മസ്കറ്റ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാന്‍ നാഷണൽ കമ്മിറ്റിയുടെ കീഴിലുള്ള വിവിധ ഏരിയ കമ്മിറ്റികളുടെ വാർഷിക ജനറൽബോഡി യോഗങ്ങൾ നടക്കുന്നതിന്റെ ഭാഗമായി മസ്കറ്റ് ഏരിയ കമ്മിറ്റി വാർഷിക ജനറൽബോഡി യോഗവും, വിവിധ കലാ പരിപാടികളോടെ ഓണാഘോഷവും സംഘടിപ്പിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സോഷ്യൽ വെൽഫെയർ കമ്മിറ്റി സെക്രട്ടറിയും, ഒമാനിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യവുമായ ഷമീർ പി ടി കെ ഉദ്ഘാടനം നിർവ്വഹിച്ചു, സ്വാഗത സംഘം ചെയർമാൻ ഒമേഗ ഗഫൂർ അധ്യക്ഷനായിരുന്നു.
മസ്കറ്റ് ഏരിയ കമ്മിറ്റി സെക്രട്ടറി മുനവ്വർ പ്രവർത്തന റിപ്പോർട്ടും,
നാഷണൽ കമ്മിറ്റി പ്രസിഡണ്ട് എം സാദിഖ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു,
നാഷണൽ കമ്മിറ്റി ട്രഷറർ പി വി സുബൈർ പുതിയ കമ്മിറ്റിയുടെ പാനൽ അവതരിപ്പിക്കുകയും, പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തു.
29 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെ തെരഞ്ഞെടുത്തു.
ഭാരവാഹികളായി
പ്രസിഡണ്ട് : സമീർ സിദ്ദീഖ്
വൈസ് പ്രസിഡൻ്റ്: സഫീര്‍, നസറുദ്ദീൻ
ജനറൽ സെക്രട്ടറി : ഷംസീർ കെ വി
സെക്രട്ടറി : മുനവ്വർ, രതീഷ്
ട്രഷറർ: സമീർ മത്ര
എന്നിവരെ തിരഞ്ഞെടുത്തു..
വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ പാകം ചെയ്ത ഓണസദ്യ വിഭവങ്ങൾ പ്രോഗ്രാമിന് മാറ്റുകൂട്ടി. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.
പി വി ജലീൽ, ബാവ, നജീബ് കെ, റംഷാദ് കെ വി, ബദറു , രതീഷ്, സുഭാഷ്, ഷാജി കടവനാട്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വനിതാ കമ്മിറ്റി പ്രസിഡന്റ് സൽമ നസീർ, ജനറൽbസെക്രട്ടറി ഷമീമ സുബൈർ, ട്രഷറർ ലിസി ഗഫൂർ എന്നിവർ ആശംസകൾ നേർന്നു.
ടിവി ഇസ്മായിൽ സ്വാഗതവും, പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി ഷംസീർ നന്ദിയും പറഞ്ഞു.

