പൊന്നാനി: “ജീവിതം സന്തോഷകരമാക്കാൻ മദ്യവും, മയക്കുമരുന്നും ഉപേക്ഷിക്കൂ” എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ കാംപയിൻ കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. ബാബു ഉദ്ഘാടനം ചെയ്തു.
ചന്തപ്പടി PWD വിശ്രമ കേന്ദ്ര ഹാളിൽ നടന്ന ചടങ്ങിൽ പി.കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കെ. സിദ്ദീഖ് മൗലവി അയിലക്കാട് മുഖ്യ പ്രഭാഷണം നടത്തി.
സി.വി. മുഹമ്മദ് നവാസ്,
ടി. മുനീറ, അടാട്ട് വാസുദേവൻ, ഹനീഫ മാളിയേക്കൽ, നിഷാദ് അബൂബക്കർ, ടി വി സുബൈർ, കെ പി റംല എന്നിവർ പ്രസംഗിച്ചു.
ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് സമാപിക്കുന്ന കാംപയിനിൻ്റെ ഭാഗമായി വാർഡ് തല ജാഗ്രത സമിതികൾ രൂപികരിക്കൽ, ലഘുലേഖ വിതരണം,
കാമ്പസ് തല ബോധവൽക്കരണം, മാരത്തോൺ, തെരുവ് നാടകം, കലാ-കായിക മൽസരങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടക്കും.

