മാറഞ്ചേരി : സ്ത്രീ സമൂഹത്തിൻറ ഉന്നതിക്കായ് പഞ്ചായത്ത് തലത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഹാളിൽ ചേര്‍ന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ സംഗമം തീരുമാനിച്ചു.
ഇംഗ്ലീഷ് കവിതയിൽ വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ
ശബ്ന ഷറിൻ സംഗമം ഉദ്ഘാടനം ചെയ്തു.
ജാസ്മിൻ ആരിഫ് അധ്യക്ഷത വഹിച്ചു.
സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.
വാർഡ് കൗൺസിലർമാരായ സുഹ്റ ഉസ്മാൻ, സുലൈഖ റസാഖ് ആശംസകൾ നേർന്നു.
സി വി മുഹമ്മദ് നവാസ്, ഇ ഹൈദരലി മാസ്റ്റർ, എം ടി നജീബ്, മുജീബ് കിസ്മത്ത് തുടങ്ങിയവർ സംസാരിച്ചു.
ശബ്ന ഷെറിന് പി സി ഡബ്ല്യു എഫ് അംഗത്വം എസ് ലത ടീച്ചർ നൽകി.
17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരെഞ്ഞെടുത്തു.
പ്രധാന ഭാരവാഹികളായി;
ആരിഫ പി (പ്രസിഡന്റ്)
ഷീജ കെ (സെക്രട്ടറി)
ജാസ്മിൻ ആരിഫ് (ട്രഷറർ)
ജാനകി ദേവി ടീച്ചർ, ആയിശ കെ (വൈ: പ്രസിഡന്റ്)
സുനീറ പി , കോമള ദാസ് (ജോ: സെക്രട്ടറി)
ആരിഫ പി സ്വാഗതവും, ഷീജ കെ നന്ദിയും പറഞ്ഞു.

