PCWF തവനൂർ പഞ്ചായത്ത് വാർഷിക ജനറൽ ബോഡി നടന്നു

PCWF തവനൂർ പഞ്ചായത്ത് വാർഷിക ജനറൽ ബോഡി നടന്നു

തവനൂർ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
തവനൂർ പഞ്ചായത്ത് മൂന്നാം വാർഷിക ജനറൽ ബോഡി മാത്തൂർ ഹയാത്തുൽ ഇസ്ലാം മദ്രസ ഹാളിൽ ചേർന്നു.
സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു.
തൂമ്പിൽ കുഞ്ഞി മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു.
ജി സിദ്ധീഖ് സ്വാഗതം പറഞ്ഞു.
പി പി അൻവർ പ്രവർത്തന റിപ്പോർട്ടും, സി മുഹമ്മദ് റാഫി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
തുടർന്ന് റിപ്പോർട്ടുകളിന്മേൽ ചർച്ച നടന്നു.
2025 – 2027 വർഷത്തേക്കായി പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തു.
പി സി ഡബ്ലൂ എഫ് വനിതാ പഞ്ചായത്ത് കമ്മിറ്റിയും രൂപീകരിച്ചു.
പുതിയ കമ്മിറ്റിക്ക് കീഴിലായി പഞ്ചായത്തിലെ എല്ലാ പ്രദേശത്തും സംഘടന വിഭാവനം ചെയ്യുന്ന ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കിലാക്കുന്നതിന് തീരുമാനങ്ങൾ എടുത്തു.
ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരിയിൽ നടക്കുന്ന പതിനേഴാം വാർഷിക സമ്മേളനവും, പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമവും വിജയിപ്പിക്കാൻ തീരുമാനിച്ചു.
വിവാഹ സംഗമത്തിൽ പഞ്ചായത്തിൽ നിന്നുളള ഒരു യുവതിക്ക് അവസരം നൽകിയതിന് കേന്ദ്ര കമിറ്റിക്ക് നന്ദി രേഖപ്പെടുത്തി.
സമ്മേളനത്തിന്റെ മുന്നോടിയായി 1,2 തിയ്യതികളിൽ നടക്കുന്ന വാഹന പ്രചരണ ജാഥക്ക് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം സംഘടിപ്പിക്കാനും തീരുമാനമെടുത്തു.
എം എം സുബൈദ, പി പി കുഞ്ഞി മുഹമ്മദ് അയിങ്കലം, ടി മുനീറ, അഷ്റഫ് ദിലാറ, എസ് ലത ടീച്ചർ, പി പി ബഷീർ ഹാജി, ആരിഫ മാറഞ്ചേരി, റഫീഖത്ത്, ഹസീന, റമീഷ തുടങ്ങിയവർ പങ്കെടുത്തു.
ഷംസീറ ടീച്ചർ നന്ദി പറഞ്ഞു.