PCWF വട്ടംകുളം പഞ്ചായത്ത് ജനറൽ ബോഡി ചേർന്നു

PCWF വട്ടംകുളം പഞ്ചായത്ത് ജനറൽ ബോഡി ചേർന്നു

വട്ടംകുളം : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വട്ടംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി ശുകപുരം മദർ ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ ചേർന്നു.
അബ്ദുൽ റഷീദ് അറക്കൽ സ്വാഗതം പറഞ്ഞു, വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് കോയകുട്ടി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. അബ്ദുള്ളക്കുട്ടി മാസ്റ്റർ കെ വി, ടി സി ഇബ്രാഹിം, നന്ദകുമാർ പോട്ടൂർ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന സ്കൂൾ കായിക മേളയിൽ ടെന്നീസ് മത്സരത്തിൽ വിജയിച്ച് മഹാരാഷ്ട്രയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ ഇടം നേടിയ അഭിരാമി ശ്രീജിത്തിനെ ചടങ്ങിൽ അനുമോദിച്ചു.
മുസ്തഫ ടി നടുവട്ടത്തിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.
23 അംഗ എക്സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു.