പൊന്നാനി: മാനവ സൗഹൃദ സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ, അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ അക്ബർ ഓഡിറ്റോറിയത്തിൽ വെച്ച് സൗഹൃദ സംഗമവും, സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. കേരള മദ്യ നിരോധന സമിതി പ്രസിഡന്റ് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ മസ്റ്റർ, ലഹരി വിരുദ്ധ ബോധവല്‍ക്കരണം നൽകി മുഖ്യ പ്രഭാഷണം നടത്തി. സമന്വയം പൊന്നാനി കൺവീനർ അബ്ദുറഹ്മാൻ ഫാറൂഖി റമളാൻ സന്ദേശം നല്‍കി. മഖ്ദൂം സയ്യിദ് എം പി മുത്തുകോയ തങ്ങൾ, കണ്ടകുറുമ്പക്കാവ് ക്ഷേത്ര മേൽശാന്തി ശ്രീധരൻ രാജ, സി ഹരിദാസ്, ഒ സി സലാഹുദ്ധീൻ, രവി തേലത്ത്, സി പി മുഹമ്മദ് കുഞ്ഞി, സി കെ മുഹമ്മദ് ഹാജി, ഫർഹാൻ ബിയ്യം, പി കോയക്കുട്ടി മാസ്റ്റർ, ടി മുനീറ, അടാട്ട് വാസുദേവൻ മാസ്റ്റർ, പി എം അബ്ദുട്ടി, എസ് ലത ടിച്ചർ, ഖദീജ മുത്തേടത്ത്, എം സാദിഖ് തുടങ്ങിയവർ സംബന്ധിച്ചു. റിലീഫ് 2025 ന്റെ ഭാഗമായി, നഗരസഭക്ക് കീഴിൽ പ്രവർത്തിച്ച് വരുന്ന ഡയാലീസിസ് സെൻ്ററിന് യു എ ഇ കമ്മിറ്റിയുടെ രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. വിദ്യാഭ്യാസ - ചികിത്സാ അപേക്ഷകൾക്കായി ഒരു ലക്ഷം രൂപ വിതരണം ചെയ്തു. പി വി എ കാദർ ഹാജി മെഡികെയർ ഉപകരണങ്ങൾ വാങ്ങുന്നതിന്നായി ഒമാൻ കമ്മിറ്റി ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തുടർന്ന് നടന്ന സമൂഹ നോമ്പ് തുറയിൽ സമൂഹത്തിന്റെ വിവിധ മേഖലയിലുളള ആയിരത്തി അഞ്ഞുറോളം ആളുകൾ പങ്കെടുത്തു. ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ്, സ്വാഗതവും, സംഘാടക സമിതി കൺവീനർ ഹനീഫ മാളിയേക്കൽ നന്ദിയും പറഞ്ഞു.
തുടരുക...പൊന്നാനി: മാനവ സൗഹൃദ സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ, അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ അക്ബർ ഓഡിറ്റോറിയത്തിൽ വെച്ച് സൗഹൃദ സംഗമവും, സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. കേരള മദ്യ നിരോധന സമിതി പ്രസിഡന്റ് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ മസ്റ്റർ, ലഹരി വിരുദ്ധ ബോധവല്‍ക്കരണം നൽകി മുഖ്യ പ്രഭാഷണം നടത്തി. സമന്വയം പൊന്നാനി കൺവീനർ അബ്ദുറഹ്മാൻ ഫാറൂഖി റമളാൻ സന്ദേശം നല്‍കി. മഖ്ദൂം സയ്യിദ് എം പി മുത്തുകോയ തങ്ങൾ, കണ്ടകുറുമ്പക്കാവ് ക്ഷേത്ര മേൽശാന്തി ശ്രീധരൻ രാജ, സി ഹരിദാസ്, ഒ സി സലാഹുദ്ധീൻ, രവി തേലത്ത്, സി പി മുഹമ്മദ് കുഞ്ഞി, സി കെ മുഹമ്മദ് ഹാജി, ഫർഹാൻ ബിയ്യം, പി കോയക്കുട്ടി മാസ്റ്റർ, ടി മുനീറ, അടാട്ട് വാസുദേവൻ മാസ്റ്റർ, പി എം അബ്ദുട്ടി, എസ് ലത ടിച്ചർ, ഖദീജ മുത്തേടത്ത്, എം സാദിഖ് തുടങ്ങിയവർ സംബന്ധിച്ചു. റിലീഫ് 2025 ന്റെ ഭാഗമായി, നഗരസഭക്ക് കീഴിൽ പ്രവർത്തിച്ച് വരുന്ന ഡയാലീസിസ് സെൻ്ററിന് യു എ ഇ കമ്മിറ്റിയുടെ രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. വിദ്യാഭ്യാസ - ചികിത്സാ അപേക്ഷകൾക്കായി ഒരു ലക്ഷം രൂപ വിതരണം ചെയ്തു. പി വി എ കാദർ ഹാജി മെഡികെയർ ഉപകരണങ്ങൾ വാങ്ങുന്നതിന്നായി ഒമാൻ കമ്മിറ്റി ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തുടർന്ന് നടന്ന സമൂഹ നോമ്പ് തുറയിൽ സമൂഹത്തിന്റെ വിവിധ മേഖലയിലുളള ആയിരത്തി അഞ്ഞുറോളം ആളുകൾ പങ്കെടുത്തു. ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ്, സ്വാഗതവും, സംഘാടക സമിതി കൺവീനർ ഹനീഫ മാളിയേക്കൽ നന്ദിയും പറഞ്ഞു.
