ചങ്ങരംകുളം: ബന്ധങ്ങൾക്കൊന്നും യാതൊരു വിലയും കൽപ്പിക്കാതെ, ഉറ്റവരെയും, ഉടയവരെയും മൃഗീയമായി കൊലപ്പെടുത്താൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന മദ്യത്തിനും, മയക്കുമരുന്നിനുമെതിരെ കവചം തീർക്കാൻ വിദ്യാർത്ഥി സമൂഹം രംഗത്തിറങ്ങണമെന്ന് വഖഫ് ബോൾഡ് ചെയർമാൻ എം കെ സക്കീർ പറഞ്ഞു. ജീവിതം സന്തോഷകരമാക്കാൻ മദ്യവും, മയക്കുമരുന്നും ഉപേക്ഷിക്കൂ... എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ നടത്തിയ ഒരുമാസം നീണ്ടുനില്‍ക്കുന്ന ലഹരി വിരുദ്ധ കാംപയിൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളുമായി സഹകരിച്ച് കോലിക്കര ബാമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ചടങ്ങിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ പങ്കെടുത്തവരെല്ലാം ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിക്കെതിരെ സിനി ആർടിസ്റ്റ് കെ കെ ലക്ഷമണൻ അവതരിപ്പിച്ച ഏകപാത്ര നാടകവും അരങ്ങേറി. അടാട്ട് വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി എസ് പൊന്നാനി ലഹരി വിരുദ്ധ സന്ദേശം നല്‍കി. പി കോയക്കുട്ടി മാസ്റ്റർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുഹമ്മദുണ്ണി ഹാജി, കുഞ്ഞിമുഹമ്മദ് പന്താവൂർ, പി പി അഷ്റഫ്, ഹമീദ് മാസ്റ്റർ, ടി വി സുബൈർ, കുമാരി നസല തുടങ്ങിയവർ സംസാരിച്ചു. പി വി വില്ലിംങ്ങ്ടൺ സ്വാഗതവും, സുമിത നന്ദിയും പറഞ്ഞു.
തുടരുക...ചങ്ങരംകുളം: ബന്ധങ്ങൾക്കൊന്നും യാതൊരു വിലയും കൽപ്പിക്കാതെ, ഉറ്റവരെയും, ഉടയവരെയും മൃഗീയമായി കൊലപ്പെടുത്താൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന മദ്യത്തിനും, മയക്കുമരുന്നിനുമെതിരെ കവചം തീർക്കാൻ വിദ്യാർത്ഥി സമൂഹം രംഗത്തിറങ്ങണമെന്ന് വഖഫ് ബോൾഡ് ചെയർമാൻ എം കെ സക്കീർ പറഞ്ഞു. ജീവിതം സന്തോഷകരമാക്കാൻ മദ്യവും, മയക്കുമരുന്നും ഉപേക്ഷിക്കൂ... എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ നടത്തിയ ഒരുമാസം നീണ്ടുനില്‍ക്കുന്ന ലഹരി വിരുദ്ധ കാംപയിൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളുമായി സഹകരിച്ച് കോലിക്കര ബാമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ചടങ്ങിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ പങ്കെടുത്തവരെല്ലാം ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിക്കെതിരെ സിനി ആർടിസ്റ്റ് കെ കെ ലക്ഷമണൻ അവതരിപ്പിച്ച ഏകപാത്ര നാടകവും അരങ്ങേറി. അടാട്ട് വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി എസ് പൊന്നാനി ലഹരി വിരുദ്ധ സന്ദേശം നല്‍കി. പി കോയക്കുട്ടി മാസ്റ്റർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുഹമ്മദുണ്ണി ഹാജി, കുഞ്ഞിമുഹമ്മദ് പന്താവൂർ, പി പി അഷ്റഫ്, ഹമീദ് മാസ്റ്റർ, ടി വി സുബൈർ, കുമാരി നസല തുടങ്ങിയവർ സംസാരിച്ചു. പി വി വില്ലിംങ്ങ്ടൺ സ്വാഗതവും, സുമിത നന്ദിയും പറഞ്ഞു.
