PCWF കാലടി പഞ്ചായത്ത് കമ്മിറ്റി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

PCWF കാലടി പഞ്ചായത്ത് കമ്മിറ്റി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

കാലടി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കാലടി പഞ്ചായത്ത് നാലാം വാർഷിക ജനറൽ ബോഡിയോടനുബന്ധിച്ച്
ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.
ഗ്രാമ/ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളെ കമ്മിറ്റി ഭാരവാഹികൾ ഷാൾ അണിയിച്ച് സ്വീകരിച്ചു.
കാടഞ്ചേരി ഐക്യു അക്കാദമിയിൽ നടന്ന ചടങ്ങ് സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു.
മുസ്തഫ കാടഞ്ചേരി അധ്യക്ഷത വഹിച്ചു.
സി വി മുഹമ്മദ് നവാസ് മുഖ്യ പ്രഭാഷണം നടത്തി.
പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി സുജീഷ് നമ്പ്യാരും, സാമ്പത്തിക റിപ്പോർട്ട് വനിതാ സെക്രട്ടറി പി പി ആരിഫയും അവതരിപ്പിച്ചു.
ചർച്ചകൾക്ക് ശേഷം റിപ്പോർട്ടുകൾ അംഗീകരിച്ചു പാസാക്കി.
കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുബഷിറ സിറാജ്, ടിപി ശ്രീജിത്ത്‌, ബൽക്കീസ് കൊരണപ്പറ്റ, സലാം കാടഞ്ചേരി, കെ. ജി ബാബു, എൻ പി അഷറഫ്, എ വി ജലീൽ എന്നിവർ സംസാരിച്ചു.
രാജലക്ഷ്മി കെ പി സ്വാഗതവും, സാജിത പോത്തനൂർ നന്ദിയും പറഞ്ഞു.