PCWF കുവൈത്ത് കമ്മിറ്റി പതിനൊന്നാം വാർഷികാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു

PCWF കുവൈത്ത് കമ്മിറ്റി പതിനൊന്നാം വാർഷികാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് കമ്മിറ്റി പതിനൊന്നാം വാർഷികാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിക്കാൻ സംയുക്ത കേന്ദ്ര എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
ശിഫ അൽ ജസീറ ക്ലീനിക്കുമായി സഹകരിച്ച് മെഡിക്കൽക്യാമ്പ്,
വനിതാ ഘടകത്തിന്റെ കീഴിൽ ആരോഗ്യ ബോധവത്കരണ സെമിനാർ, ജനുവരി രണ്ടിന് പതിനൊന്നാം വാർഷിക ജനറൽ ബോഡി, ജനുവരി 9 ന് പൊന്നാനി സംഗോമത്സവം തുടങ്ങിയ പരിപാടികൾ വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്നതാണ്.
ഇത് സംബന്ധമായി ഒക്ടോബർ 17 ന് വനിതാ ഘടകം പ്രസിഡന്റ് റുഖിയ ബീവിയുടെ വസതിയിൽ ചേർന്ന സംയുക്ത എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് അഷ്റഫ് പി അധ്യക്ഷത വഹിച്ചു.
ഉപദേശക സമിതി ചെയർമാൻ അഷ്‌റഫ്‌ യു യോഗം ഉദ്ഘാടനം ചെയ്തു.
പി വി റുഖിയ ബീവി, വനിതാ ഘടകം സെക്രട്ടറി സ്വർഗ സുനിൽ എന്നിവർ സംസാരിച്ചു.
പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി മുസ്തഫ എം വിയും, സാമ്പത്തിക റിപ്പോർട്ട്‌ ട്രഷറർ അനൂപും, വനിതാ ഘടകം സാമ്പത്തിക റിപ്പോർട്ട് ഫെമിന ശറഫുദ്ധീനും അവതരിപ്പിച്ചു.
PCWF സൗദി ദമാം കമ്മിറ്റി സംഘടിപ്പിച്ച പൊന്നോണം സീസൺ – 2 വിൽ ലേഖന രചനാ മത്സരത്തിൽ കുവൈറ്റ്‌ ഘടകത്തെ പ്രധിനിധീകരിച്ച് പങ്കെടുത്ത് വിജയിച്ച ജനറൽ കാറ്റഗറി വിഭാഗത്തിൽ മൂന്നാം സമ്മാനം നേടിയ പ്രശാന്ത് കവളങ്ങാട്, സബ് ജൂനിയർ വിഭാഗത്തിൽ രണ്ടാം സമ്മാനം നേടിയ അഫ്ഷീൻ അഷ്‌റഫ്‌, മൂന്നാം സമ്മാനം നേടിയ അഫ്തബ് അഷ്‌റഫ്‌ എന്നിവർക്കുള്ള സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും യോഗത്തിൽ വിതരണം ചെയ്തു.
മത്സരത്തിൽ പങ്കാളികളായ അഷ്‌റഫ്‌ യു, അനൂപ് ഭാസ്കർ, സുനിൽ ടി ആർ എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
കുവൈറ്റ്‌ ഫുട്ബോൾ ടീം രൂപീകരണവും, ജഴ്സി രൂപകല്പനയും ചെയ്യാൻ ഇർഷാദ് ഉമറിനെ ചുമതലപ്പെടുത്തി.
ജനറൽ സെക്രട്ടറി മുസ്തഫ എം വി സ്വാഗതവും, സെക്രട്ടറി ജെറീഷ് നന്ദിയും പറഞ്ഞു