മാറഞ്ചേരി: പൊന്നാനി താലൂക്ക് നിവാസികളുടെ സർവ്വതോന്മുഖമായ പുരോഗതി ലക്ഷ്യമാക്കി പതിനേഴ് വർഷക്കാലമായി നാട്ടിലും മറു നാട്ടിലും സാമൂഹ്യ സേവന പ്രവർത്തനങ്ങളുമായി മുന്നേറുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അർദ്ധ വാർഷിക ജനറൽ ബോഡിയും,
2025 ജനുവരി 4,5 (ശനി, ഞായർ) തിയ്യതികളിലായി മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പതിനേഴാം വാർഷിക സമ്മേളനത്തിൻറയും പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമത്തിൻറയും സ്വാഗത സംഘം രൂപീകരണ യോഗവും നടന്നു.
മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഹാളിൽ നടന്ന യോഗം ഉപദേശക സമിതി അംഗം പി ടി അജയ് മോഹൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു.
സഫാരി ഗ്രൂപ്പ് ചെയർമാൻ മഠപ്പാട്ട് അബൂബക്കർ മുഖ്യാതിഥിയായിരുന്നു.
പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് അവതരിപ്പിച്ചു.
അംഗത്വ ഫീസ് 150 രൂപയായും, ആജീവനാന്ത അംഗത്വത്തിന് അയ്യായിരം രൂപയായും നിശ്ചയിച്ചു.
2024 ആഗസ്ത് 1 മുതൽ ഒക്ടോബർ 31വരെ നീണ്ടുനില്ക്കുന്ന ത്രൈമാസ അംഗത്വ കാംപയിൻ വിജയിപ്പിക്കാൻ എല്ലാ ഘടകങ്ങൾക്കും നിർദ്ദേശം നൽകി.
സ്വാഗത സംഘം ചെയർമാനായി മഠപ്പാട്ട് അബൂബക്കറിനെയും, വൈ: ചെയർമാനായി പി കോയക്കുട്ടി മാസ്റ്ററെയും, ജനറൽ കൺവീനറായി ഇ ഹൈദരലി മാസ്റ്ററെയും, ജോ: കൺവീനറായി ലത്തീഫ് കളക്കര, പ്രദീപ് ഉണ്ണി,
പ്രോഗ്രാം കൺവീനറായി എം ടി നജീബിനെയും തെരെഞ്ഞെടുത്തു.
ടി വി അബ്ടുറഹ്മാൻ കുട്ടി മാസ്റ്റർ, കാട്ടിൽ ആലി, ശാരദ ടീച്ചർ, കെ മുഹമ്മദ് കുട്ടി (അബുദാബി) ഖദീജ മുത്തേടത്ത്, എ അബ്ദുല്ലതീഫ് മാറഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.
ഇ ഹൈദരലി മാസ്റ്റർ സ്വാഗതവും, ശ്രീരാമനുണ്ണി മാസ്റ്റർ നന്ദിയും പറഞ്ഞു.

