PCWF കുവൈത്ത് ദശവാർഷികം : പൊന്നോത്സവ് 2K24 സംഘടിപ്പിച്ചു.

PCWF കുവൈത്ത് ദശവാർഷികം :  പൊന്നോത്സവ് 2K24 സംഘടിപ്പിച്ചു.

അബ്ബാസിയ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം ദശ വാർഷികാഘോഷത്തിന്റെ ഭാഗമായുളള പൊന്നോത്സവ് 2K24 വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചു.
ഡിസംബർ 20 വെള്ളിയാഴ്ച്ച വൈകീട്ട് 3.30 മുതൽ അബ്ബാസിയ ആസ്പിയർ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ പ്രധാന ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് വൈവിധ്യമാര്‍ന്നതായിരുന്നു.
പൊതു സമ്മേളനം സംഘാടക സമിതി കൺവീനർ മുസ്തഫ മുന്നയുടെ സ്വാഗതത്തോടെ ആരംഭിച്ചു.
പ്രസിഡന്റ് അശ്‌റഫ് യു അധ്യക്ഷത വഹിച്ചു.
ഉപദേശക സമിതി ചെയർമാൻ പ്രശാന്ത് കവളങ്ങാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജി സി സി കോർഡിനേറ്റർ ഡോ: അബ്ദുറഹ്മാൻ കുട്ടി മുഖ്യാതിഥിയായിരുന്നു.
2025 – 2027 വർഷത്തേക്കായി
തെരെഞ്ഞെടുത്ത പുതിയ പി സി ഡബ്ല്യു എഫ് കുവൈറ്റ് നാഷണൽ കമ്മിറ്റി ഭാരവാഹികളെ അദ്ദേഹം പ്രഖ്യാപിച്ചു.
മലപ്പുറം ജില്ലാ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: മുഹമ്മദ് ബഷീർ ആശംസ നേർന്നു.
ആക്ടിങ് ജനറൽ സെക്രട്ടറി ജെറീഷ് പി പി നന്ദി പറഞ്ഞു.
യുസഫ് കെ വി, അനൂപ് എന്നിവർ തയ്യാറാക്കിയ സുവനീർ പ്രകാശനം; സ്വാശ്രയ കുവൈത്ത് കോർഡിനേറ്റർ സുമേഷ് എം.വി, മലബാർ ഗോൾഡ് കൺട്രി മാനേജർ അഫ്‌സൽഖാന് നൽകി നിർവ്വഹിച്ചു.
മുജീബ് എം. വി, ആർ. വി. സി. ബഷീർ, ആബിദ് കെ. കെ. എന്നിവർ ഉപഹാര സമർപ്പണം നടത്തി.
നവാസ് ആർ. വി. സംവിധാനം ചെയ്ത പൊന്നാനിയെ കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശനവും ഉണ്ടായിരുന്നു.
കണ്ണൂർ ഷെരീഫ് ആന്റ് ടീം അവതരിപ്പിച്ച
സംഗീത വിരുന്ന് പൊന്നോത്സവിന്റെ ഏറ്റവും വലിയ ആകർഷകമായി മാറി.
ഫാസിലബാനു, വിമോജ് മോഹൻ, മുഹമ്മദ് സാലി, റാഷിദ്, നബീൽ, ഹക്കീം, മുബഷിർ എന്നിവർ സദസ്സിനെ ആനന്ദകരമാക്കി.
കുവൈത്തിലെ അറിയപ്പെട്ട ഡാൻസ് ട്രൂപ്പുകളായ ജാക്സൺ സ്പാർക്ൾ, ദി ഡൈനാമിക്സ് തുടങ്ങിയവർ നൃത്തകലകൾ അവതരിപ്പിച്ചു.
ഡോക്ടർ മർലിൻ ആൻ ബാബുവിന്റെ പ്രോഗ്രാം അവതരണം സദസ്സിന്റെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
ആയിരത്തി അഞ്ഞൂറിലധികം പേർ പങ്കെടുത്തു.