PCWF ഒമാൻ നാഷണൽ കമ്മിറ്റി ദിദ്വിന പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു.

PCWF ഒമാൻ നാഷണൽ കമ്മിറ്റി ദിദ്വിന പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു.

മസ്ക്കറ്റ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റി പ്രവർത്തക സമിതി അംഗങ്ങൾക്കും, കുടുംബങ്ങൾക്കുമായി രണ്ടു ദിവസം നീണ്ടു നിന്ന ക്യാമ്പ് സംഘടിപ്പിച്ചു .
നവംബർ 13,14 തിയ്യതികളിലായി ബർക്ക ഫാമിൽ നടന്ന ക്യാമ്പിൽ
"സംഘടന സംഘാടനം" എന്ന വിഷയത്തിൽ പഠനക്ലാസ്, ആദരിക്കൽ, കലാപരിപാടികൾ , ഫുട്ബോൾ മത്സരങ്ങൾ, വിവിധതരം ഗെയിമുകൾ തുടങ്ങിയ സെഷനുകൾ നടന്നു.
പി സി ഡബ്യു എഫ് സംഘടന ജീവകാരുണ്യ മേഖലയിൽ ചെയ്തു വരുന്ന നന്മയാർന്ന പ്രവർത്തനങ്ങളും ,അതിലൂടെ പ്രവർത്തകർക്ക് ലഭിക്കുന്ന സംതൃപ്തിയും സംഘടനാ മികവിന്റെ ഉദാഹരണമായി പഠന ക്ലാസിൽ അവതരിപ്പിച്ചു. ഭാവി പ്രവർത്തനങ്ങൾക്ക് ഏറെ കരുത്തു പകരാൻ ഇത് സഹായകമാകും.
സംഘാടക സമിതി ചെയർമാൻ ഒമേഗാ ഗഫൂറിന്റെ അധ്യക്ഷതയിൽ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് എം സാദിഖ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വനിതാ കമ്മിറ്റി പ്രസിഡണ്ട് സൽമാ നസീർ, ജനറൽ സെക്രട്ടറി ഷമീമ സുബൈർ എന്നിവർ സംസാരിച്ചു .
ജനറൽ സെക്രട്ടറി സമീർ സിദ്ദീഖ് സ്വാഗതവും, ട്രഷറർ പി വി സുബൈർ നന്ദിയും പറഞ്ഞു .
തുടർന്ന് വിവിധ സെഷനുകൾക്ക്
കോഡിനേറ്റർ നൗഷാദ് കെ ഡി, സംഘാടക സമിതി ട്രഷറർ സമീർ മത്ര, സെക്രട്ടറി ഓ ഓ സിറാജ്, വൈസ് പ്രസിഡണ്ട് ഇസ്മായിൽ കെ വി, മസ്കറ്റ് കമ്മിറ്റി പ്രസിഡണ്ട് മുനവ്വിർ, സെക്രട്ടറി ഷംസീർ, ഫാത്തിമ, സെക്രട്ടറി റഷാദ്, ശർക്കിയ സെക്രട്ടറി റസാക്ക്, റഹ്മത്തുള്ള, ഫിറോസ്, ബദറുദ്ദീൻ, മുസ്തഫ, യഹിയ, മഷ്ഹൂദ്, മുർഷിദ് നസറുദ്ദീൻ, ഉമറലി, സലാം തുടങ്ങിയവർ നേതൃത്വം നൽകി.
സമാപന ചടങ്ങിൽ
വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ നൽകി.
ബ്ലഡ് ഡൊണേഷൻ ക്യാമ്പിന്റെ മികച്ച സംഘാടനത്തിൽ നിർണായക പങ്കുവഹിച്ച ട്രഷറർ ടി.വി. സുബൈറിനെ പ്രത്യേകമായി ആദരിച്ചു. പാചക മത്സരത്തിൽ വിജയിയായ വനിതാ ഘടകം ട്രഷറർ ആയിഷ ലിസിക്ക് ഉപഹാരം സമർപ്പിച്ചു.
എസ് എസ് എൽ സി പരീക്ഷാ വിജയികൾ, വിവിധ കാറ്റഗറിയിൽ പ്രാവീണ്യം തെളിയിച്ച കുട്ടികൾ എന്നിവരെ അനുമോദിച്ചു.
സമാപന ചടങ്ങിൽ
ബാത്തിന കമ്മിറ്റി സെക്രട്ടറി ജസീര്‍, വനിതാ കമ്മറ്റി ട്രഷറർ ആയിഷ ലിസി، സൽമ സിറാജ്, ഫെബ്ന റംഷാദ് തുടങ്ങിയവർ സംസാരിച്ചു.