ് നമ്പ്യാർ, പി മോഹനൻ, അബ്ദുട്ടി പി എം, സൈനുൽ ആബിദ് തങ്ങൾ (ഷാർജ) തുടങ്ങിയവർ സംസാരിച്ചു. സജിനി സ്വഗതവും, ആരിഫ പി പി നന്ദിയും പറഞ്ഞു

തുടരുക...

ഒമാൻ: പി സി ഡബ്ലിയു ഫ് ഒമാൻ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബദർസമ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് ഒക്ടോബർ 14 ശനിയാഴ്ച കാലത്ത് 8.30 മുതൽ ഒരു മണി വരെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു രക്തം ദാനം ചെയ്യാൻ താല്പര്യമുള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് +968 9919 0822 +968 9475 5916 +968 7903 1679 +968 9734 2567 PCWF ഒമാൻ നാഷണൽ കമ്മിറ്റി

തുടരുക...

കാലടി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കാലടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 1 ഞായറാഴ്ച്ച കാലത്ത് 9.30 മുതൽ 12.30 വരെ കണ്ടനകം വിദ്യാപീഠം സ്ക്കൂളിൽ വെച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പി സി ഡബ്ല്യു എഫ്   ഹെൽത്ത് ആന്റ് ഫാമിലി ഡെവലപ്പ്മെന്റ് കൗൺസിൽ, എടപ്പാൾ ആശുപത്രി , മലബാർ ദന്തൽ കോളേജ്, അഹല്യ കണ്ണാശുപത്രി, ഫിനിക്സ് ക്ലീനിക്ക്  സഹകരണത്തോടെ നടത്തുന്ന ക്യാമ്പിൽ കാൻസർ രോഗ സാധ്യത നിർണ്ണയം, ഓർത്തോ വിഭാഗം , ജനറൽ മെഡിസിൻ, ഡയബറ്റോളജി ,നേത്ര - ദന്ത വിഭാഗം , ഫിസിയോ തെറാപ്പി തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്. ക്യാമ്പ് കൂടാതെ സെപ്തംബർ 29 ന് പോത്തനൂരിൽ സ്വാശ്രയ തയ്യൽ പരിശീലന കേന്ദ്രം ഉദ്ഘാടനം , കാടഞ്ചേരി സ്ക്കൂളിൽ ലഹരിക്കെതിരെ ഹയർ സക്കണ്ടറി തല ബോധവല്‍ക്കരണം എന്നിവയെല്ലാം നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു, ഉപാധ്യക്ഷ ബൽഖീസ് കൊരണപ്പറ്റ, സി പി ബാവ ഹാജി മാണൂർ, ഡോ: റഹ്മത്ത് ബിയ്യം തുടങ്ങി സാമൂഹ്യ സാംസ്കാരിക ആരോഗ്യ രംഗത്തെ പ്രമുഖർ വിവിധ പരിപാടികളിൽ സംബന്ധിക്കും! പത്ര സമ്മളനത്തിൽ പങ്കെടുത്തവർ മുസ്തഫ കാടഞ്ചേരി (പ്രസിഡന്റ്, പി സി ഡബ്ല്യു എഫ് കാലടി) സുജീഷ് നമ്പ്യാർ (ജനറൽ സെക്രട്ടറി , കാലടി) ബൽഖീസ് കൊരണപ്പറ്റ (ട്രഷറർ, വനിതാ ഘടകം) മോഹനൻ പി (ചെയർമാൻ, സംഘാടക സമിതി) സാജിത പോത്തനൂർ (എക്സിക്യൂട്ടീവ് വനിതാ ഘടകം)

തുടരുക...

പോത്തനൂർ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന് കീഴിൽ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ തൊഴിൽ സംരംഭത്തിൻറ ഭാഗമായമായുളള സ്വാശ്രയ തയ്യൽ പരിശീലനത്തിന്റെ പുതിയ യൂണിറ്റ് കാലടി പഞ്ചായത്തിലെ പോത്തനൂരിൽ സപ്തംബർ 29 വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്ക് കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉപാധ്യക്ഷ ബൽഖീസ് കൊരണപ്പറ്റ മുഖ്യാതിഥിയായിരിക്കും. പി സി ഡബ്ല്യു സംഘടനയുടെ കേന്ദ്ര, പഞ്ചായത്ത് ഭാരവാഹികളും, സ്വാശ്രയ തൊഴിൽ സംരംഭം സമിതി അംഗങ്ങളും , പ്രവാസി പ്രതിനിധികളും സംബന്ധിക്കുന്നതാണ്.

തുടരുക...

മസ്കറ്റ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാന്‍ നാഷണൽ കമ്മിറ്റിയുടെ കീഴിലുള്ള വിവിധ ഏരിയ കമ്മിറ്റികളുടെ വാർഷിക ജനറൽബോഡി യോഗങ്ങൾ നടക്കുന്നതിന്റെ ഭാഗമായി മസ്കറ്റ് ഏരിയ കമ്മിറ്റി വാർഷിക ജനറൽബോഡി യോഗവും, വിവിധ കലാ പരിപാടികളോടെ ഓണാഘോഷവും സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സോഷ്യൽ വെൽഫെയർ കമ്മിറ്റി സെക്രട്ടറിയും, ഒമാനിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യവുമായ ഷമീർ പി ടി കെ ഉദ്ഘാടനം നിർവ്വഹിച്ചു, സ്വാഗത സംഘം ചെയർമാൻ ഒമേഗ ഗഫൂർ അധ്യക്ഷനായിരുന്നു. മസ്കറ്റ് ഏരിയ കമ്മിറ്റി സെക്രട്ടറി മുനവ്വർ പ്രവർത്തന റിപ്പോർട്ടും, നാഷണൽ കമ്മിറ്റി പ്രസിഡണ്ട് എം സാദിഖ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു, നാഷണൽ കമ്മിറ്റി ട്രഷറർ പി വി സുബൈർ പുതിയ കമ്മിറ്റിയുടെ പാനൽ അവതരിപ്പിക്കുകയും, പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തു. 29 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി പ്രസിഡണ്ട് : സമീർ സിദ്ദീഖ് വൈസ് പ്രസിഡൻ്റ്: സഫീര്‍, നസറുദ്ദീൻ ജനറൽ സെക്രട്ടറി : ഷംസീർ കെ വി സെക്രട്ടറി : മുനവ്വർ, രതീഷ് ട്രഷറർ: സമീർ മത്ര എന്നിവരെ തിരഞ്ഞെടുത്തു.. വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ പാകം ചെയ്ത ഓണസദ്യ വിഭവങ്ങൾ പ്രോഗ്രാമിന് മാറ്റുകൂട്ടി. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. പി വി ജലീൽ, ബാവ, നജീബ് കെ, റംഷാദ് കെ വി, ബദറു , രതീഷ്, സുഭാഷ്, ഷാജി കടവനാട്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വനിതാ കമ്മിറ്റി പ്രസിഡന്റ് സൽമ നസീർ, ജനറൽbസെക്രട്ടറി ഷമീമ സുബൈർ, ട്രഷറർ ലിസി ഗഫൂർ എന്നിവർ ആശംസകൾ നേർന്നു. ടിവി ഇസ്മായിൽ സ്വാഗതവും, പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി ഷംസീർ നന്ദിയും പറഞ്ഞു.

തുടരുക...

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹറൈൻ കമ്മിറ്റിയുടെ ആർട്സ് വിഭാഗം സൽമാനിയയിലുള്ള ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വെച്ചു വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ഓണസദ്യ, കുടുംബസംഗമം, കലാ കായിക മത്സരങ്ങൾ സമ്മാനദാനം, തുടങ്ങിയവ പരിപാടിക്ക് ആവേശമായി. ആർട്സ് കൺവീനർ നസീർ കാഞ്ഞിരമുക്ക് അധ്യക്ഷത വഹിച്ചു. PCWF പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരികളായ ബാലൻ കണ്ടനകം, സദാനന്ദൻ കണ്ണത്ത്, ഫസൽ പി കടവ് എന്നിവർ ആശംസകൾ നേർന്നു. ഇന്ത്യയുടെ സ്വതന്ത്ര ദിനത്തോടനുബന്ധിച്ചു നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയികളായ 11 പേരിൽ നിന്നും നറുക്കെടുപ്പിലൂടെ സുരേഷ് ചരൽപറമ്പിൽ ഒന്നാം സ്ഥാനവും, ഹൈറുന്നിസ റസാക്ക് രണ്ടാം സ്ഥാനവും അർഷാദ് റാസി മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ക്വിസ് മാസ്റ്റർ ഷബീറലി കക്കോവിന് പ്രസിഡന്റ്‌ മുഹമ്മദ്‌ മാറഞ്ചേരി മൊമെന്റോ നൽകി ആദരിച്ചു. PCWF ന്റെ പ്രത്യേക ഉപഹാരം മികച്ച ഫോട്ടോഗ്രാഫർ കൂടിയായ സെയ്തലവി ഏവിക്ക് PCWF ജനറൽ സെക്രട്ടറി ജഷീർ മാറോളിയിൽ നൽകി ആദരിച്ചു വിവിധ കലാ പരിപാടികൾക്ക് പിടി അബ്ദുറഹ്മാൻ, മുസ്തഫ കൊളക്കാട്ട്, ഷറഫ് വിഎം പുതുപൊന്നാനി, ഷഫീഖ് പാലപ്പെട്ടി, റംഷാദ് റഹ്‌മാൻ , നബീൽ എം വി കൊല്ലൻപടി സുരേഷ്,അലി കാഞ്ഞിരമുക്ക് , ഷമീർ പുതിയിരുത്തി, ദർവേഷ് പൊന്നാനി, എംഎഫ് റഹ്‌മാൻ ഷാഫി പുത്തൻപള്ളി മുജീബ്‌ വെളിയങ്കോട്, നൗഷാദ് എന്നിവർ നേതൃത്വം നൽകി . ഹസൻ വിഎം മുഹമ്മദ് പ്രോഗ്രാം കോ-ഓർഡിനേറ്ററായ പരിപാടിയിൽ സെക്രട്ടറി ജഷീർ മാറോളിയിൽ സ്വാഗതവും മധു എടപ്പാൾ നന്ദിയും പറഞ്ഞു.

തുടരുക...

കേരള ഫിഷറീസ് & സമുദ്രപഠന സർവ്വകലാശാല (കുഫോസ്) യിൽ നിന്ന് എം.എസ്.സി ക്ലൈമറ്റ് സയൻസിൽ പൊന്നാനി സ്വദേശി സുഹൈലത്തുൽ ആദില മൂന്നാം റാങ്ക് നേടി. PCWF ദുബൈ ഘടകം എക്സിക്യൂട്ടീവ് അംഗം പണ്ടാരത്തിൽ സൈനുദ്ദീന്റെ മകളാണ്. മാതാവ്: സുലൈഖ

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ന്റെ വാട്സ്ആപ്പ് ചാനൽ ജി സി സി കോർഡിനേറ്റർ ഡോ: അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. PCWF ന്റെ വാർത്തകളും വിശേഷങ്ങളും അറിയാൻ എല്ലാവരും താഴെ കൊടുത്ത ലിങ്ക് വഴി വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. https://whatsapp.com/channel/0029Va4xwasLdQebBzpoOp16

തുടരുക...

അജ്‌മാൻ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ സെൻട്രൽ കമ്മിറ്റി പ്രവർത്തക സമിതി അംഗങ്ങൾക്കായി കുടുംബ സംഗമം സംഘടിപ്പിച്ചു. അജ്‌മാൻ ഹീലിയോ സീ ടീ ഫാമിൽ നടന്ന സംഗമം ഡോ: ഷാജി ഇടശ്ശേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന - ദേശീയ നീന്തൽ മത്സരങ്ങളിലൂടെ പൊന്നാനിയുടെ അഭിമാനമായ ഹയാൻ ജാസിറിനെ ചടങ്ങിൽ ആദരിച്ചു. ഷാജി ഹനീഫ് ഉപഹാരം സമ്മാനിച്ചു. പ്രസിഡന്റ്‌ മുഹമ്മദ്‌ അനീഷ് അദ്ധ്യക്ഷത വഹിച്ചു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് വനിതാ സെൻട്രൽ കമ്മിറ്റി ജനറൽ ബോഡി നടന്നു. *വനിതാ ഘടകം പുനഃസംഘടിപ്പിച്ചു* 25 അംഗ എക്സിക്യൂട്ടീവ് രൂപീകരിച്ചു. *പ്രധാന ഭാരവാഹികൾ* ബബിതാ ഷാജി (ചെയർ പേഴ്സൺ , ഉപദേശക സമിതി) മുംതാസ് ബഷീർ, സുബൈദ മൊയ്തുണ്ണി (അംഗങ്ങൾ) റഹ്മത്ത് സി ഷാർജ (പ്രസിഡന്റ്‌ ) സമീറ നൂറുൽ അമീൻ ഫുജൈറ (ജനറൽ സെക്രട്ടറി) മിഥില മുരളി അബുദാബി (ട്രഷറർ ) വൈ: പ്രസിഡന്റ്: സെറീന ഇക്ബാൽ (ഷാർജ), ആയിഷ ഷീഹ (അബുദാബി) ഫായിസ ഷബീർ (ദുബൈ) സെക്രട്ടറി: റംഷിദ സുനീർ (അജ്‌മാൻ) , സമീറ അലി (റാസൽ ഖൈമ) രഹ്‌ന ആഷിക് (ദുബായ്) നാട്ടിൽ നടന്ന പ്രവാസി സംഗമത്തിൽ പ്രവാസി എക്സലൻസ് അവാർഡ് കരസ്ഥസമാക്കിയ ബബിത ഷാജിയെ പൊന്നാട അണിയിച്ച് ആദരിച്ചു. അബ്ദുസ്സമദ് വി, ശിഹാബ് കെ കെ, അലി എ വി, അബ്ദുൽ ജലാൽ, ഷബീർ മുഹമ്മദ്‌, സുനീർ പി കെ, അബ്ദുലത്തീഫ്, മുനവ്വർ അബ്ദുള്ള എന്നിവർ സംബന്ധിച്ചു. ഷബീർ ഈശ്വരമംഗലം, ഹബീബ് റഹ്മാൻ, അഷ്‌റഫ്‌ സി വി, നൂറുൽ അമീൻ, ആഷിഖ് സി, മുഹമ്മദ്‌ ഇക്ബാൽ, ഷഹീർ ഈശ്വരമംഗലം, അമീൻ മാറഞ്ചേരി, നവാബ്, ഇസ്മായിൽ, സിയാദ്, തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ കലാ കായിക മത്സരങ്ങൾ നടന്നു. വിജയികൾക്കെല്ലാം സമ്മാനങ്ങൾ വിതരണം ചെയ്തു. മുപ്പത്തി മൂന്ന് വിഭവങ്ങളടങ്ങിയ ഓണ സദ്യ പരിപാടിക്ക് മാറ്റേകി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജിഷാർ അബൂബക്കർ സ്വാഗതവും കൺവീനർ ഹാഫിസ് റഹ്മാൻ നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി: ലഹരി വിരുദ്ധ സമൂഹ സൃഷ്ടിക്കായ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ജനസേവന വിഭാഗം പോലീസ് - എക്സൈസ് വിഭാഗത്തിന്റെ സഹകരണത്തോടെ നടത്തി വരുന്ന ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായി ഹയർ സെക്കണ്ടറി തല ബോധവല്‍ക്കരണം സംഘടിപ്പിച്ചു. എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങ് എക്സൈസ് പ്രിവൈൻറിങ്ങ് ഓഫീസർ മുരുകൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പ്രമുഖ മോട്ടിവേഷൻ ട്രൈനർ വി കെ സുരേഷ് ബാബു കണ്ണൂർ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. പി സി ഡബ്ല്യു എഫ് വിദ്യാഭ്യാസ സമിതി ജോ : കൺവീനർ എസ് ലത ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രൊഫ: വി കെ ബേബി, പി കോയക്കുട്ടി മാസ്റ്റർ, കെ വി സുധീഷ്, ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, അടാട്ട് വാസുദേവൻ മാസ്റ്റർ, ഡോ :അബ്ദുറഹ്മാൻ കുട്ടി, അഷ്റഫ് നെയ്തല്ലൂർ, ശരീഫ് മാസ്റ്റർ ആലങ്കോട്, പി എം അബ്ദുട്ടി, കെ പി അബ്ദുറസാഖ് തുടങ്ങിയവർ സംബന്ധിച്ചു. ടി വി സുബൈർ സ്വാഗതവും, റംല കെ പി നന്ദിയും പറഞ്ഞു.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350