PCWF കുവൈറ്റ് പൊന്നാനി സംഗമോത്സവം’2K26 സംഘടിപ്പിച്ചു

PCWF കുവൈറ്റ് പൊന്നാനി സംഗമോത്സവം’2K26 സംഘടിപ്പിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈറ്റ് ഘടകം ആഭിമുഖ്യത്തിൽ ‘പൊന്നാനി സംഗമോത്സവം 2K26’ 09/01/2026 വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
PCWF കുവൈറ്റ് ഘടകം പ്രസിഡന്റ് അഷ്‌റഫ് പി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് അഡ്വൈസറി ബോർഡ് ചെയർമാൻ അഷ്‌റഫ് യു. ഉദ്ഘാടനം ചെയ്തു.
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ താജുദ്ദീൻ വടകര, ശിഫ അൽ ജസീറ ഹെഡ് ഓഫ് ഓപറേഷൻസ് അസിം സേട്ട് സുലൈമാൻ എന്നിവർ മുഖ്യാതിഥികളായിരിന്നു.
ട്രഷറർ അനൂപ് ഭാസ്കർ, വൈ: പ്രസിഡന്റ് മുഹമ്മദ് ഷാജി, വനിതാ ഘടകം പ്രസിഡന്റ് റുക്കിയ ബീവി, സെക്രട്ടറി സ്വർഗ്ഗ സുനിൽ, ട്രഷറർ ഫെമിന ഷറഫുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു.
PCWF ഫുട്ബോൾ ടീം ജേഴ്സി പ്രകാശനം എക്സിക്യൂട്ടീവ് അംഗം ഇർഷാദ് ഉമർ, വൈസ് പ്രസിഡന്റ് & പ്രോഗ്രാം കൺവീനർ നവാസ് ആർ.വി, മലപ്പുറം ജില്ലാ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: മുഹമ്മദ് ബഷീർ എന്നിവർ ചേർന്ന് നിർവഹിച്ചു.
പരിപാടിയുടെ പ്രയോജകരായ കുവൈത്തിലെ വ്യവസായികൾക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ കൈമാറി.
വൈവിധ്യമാർന്ന കലാപരിപാടികൾ സംഗമോത്സവത്തിന് മാറ്റുകൂട്ടി. മല്ലിക ലക്ഷ്മി പ്രശാന്ത്, ശ്രേയ സുനിൽ, അർജുൻ സുനിൽ, ഇൽഹാം, ലിസബേൽ എന്നിവരുടെ നൃത്തങ്ങളും,
ഫൈഹ, ഐസ അനസ്, വൈഡൂര്യ, ജാലിബ മൂസ, ഷെസ ശറഫുദ്ദീൻ, നാജിയ നവാസ്, അഫ്‍ഷീൻ അശ്‌റഫ്, സിദ്റ സിദ്ധീഖ്, ഇശൽ ശംസാദ് എന്നിവർ അവതരിപ്പിച്ച ഒപ്പനയും സിനിമാറ്റിക് ഡാൻസും ശ്രദ്ധേയമായി. ജീവ ജഗ്ഗു ഗാനമാലപിച്ചു.
പരിപാടിയുടെ പ്രധാന ആകർഷണമായി താജുദ്ദീൻ വടകരയും ഇവന്റ് ഫാക്ടറി മ്യൂസിക് ബാൻഡും നയിച്ച സംഗീതനിശ അരങ്ങേറി.
മെർലിൻ പരിപാടിയുടെ അവതാരകയായിരുന്നു.
കലാപരിപാടികൾ അവതരിപ്പിച്ചവർക്കുള്ള മെഡലുകൾ വനിതാ ഘടകം എക്സിക്യൂട്ടീവ് അംഗങ്ങളും,
വളണ്ടിയർമാർക്കുള്ള മെഡലുകൾ മുഖ്യാതിഥി താജുദ്ധീൻ വടകരയും വിതരണം ചെയ്തു.
പ്രോഗ്രാം കൺവീനർമാർമാരായ
ജറീഷ് പിപി, ഹാഷിം സച്ചു, നാസർ കെ, ഫൈനാൻസ് സെക്രട്ടറി സിദ്ധീഖ് ആർ.വി, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻമാരായ
സുമേഷ് എം.വി, പ്രശാന്ത് കവളങ്ങാട്, സ്വാശ്രയ കുവൈത്ത് കോർഡിനേറ്റർ യൂസഫ് കെ വി എന്നിവരും
റഹീം പി.വി.യുടെ നേതൃത്വത്തിലുള്ള വളണ്ടിയർ ടീമും പരിപാടികൾ നിയന്ത്രിച്ചു
കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും, നിരവധി പൊന്നാനി താലൂക്ക് നിവാസികളും, കുടുംബങ്ങളും സംഗമത്തിൽ പങ്കെടുത്തു.
പ്രോഗ്രാം കൺവീനർ ഷെരീഫ് കെ കെ സ്വാഗതവും, ജനറൽ സെക്രട്ടറി മുസ്തഫ മുന്ന നന്ദിയും പറഞ്ഞു.