PCWF ഖത്തർ കമ്മിറ്റി റൂഹി മോൾക്ക് ചികിത്സ സഹായം കൈമാറി

PCWF ഖത്തർ കമ്മിറ്റി റൂഹി മോൾക്ക് ചികിത്സ സഹായം കൈമാറി

ദോഹ: സ്‌പൈനൽ മസ്ക്കുലാർ അട്രോഫി ( SMA) ടൈപ്പ് 1 എന്ന അപൂർവ രോഗം ബാധിച്ച് ഖത്തറിൽ ചികിത്സയിൽ കഴിയുന്ന മലയാളി പിഞ്ചോമന മൽഖ റൂഹി മോളുടെ ചികിത്സാ ഫണ്ടിലേക്ക് പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടനയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ (PCWF) ഖത്തർ ചാപ്റ്റർ “*10 റിയാൽ ചലഞ്ച്* “ വഴി സമാഹരിച്ച തുക ഖത്തർ ചാരിറ്റിക്ക് കൈമാറി .
ഹിലാലിലെ ഖത്തർ ചാരിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ PCWF ഭാരവാഹികളായ ബിജേഷ് കൈപ്പട , ഷൈനി കബീർ , ഖലീൽ റഹ്മാൻ , ബാദുഷ K P , സബീർ വി വി , ഇഫ്തിക്കർ സി വി എന്നിവർ ചേർന്ന് തുക ഖത്തർ ചാരിറ്റി അധികാരികൾക്ക് കൈമാറി