പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റിക്ക് കീഴിൽ ബാത്തിന ഘടകം നിലവിൽ വന്നു.
ഒമാൻ നാഷണൽ കമ്മിറ്റി ട്രഷറർ ഫഹദ് ബിൻ ഖാലിദിന്റെ അധ്യക്ഷതയിൽ ഓൺലൈൻ (വാട്സ് ആപ്പ്) വഴി നടന്ന ജനറൽ ബോഡി യോഗം നാഷണൽ കമ്മിറ്റി ഉപദേശകസമിതി അംഗം പി.വി ജലീൽ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി എം.നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് എം.സാദിഖ് ഭാരവാഹി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ഗഫൂർ ഒമേഗ (എക്സിക്യൂട്ടീവ്, നാഷ്ണൽ കമ്മിറ്റി) ഫിറോസ് (പ്രസിഡന്റ് മസ്കത്ത് ഘടകം), കബീർ പ്രസിഡന്റ് (സലാല ഘടകം), യുകെ കബീർ, കാരാട്ട് ഫൈസൽ ഹംസ, അസീബ് തലാപ്പിൽ
തുടങ്ങിയവർ ആശംസകൾ നേർന്നു.
അടുത്ത രണ്ട് വർഷത്തേക്ക് 17 അംഗ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു.
പ്രധാന ഭാരവാഹികളായി
റിശാദ് (പ്രസിഡന്റ്)
ജസീർ വിവി (ജന: സെക്രട്ടറി)
ബിജു ചന്ദ്രൻ
(ട്രഷറർ)
കാരാട്ട് ഫൈസൽ ഹംസ, അഷ്റഫ്
(വൈസ് പ്രസിഡന്റ്)
ബിനീഷ്, ബസീം പി വി
(ജോ: സെക്രട്ടറി)
എന്നിവരെയും തെരെഞ്ഞെടുത്തു.
റഹീം മുസന്ന സ്വാഗതവും റിഷാദ് നന്ദിയും പറഞ്ഞു

