പൊന്നാനി: ഈ വർഷവും അന്താരാഷ്ട്ര വനിതാ ദിനം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി സമുചിതമായി ആചരിച്ചു. വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, നിരവധി ഉത്പന്നങ്ങൾ സ്വന്തം പ്രയത്ന ഫലമായി തന്റെ വീട്ടിലിരുന്ന് തയ്യാറാക്കി വിപണിയിലെത്തിച്ച് കുടുംബം പോറ്റുന്ന എവർഗ്രീൻ ജോ: കൺവീനർ കൂടിയായ എ കെ റാഫിന ശിഹാബിനെ ശ്രേഷ്ഠ സംരംഭക വനിതാ പുരസ്കാരം നൽകി ആദരിച്ചു. നിളാ പാതയോരത്തെ ഐ സി എസ് ആർ ഹാളിൽ നടന്ന ചടങ്ങ് ജില്ലാ വ്യവസായ ഡപ്യൂട്ടി ഡയറക്ടർ സ്മിത പി ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ പോലീസ് സിവിൽ പോലീസ് ഓഫീസർ ഖമറുന്നിസ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് ടി മുനീറ അധ്യക്ഷത വഹിച്ചു. പി കോയക്കുട്ടി മാസ്റ്റർ, ബീക്കുട്ടി ടീച്ചർ, ശാരദ ടീച്ചർ, പി എം അബ്ദുട്ടി, ടി വി സുബൈർ, ഹനീഫ മാളിയേക്കൽ തുടങ്ങിയവർ സംബന്ധിച്ചു. എസ് ലതാ വിജയൻ സ്വാഗതവും, മാലതി വട്ടംകുളം നന്ദിയും പറഞ്ഞു.
തുടരുക...പൊന്നാനി: ഈ വർഷവും അന്താരാഷ്ട്ര വനിതാ ദിനം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി സമുചിതമായി ആചരിച്ചു. വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, നിരവധി ഉത്പന്നങ്ങൾ സ്വന്തം പ്രയത്ന ഫലമായി തന്റെ വീട്ടിലിരുന്ന് തയ്യാറാക്കി വിപണിയിലെത്തിച്ച് കുടുംബം പോറ്റുന്ന എവർഗ്രീൻ ജോ: കൺവീനർ കൂടിയായ എ കെ റാഫിന ശിഹാബിനെ ശ്രേഷ്ഠ സംരംഭക വനിതാ പുരസ്കാരം നൽകി ആദരിച്ചു. നിളാ പാതയോരത്തെ ഐ സി എസ് ആർ ഹാളിൽ നടന്ന ചടങ്ങ് ജില്ലാ വ്യവസായ ഡപ്യൂട്ടി ഡയറക്ടർ സ്മിത പി ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ പോലീസ് സിവിൽ പോലീസ് ഓഫീസർ ഖമറുന്നിസ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് ടി മുനീറ അധ്യക്ഷത വഹിച്ചു. പി കോയക്കുട്ടി മാസ്റ്റർ, ബീക്കുട്ടി ടീച്ചർ, ശാരദ ടീച്ചർ, പി എം അബ്ദുട്ടി, ടി വി സുബൈർ, ഹനീഫ മാളിയേക്കൽ തുടങ്ങിയവർ സംബന്ധിച്ചു. എസ് ലതാ വിജയൻ സ്വാഗതവും, മാലതി വട്ടംകുളം നന്ദിയും പറഞ്ഞു.