PCWF വനിതാ കമ്മിറ്റി പതിനൊന്നാം വാർഷിക സമ്മേളനം ഡിസംബർ 30ന് പൊന്നാനിയിൽ.

PCWF വനിതാ കമ്മിറ്റി പതിനൊന്നാം വാർഷിക സമ്മേളനം ഡിസംബർ 30ന് പൊന്നാനിയിൽ.

പൊന്നാനി: താലൂക്കിലെ സ്ത്രീ സമൂഹത്തിന്റെ പുരോഗതിക്കായ് പ്രവർത്തിച്ച് വരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി, പതിനൊന്നാം വാര്‍ഷിക സമ്മേളനം വിപുലമായ പരിപാടികളോടെ 2025 ഡിസംബർ 30 ന് പൊന്നാനി ചാണാ റോഡിലെ വഹീദ ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചു.
സമ്മേളന വിജയത്തിനായി 201 അംഗ സംഘാടക സമിതി രൂപീകരിച്ചു.
സംഘാടക സമിതി രൂപീകരണ യോഗം എഴുത്തുകാരി ജെസ്സി സലീം ഉദ്ഘാടനം ചെയ്തു.
വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മുനീറ ടി അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് മുഖ്യപ്രഭാഷണം നടത്തി.
സി എസ് പൊന്നാനി, പി കോയക്കുട്ടി മാസ്റ്റർ, അടാട്ട് വാസുദേവൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.
ഇരുപത്തിയൊന്നാമത് സംസ്ഥാന കേഡറ്റ് തൈക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി ദേശീയ കേഡറ്റ് തൈക്വോണ്ടോ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ ഷെസ അഫ്രിന് (ജി സി സി കോർഡിനേറ്റർ മുഹമ്മദ് അനീഷിന്റെ മകൾ) വേദിയിൽ വെച്ച് പുരസ്കാരം നൽകി അനുമോദിച്ചു.
വനിതാ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി എസ് ലത ടീച്ചർ സംഘാടക സമിതിയെ പ്രഖ്യാപിച്ചു.
ട്രഷറർ ഖദീജ മുത്തേടത്ത് സമ്മേളനത്തിന്റെയും അനുബന്ധ ചടങ്ങുകളുടെയും ബഡ്ജറ്റ് അവതരിപ്പിച്ചു.
സമ്മേളനവും, അനുബന്ധ പരിപാടികളും സെക്രട്ടറി ഹൈറുന്നിസ പാലപ്പെട്ടി വിശദീകരിച്ചു.
ബീകുട്ടി ടീച്ചർ, ശാരദ ടീച്ചർ എന്നിവർ ചേർന്ന് ഫണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
സംഘാടക സമിതി ചെയർപേഴ്സണായി എം എം സുബൈദ പോത്തനൂരിനെയും, ജനറൽ കൺവീനറായി റോഷിനി പാലക്കലിനെയും തെരഞ്ഞെടുത്തു.
ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഐക്യദാര്‍ഢ്യ സദസ്സും സംഘടിപ്പിച്ചു.
അസ്മാബി പി എ സ്വാഗതവും, ആരിഫ മാറഞ്ചേരി നന്ദിയും പറഞ്ഞു.