റിയാദ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി റിയാദ് കമ്മിറ്റി രൂപീകരിച്ചു.
അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കുടുംബസംഗമം വേദിയിൽ വെച്ച് ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു.
പൊന്നാനി താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും പ്രതിനിധികളായി 33 അംഗ എക്സിക്യൂട്ടീവ് മെമ്പർമാരെ തെരഞ്ഞെടുത്തു.
*പ്രധാന ഭാരവാഹികളായി;*
സലിം കളക്കര (മുഖ്യ രക്ഷാധികാരി) കെ ടി അബൂബക്കർ,എം എ ഖാദർ, കിളിയിൽ ബക്കർ (രക്ഷാധികാരികൾ)
അൻസാർ നെയ്തല്ലൂർ (പ്രസിഡന്റ്) കബീർ കാടൻസ് (ജനറൽ സെക്രട്ടറി) സമീർ മേഘ(ട്രഷറർ)
അസ്ലം കളക്കര,സുഹൈൽ മഖ്ദൂം (വൈ :പ്രസിഡന്റ്)
രമേഷ് വെള്ളേപ്പാടം, ഫാജിസ് പി.വി, ഫസൽ മുഹമ്മദ് (സെക്രട്ടറി) എന്നിവരെയും
*വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി;*
ജനസേവനം
എം എ ഖാദർ (ചെയർമാൻ ) അബ്ദുൽ റസാഖ്,അഷ്കർ വി (കൺവീനർ)
മുഹമ്മദ് സംറൂദ് അയിങ്കലം (ഐ ടി ചെയർമാൻ) മുജീബ് ചങ്ങരംകുളം (മീഡിയ ചെയർമാൻ):കൺവീനർ അൽത്താഫ്.കെ
ആർട്സ് & സ്പോർട്സ്
ഷംസു കളക്കര (ചെയർമാൻ)
അൻസാർ അഷ്റഫ് (കൺവീനർ)
ജോബ് ഡെസ്ക്
ഷെഫീഖ് ഷംസുദ്ധീൻ (ചെയർമാൻ)
മുഫാസിർ കുഴിമന (കൺവീനർ) എന്നിവരെയും തെരഞ്ഞെടുത്തു.
കോഴിക്കോട് മൈത്ര സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ജി സി സി തലത്തിൽ നടപ്പിലാക്കുന്ന ആരോഗ്യ പ്രിവിലേജ് കാർഡ് റിയാദിലും കാര്യക്ഷമമായി മുന്നോട്ട് കൊണ്ട് പോകാൻ തീരുമാനിച്ചു.
ഡിസംബർ 31 വരെ നടത്തുന്ന
അംഗത്വ ക്യാമ്പയിനിലൂടെ താലൂക്ക് നിവാസികളായ എല്ലാവരെയും അംഗത്വം എടുപ്പിക്കുന്നതിനുളള പദ്ധതികൾ ആവിഷ്കരിച്ചു.

