PCWF അബുദാബി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

PCWF അബുദാബി  സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

അബൂദാബി : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ ആരോഗ്യ വിഭാഗവും അബുദാബി ഘടകവും ചേർന്ന് LLH ഹോസ്പിറ്റലുമായി സഹകരിച്ച്
ഇലക്ട്രാ സ്ട്രീറ്റ് LLH ഹോസ്പിറ്റലിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
2023 നവംബർ 19 ഞായറാഴ്ച്ച രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ നീണ്ടു നിന്ന ക്യാമ്പില്‍ കുട്ടികളടക്കം നൂറ്റി ഇരുപതോളം പേര്‍ പങ്കെടുത്തു.
ഖാലിദ് ടി പൊന്നാനി (അബുദാബി ഫ്ലോർ മിൽസ്) രജിസ്ട്രേഷന് തുടക്കം കുറിച്ചു.
മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള LLH കിറ്റ് ലബീബ് പുതുപൊന്നാനിക്ക്
വർക്കിംഗ് പ്രസിഡൻ്റ് മുഹമ്മദ് കുട്ടി നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.
ആയുർവ്വേദ ഡോക്ടറുടെ സേവനം വളരെ ശ്രദ്ധേയമായി.
BMI, ബ്ലഡ് പ്രഷർ, ബ്ലഡ് ടെസ്റ്റ്, യൂറിൻ ടെസറ്റ്, ECG എന്നിവ ചെക്ക് ചെയ്യാനും വിദഗ്ധ ഡോക്ടർമാരെ കാണുവാനും സൗകര്യം ഒരുക്കി.
PCWFപെരുമ്പടപ്പ് കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് മച്ചിങ്ങൽ മുഖ്യാഥിതിയായിരുന്നു,
അബ്ദുൽ റഷീദ് ഹാജി, ഷബീർ മുഹമ്മദ്‌, മുഹമ്മദ്കുട്ടി മാറഞ്ചേരി, സിറാജ് പെരുമ്പടപ്പ്, ബഷീർ പാലക്കൽ, ഷഹീർ മുഹമ്മദ്‌, ഇബ്രാഹിം പി.വി, മുരളീധരൻ ഇ.വി, കുഞ്ഞിമോൻ, അബ്ദുറഹിമാൻ പുഴമ്പ്രം, ഹാഷിം നാലകത്ത്, സൈനുദ്ധീൻ പിവി, മുഹമ്മദ് റാഷിദ് പെരുമ്പടപ്പ്, ഷബീബ് പെരുമ്പടപ്പ്, യാസിർ ഹുസൈൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
PCWF അബുദാബി അംഗം
ഫൈസൽ മായിന്റെകത്ത് നടത്തിയ സേവനം പ്രശംസനീയമായിരുന്നു.
*PCWF അബൂദാബി*