PCWF ഖത്തർ ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

PCWF ഖത്തർ ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

ഖത്തർ: സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും ഐക്യം ഊട്ടിയുറപ്പിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ ചാപ്റ്റർ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു.
അൽ വക്ര എക്സ്പോർ ആർട്സ് & സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന സംഗമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ നാനൂറോളം പൊന്നാനി താലൂക്ക് നിവാസികൾ പങ്കെടുത്തു.
PCWF ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ബിജേഷ് കൈപ്പട അധ്യക്ഷത വഹിച്ചു.
റേഡിയോ മലയാളം 98.6 FM & QFM റേഡിയോ നെറ്റ്‌വർക്ക് ഡെപ്യൂട്ടി ജനറൽ മാനേജർ നൗഫൽ അബ്ദുൽ റഹ്മാൻ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു.
അഡ്വൈസറി അംഗം സലാം മാട്ടുമ്മൽ റമദാൻ സന്ദേശ പ്രഭാഷണം നിർവഹിച്ചു.
Mr. ഷാനവാസ് പൊന്നാനി, Mr. ഹസ്നൈൻ, Dr.അനീഷ് ബാവ, RJ ജിബിൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
അലികുട്ടി വി പി, ഷൈനി കബീർ എന്നിവർ ആശംസകൾ നേർന്നു,
പരിപാടിക്ക് പുരുഷ, വനിതാ പ്രവർത്തക സമിതി അംഗങ്ങളായ ഷബീർ വി വി, മുഹമ്മദ് ശരീഫ്, ഹംസ, ബഷീർ ടി വി, അബ്ദുൽ ലത്തീഫ് വി വി, കുഞ്ഞിമൂസ, സെയ്താലി വി കെ, അസ്ഫർ, സലാം കല്ലിങ്ങൽ, മനോജ്‌, മുജീബ് വി പി, രാജൻ, ഹാഷിം കെ, ഷംസീർ, നസീഫ്,
ഷൈനി കബീർ , ഷബ്‌ന ബാദുഷ, ഷെൽജി ബിജേഷ്, സഫിയ ഗഫൂർ, ഷാഹിന ഖലീൽ, സവിത മനോജ്, ഷബ്‌ന ഹാഷിം, നസീബ എന്നിവർ നേതൃത്വം നൽകി.
ഖലീൽ റഹ്മാൻ സ്വാഗതവും ബാദുഷ നന്ദിയും പറഞ്ഞു.