PCWF വെളിയങ്കോട് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

PCWF വെളിയങ്കോട് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

പൊന്നാനി : സ്വദേശത്തും വിദേശത്തുമുളള പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള കൂട്ടായ്മ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വെളിയങ്കോട് പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.

ഉമരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന രൂപീകരണ യോഗത്തിൽ ഫ്രൊഫ: വി കെ ബേബി അധ്യക്ഷത വഹിച്ചു. വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ ഫൗസിയ വടക്കേപ്പുറത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. പി കോയക്കുട്ടി മാസ്റ്റർ ,സൈദ് പുഴക്കര , റാഫി മാസ്റ്റർ , ഹൈദറലി മാസ്റ്റർ മാറഞ്ചേരി , ശഹീർ ഈശ്വരമംഗലം തുടങ്ങിയവർ സംസാരിച്ചു.

19 അംഗ പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു. 2021 ഡിസംമ്പർ 31 വരെയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി. ഒക്ടോബർ 2 മുതൽ ഡിസംമ്പർ 1 വരെ ദ്വൈമാസ കാമ്പയിൻ നടത്തി 2022 ജനുവരിയിൽ ജനറൽ ബോഡി വിളിച്ചു ചേര്‍ത്ത് രണ്ട് വർഷ കാലാവധിയുളള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതാണ്.

അഡ്ഹോക്ക് കമ്മിറ്റി പ്രധാന ഭാരവാഹികളായി; ഫ്രൊഫ: വി കെ ബേബി (രക്ഷാധികാരി) യൂസുഫ് ഷാജി (പ്രസിഡണ്ട്) റാഫി മാസ്റ്റർ (ജന:സെക്രട്ടറി) അലി പി വി കടവത്ത് (ട്രഷറർ) അനീർ സി എസ് ,സൈദ് പുഴക്കര (വൈ:പ്രസിഡണ്ട്) ജയ പ്രസാദ് ഹരിഹരൻ , വി കെ സിദ്ധീഖ് (ജോ:സെക്രട്ടറി) തുടങ്ങിയവരെ തെരഞ്ഞെടുത്തു.

യൂസുഫ് ഷാജി സ്വാഗതവും, വി കെ സിദ്ധീഖ് നന്ദിയും പറഞ്ഞു.