PCWF മാറഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ ഡിസംമ്പർ 23 ന്

PCWF മാറഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ ഡിസംമ്പർ 23 ന്

മാറഞ്ചേരി: സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം എന്ന ശീർഷകത്തിൽ 2022 ജനുവരി 28,29,30 തിയ്യതികളിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനാലാം വാർഷിക സമ്മേളനത്തിന് മുന്നോടിയായി മാറഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ 2021 ഡിസംമ്പർ 23 വ്യാഴാഴ്ച്ച വൈകീട്ട് 3 മണിക്ക് തണൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന്  കമ്മിറ്റി  ഭാരവാഹികൾ അറിയിച്ചു.

അംഗത്വത്തിൻറ അടിസ്ഥാനത്തിൽ 2022- 2025 വർഷത്തേക്കുളള പുതിയ കമ്മിറ്റിയെ കൺവെൻഷനിൽ വെച്ച് തെരെഞ്ഞെടുക്കുന്നതാണ്

അഡ്ഹോക്ക് കമ്മിറ്റിയുടെ കാലപരിധിയിൽ പഞ്ചായത്തിലെ 19 വാർഡിലെയും തെരെഞ്ഞെടുത്ത അർഹരായവർക്ക് അതിജീവനത്തിനും ചികിത്സക്കുമായി സാമ്പത്തി സഹായം ചെയ്യാൻ സാധിച്ചു.

കാർഷിക രംഗത്തെ പുരോഗതിക്കായ് കേന്ദ്ര കമ്മിറ്റിയുടെ കീഴിലുളള ഗ്രീൻ പൊന്നാനി പദ്ധതിക്ക് ശക്തി പകരാൻ
എവർ ഗ്രീൻ മാറഞ്ചേരി കാർഷിക പരിപാടിക്ക് തുടക്കം കുറിച്ചു.

പതിനാലാം വാർഷിക സമ്മേളന പ്രചരണാർത്ഥം  മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ ഈ മാസം 19 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിമുതൽ
ബിയ്യം പാർക്കിൽ വെച്ച് പാചക മത്സരം (പായസ മത്സരം) സംഘടിപ്പിക്കുമെന്നും

ഭാരവാഹികളായ ഇ ഹൈദറലി മാസ്റ്റർ (പ്രസിഡണ്ട്) ശ്രീരാമനുണ്ണി മാസ്റ്റർ (ജനറൽ സെക്രട്ടറി) എം ടി നജീബ് (ട്രഷറർ) എന്നിവർ അറിയിച്ചു.