PCWF അൽ ഐൻ ഘടകം ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

PCWF അൽ ഐൻ ഘടകം ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

അൽ ഐൻ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അൽ ഐൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുവൈത്താത്ത് ലുലു പേൾ അറീന ഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
PCWF അൽ ഐൻ ഘടകം പ്രസിഡന്റ് ജിഷാർ അബൂബക്കർ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ പ്രസിഡന്റ്‌ സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.
അൽ ഐൻ ഘടകത്തിന്റെ പ്രവർത്തനം സംബന്ധിച്ച് ഹൃസ്വ വിവരണം സെക്രട്ടറി മുനവ്വർ മാണിശ്ശേരി നിർവഹിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ മുഹമ്മദ്‌ അനീഷ്, ജനറൽ സെക്രട്ടറി ശിഹാബ് കെ. കെ, സെക്രട്ടറി ഷബീർ മുഹമ്മദ്‌ എന്നിവർ ആശംസകൾ നേർന്നു.
വൈ : പ്രസിഡന്റ്‌ സലീം അലി സ്വാഗതവും സെക്രട്ടറി അർജീൽ നന്ദിയും പറഞ്ഞു