PCWF ദമ്മാം വനിതാ കമ്മിറ്റി ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

PCWF ദമ്മാം വനിതാ കമ്മിറ്റി ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ദമ്മാം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ദമ്മാം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗൾഫ് ഏഷ്യൻ മെഡിക്കൽ സെന്ററുമായി സഹകരിച്ച് 'ഫിറ്റ് ഫോർ ലൈഫ്' (Fit For Life) എന്ന പേരിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
ദമ്മാം ഗൾഫ് ഏഷ്യൻ മെഡിക്കൽ സെന്ററിൽ നടന്ന ചടങ്ങിൽ സ്ത്രീകളുടെയും യുവാക്കളുടെയും ആരോഗ്യപ്രശ്നങ്ങളെ ആസ്പദമാക്കി വിദഗ്ധർ ക്ലാസ്സുകൾ നയിച്ചു.
യുവാക്കളിൽ വർദ്ധിച്ചുവരുന്ന ഹൃദയസംബന്ധമായ രോഗങ്ങൾ, പി.സി.ഒ.ഡി, തൈറോയ്ഡ് തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ, സെർവിക്കൽ ക്യാൻസർ പ്രതിരോധം, നോമ്പുകാലത്തെ ആരോഗ്യകരമായ ഭക്ഷണരീതി എന്നീ വിഷയങ്ങളിൽ ഡോ. ഫർസാന പർവീൺ സംസാരിച്ചു.
തെറ്റായ ജീവിതശൈലി മൂലം ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന വേദനകളെ കുറിച്ചും അവ പരിഹരിക്കേണ്ട രീതികളെ കുറിച്ചും ഫിസിയോ തെറാപ്പിസ്റ്റ് ഖദീജ പീറത്തിൽ വിശദീകരിച്ചു.
ഗൾഫ് ഏഷ്യൻ മെഡിക്കൽ സെന്റർ ബി.ഡി.എം മുഹമ്മദ് അനസ് ക്ലിനിക്കിലെ ആധുനിക ചികിത്സാ സൗകര്യങ്ങളെയും ഡോക്ടർമാരെയും പരിചയപ്പെടുത്തി.
നൂറ്റിയമ്പതോളം പേർ പങ്കെടുത്ത സെമിനാറിൽ വനിതാ വിഭാഗം പ്രസിഡന്റ് സാജിത ഫഹദ് അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ സെക്രട്ടറി അഷ്റഫ് നൈതല്ലൂർ, നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി എന്നിവർ ആശംസ നേർന്നു.
പ്രോഗ്രാം കോർഡിനേറ്റർ മേഘ ദീപക് സ്വാഗതവും കോർഡിനേറ്റർ സാദിയ ഫാസിൽ പ്രോഗ്രാം നിയന്തിച്ചു.
വനിതാ വിഭാഗം രക്ഷാധികാരി ജസീന റിയാസ്, സെക്രട്ടറി ആഷ്ന അമീർ, എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ അതിഥികൾക്ക് ഉപഹാരങ്ങൾ കൈമാറി.
ട്രഷറർ അർഷിന ഖലീൽ നന്ദി പറഞ്ഞു.
പ്രവാസികൾക്കിടയിൽ ആരോഗ്യ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി ഏറെ ശ്രദ്ധേയമായി