PCWF തവനൂർ പഞ്ചായത്ത്‌ കമ്മറ്റി എക്സിക്യൂട്ടീവ് യോഗവും, SSLC,+2 വിജയികളെ അനുമോദിക്കലും സംഘടിപ്പിച്ചു

PCWF തവനൂർ പഞ്ചായത്ത്‌ കമ്മറ്റി എക്സിക്യൂട്ടീവ് യോഗവും, SSLC,+2 വിജയികളെ അനുമോദിക്കലും സംഘടിപ്പിച്ചു

തവനൂർ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ തവനൂർ പഞ്ചായത്ത് കമ്മിറ്റി നരിപ്പറമ്പ് പമ്പ് ഹൗസ് ബദ്രിയ്യ മദ്രസ ഹാളിൽ പ്രവർത്തക സമിതി യോഗവും , ഈ വർഷത്തെ SSLC,+2 വിജയികൾക്കുളള അനുമോദനവും സംഘടിപ്പിച്ചു.
സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് തൂമ്പിൽ കുഞ്ഞി മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു.
2025 ജനുവരി 4,5 തിയ്യതികളിൽ നടക്കുന്ന പതിനേഴാം വാർഷിക സമ്മേളനവും പതിനൊന്നാം ഘട്ട സ്ത്രീധനരഹിത വിവാഹ സംഗമവും വിജയിപ്പിക്കാൻ തീരുമാനിച്ചു.
2024 ആഗസ്ത് മുതൽ ഒക്ടോബർ 31 വരെയുളള കാലാവധിയിൽ നടക്കുന്ന ത്രൈമാസ അംഗത്വ കാമ്പയിൻ കാലഘട്ടത്തിൽ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിന് രംഗത്തിറങ്ങാനും തീരുമാനിച്ചു.
പതിനൊന്നാം ഘട്ട സ്ത്രീധനരഹിത വിവാഹത്തിന് താത്പര്യമുളളവരുടെ അപേക്ഷയിൽ അന്വേഷണം നടത്തി ജനുവരി അഞ്ചിന് നടക്കുന്ന വിവാഹ സംഗമ വേദിയിൽ ഉൾപ്പെടുത്താനും തീരുമാനമായി.
കുഞ്ഞുമോൻ അയിങ്കലം, തൂമ്പിൽ കുഞ്ഞുട്ടി ഹാജി (ഖത്തർ) ടി റാഷിദ് (അബുദാബി) ബഷീർ വാസുപ്പടി, സൈതലവി കടകശ്ശേരി, സൈനുദ്ധീൻ ഹാജി ,റഫീഖത്ത്, ഹസീന, റമീഷ തുടങ്ങിയവർ സംസാരിച്ചു.
ജി സിദ്ധീഖ് സ്വാഗതവും, അൻവർ പി പി നന്ദിയും പറഞ്ഞു.