പൊന്നാനി: സംഘടനാ ശാക്തീകരണത്തിൻ്റെ ഭാഗമായി, നേതൃത്വ നിരയെ മികവുറ്റതാക്കി മാറ്റാൻ ലക്ഷ്യമിട്ട് കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾക്കായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ലീഡർഷിപ്പ് അക്കാദമി നേതൃത്വ പരിശീലന കളരി സംഘടിപ്പിച്ചു. ഈശ്വരമംഗലം നിളാ പാതയോരത്തെ ICSR ഹാളിൽ നടന്ന പരിശീലന കളരിയിൽ നാൽപ്പതിലധികം കേന്ദ്ര എക്സിക്യൂട്ടീവ് സാരഥികൾ പങ്കെടുത്തു. ലീഡർഷിപ്പ് അക്കാദമി ഭാരവാഹികളായ ഡോ. അബ്ദുറഹ്മാൻ കുട്ടി, അബ്ദുൽ ലത്തീഫ് കളക്കര, പ്രശസ്ത ട്രൈനർ സുഭാഷ് അമ്പാടി തുടങ്ങിയവർ ക്ലാസെടുത്തു. വിവിധ ട്രൈനിങ്ങ് പരിപാടികൾ തുടർന്നും സംഘടിപ്പിക്കാൻ പങ്കെടുത്തവർ ആവശ്യപ്പെട്ടു. വരും മാസങ്ങളിൽ ക്ലാസ്റൂം സെഷൻ ആയും ഓൺലൈനായും കൂടൂതൽ ട്രെയിനിങ് സെഷനുകൾ ക്രമീകരിച്ച് നടപ്പിൽ വരുത്താൻ തീരുമാനിച്ചു.
തുടരുക...പൊന്നാനി: സംഘടനാ ശാക്തീകരണത്തിൻ്റെ ഭാഗമായി, നേതൃത്വ നിരയെ മികവുറ്റതാക്കി മാറ്റാൻ ലക്ഷ്യമിട്ട് കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾക്കായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ലീഡർഷിപ്പ് അക്കാദമി നേതൃത്വ പരിശീലന കളരി സംഘടിപ്പിച്ചു. ഈശ്വരമംഗലം നിളാ പാതയോരത്തെ ICSR ഹാളിൽ നടന്ന പരിശീലന കളരിയിൽ നാൽപ്പതിലധികം കേന്ദ്ര എക്സിക്യൂട്ടീവ് സാരഥികൾ പങ്കെടുത്തു. ലീഡർഷിപ്പ് അക്കാദമി ഭാരവാഹികളായ ഡോ. അബ്ദുറഹ്മാൻ കുട്ടി, അബ്ദുൽ ലത്തീഫ് കളക്കര, പ്രശസ്ത ട്രൈനർ സുഭാഷ് അമ്പാടി തുടങ്ങിയവർ ക്ലാസെടുത്തു. വിവിധ ട്രൈനിങ്ങ് പരിപാടികൾ തുടർന്നും സംഘടിപ്പിക്കാൻ പങ്കെടുത്തവർ ആവശ്യപ്പെട്ടു. വരും മാസങ്ങളിൽ ക്ലാസ്റൂം സെഷൻ ആയും ഓൺലൈനായും കൂടൂതൽ ട്രെയിനിങ് സെഷനുകൾ ക്രമീകരിച്ച് നടപ്പിൽ വരുത്താൻ തീരുമാനിച്ചു.
