പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കാലടി പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.
കാടഞ്ചേരി പോയിന്റ് ട്യൂഷൻ സെൻറ റിൽ ചേർന്ന രൂപീകരണ യോഗത്തിൽ സി വി മുഹമ്മദ് നവാസ് (ഉപാധ്യക്ഷൻ, കേന്ദ്ര കമ്മിറ്റി) അധ്യക്ഷത വഹിച്ചു.
കാലടി ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ ജിൻസി ടീച്ചർ ഉദ്ഘാടനം ചെയ്തു.
കെ ജി ബാബു മുഖ്യാതിഥിയായിരുന്നു.
കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി.
പി കോയക്കുട്ടി മാസ്റ്റർ, ടി മുനീറ, സുബൈർ ടി വി തുടങ്ങിയവർ ആശംസ നേർന്നു.
2021 ഡിസംബർ 31 വരെ കാലാവധിയുളള അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. 17 അംഗ പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു.
പ്രധാന ഭാരവാഹികളായി;
ജിൻസി ടീച്ചർ, ബക്കർ ടി.കെ , ആനന്ദൻ കെ.കെ , ബാബു കെ.ജി, വി.വി അലിഹാജി പാറപ്പുറം (രക്ഷാധികാരികൾ)
സലാം പോത്തന്നൂർ (പ്രസിഡണ്ട്)
മുസ്തഫ കാടഞ്ചേരി (ജനറൽ സെക്രട്ടറി)
ബിനീഷ് എം പി (ട്രഷറർ)
എം എസ് അലി , ബാബുരാജ് എംപി , ഇർഷാദ് എം ( വൈസ് പ്രസിഡണ്ട് )
മുജീബ് ഇ പി, രതീഷ് ടി പി, ബാലൻ പി(സെക്രട്ടറി)
അംഗത്വ ദ്വൈമാസ കാമ്പയിൻ നടത്തി 2022 ജനുവരിയിൽ ജനറൽ ബോഡി വിളിച്ചു ചേര്‍ത്ത് മൂന്ന് വർഷക്കാലവധിയുളള കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതാണ്.
മുസ്തഫ കാടഞ്ചേരി സ്വാഗതവും, സലാം പോത്തനൂർ നന്ദിയും പറഞ്ഞു.

