PCWF ഒമാൻ ബോക്സ് ക്രിക്കറ്റ് ടൂർണമെന്റ്; മസ്കറ്റ് റാപ്റ്റേഴ്സിന് കിരീടം

PCWF ഒമാൻ ബോക്സ് ക്രിക്കറ്റ് ടൂർണമെന്റ്; മസ്കറ്റ് റാപ്റ്റേഴ്സിന് കിരീടം

മസ്കറ്റ്: PCWF ഒമാൻ നാഷണൽ കമ്മിറ്റി സ്പോർട്സ് വിംഗ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോക്സ് ക്രിക്കറ്റ് ടൂർണമെന്റ് 2025 ഡിസംബർ 12ന് ഗാലയിലെ ക്രിക് & പ്ലേ ഗ്രൗണ്ടിൽ വിജയകരമായി നടന്നു.
സംഘടനയുടെ കായിക പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉത്സാഹം നൽകുന്ന രീതിയിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
ടൂർണമെന്റിന്റെ ഉദ്ഘാടനം PCWF ഉപദേശക സമിതി ചെയർമാൻ ശ്രീ. ജലീൽ നിർവഹിച്ചു. ചടങ്ങിന് PCWF നാഷണൽ കമ്മിറ്റി ട്രഷറർ ശ്രീ. സുബൈർ അധ്യക്ഷത വഹിച്ചു.
വാശിയേറിയ മത്സരങ്ങൾക്ക് സാക്ഷിയായ ടൂർണമെന്റിൽ മസ്കറ്റ് റാപ്റ്റേഴ്സ് ടീം ചാമ്പ്യൻമാരായി. മംഗളൂരു യുണൈറ്റഡ് A ടീം റണ്ണർ-അപ്പായി.
PCWF സ്പോർട്സ് വിങ് ചെയർമാൻ ഒമേഗ ഗഫൂറിന്റെ നേതൃത്വത്തിൽ കൺവീനർ ഷംസീർ ടൂർണമെന്റിന്റെ സംഘാടന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രതീഷ്, ഫിറോസ്, യഹിയ, ഫൈസൽ മഷൂദ്, മുർഷിദ്, ജഷിർ, നൗഷാദ് എന്നിവരടങ്ങുന്ന സ്പോർട്സ് വിങ് അംഗങ്ങൾ ടൂർണമെന്റിന് നേതൃത്വം നൽകി.
വിജയികൾക്കുള്ള ചാമ്പ്യൻസ് ട്രോഫി നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. സുബൈറും ശ്രീ. ജലീലും ചേർന്ന് സമ്മാനിച്ചു.
റണ്ണർ-അപ്പ് ട്രോഫി വനിതാ വിങ് എക്സിക്യൂട്ടീവ് അംഗങ്ങൾ സമ്മാനിച്ചു.
മറ്റ് വ്യക്തിഗത സമ്മാനങ്ങൾ സമീർ മത്ര, ബദറു, സലാം, മുസ്തഫ എന്നിവർ വിതരണം ചെയ്തു.
ടൂർണമെന്റിന്റെ വിജയത്തിനായി സഹകരിച്ച എല്ലാ ടീമുകൾക്കും, സംഘാടകർക്കും രതീഷ് നന്ദി അറിയിച്ചു.