പൊന്നാനി : സ്നേഹത്തിന്റെയും, ശാന്തിയുടെയും ക്രിസ്മസ് സന്ദേശം കൈമാറാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സാരഥികൾ പൊന്നാനി സെന്റ് ആന്റണീസ് ചർച്ചിൽ സന്ദര്‍ശനം നടത്തി. പ്രസിഡന്റ് സി എസ് പൊന്നാനിയുടെ നേതൃത്വത്തിൽ ഫാദർ ടോണി റോസ് വാഴപ്പിളളിയുമായി ചർച്ച നടത്തുകയും, സ്നേഹ മധുരത്തിന്റെ കേക്ക് കൈമാറുകയും ചെയ്തു. ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരിയിൽ നടക്കുന്ന പതിനേഴാം വാർഷിക സമ്മേളനത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ്, രാജൻ തലക്കാട്ട്, ലത്തീഫ് കളക്കര, പി എം അബ്ദുട്ടി, അഷ്റഫ് എൻ പി, ഹനീഫ മാളിയേക്കൽ എന്നിവർ സംബന്ധിച്ചു.
തുടരുക...പൊന്നാനി : സ്നേഹത്തിന്റെയും, ശാന്തിയുടെയും ക്രിസ്മസ് സന്ദേശം കൈമാറാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സാരഥികൾ പൊന്നാനി സെന്റ് ആന്റണീസ് ചർച്ചിൽ സന്ദര്‍ശനം നടത്തി. പ്രസിഡന്റ് സി എസ് പൊന്നാനിയുടെ നേതൃത്വത്തിൽ ഫാദർ ടോണി റോസ് വാഴപ്പിളളിയുമായി ചർച്ച നടത്തുകയും, സ്നേഹ മധുരത്തിന്റെ കേക്ക് കൈമാറുകയും ചെയ്തു. ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരിയിൽ നടക്കുന്ന പതിനേഴാം വാർഷിക സമ്മേളനത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ്, രാജൻ തലക്കാട്ട്, ലത്തീഫ് കളക്കര, പി എം അബ്ദുട്ടി, അഷ്റഫ് എൻ പി, ഹനീഫ മാളിയേക്കൽ എന്നിവർ സംബന്ധിച്ചു.