ദോഹ : തിരുവനന്തപുരത്ത് ജൂൺ 17,18 തിയ്യതികളിൽ നടക്കുന്ന മൂന്നാമത് ലോക കേരള സഭയിൽ പ്രതിനിധിയായി പൊന്നാനി ചമ്രവട്ടം ജംഗ്‌ഷൻ സ്വദേശിനി ഷൈനി കബീറിനെ തെരഞ്ഞെടുത്തു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ഖത്തർ വനിതാ കമ്മറ്റി പ്രസിഡണ്ടാണ് ഷൈനി കബീർ. ഖത്തറിൽ നിന്നുള്ള ഏക വനിതാ പ്രതിനിധി കൂടിയാണ് ഇവർ കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. കൂട്ടായ്‌മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും, കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം. ഖത്തറിലെ നിരവധി സാമൂഹിക സേവന രംഗങ്ങളിൽ നിറസാന്നിധ്യമാണ് ഷൈനി കബീർ. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി കൊണ്ട് കുറെയേറെ പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുന്ന ഷൈനി കബീർ പുതു തലമുറക്ക് ഒരു മാതൃകയാണ്.
തുടരുക...ദോഹ : തിരുവനന്തപുരത്ത് ജൂൺ 17,18 തിയ്യതികളിൽ നടക്കുന്ന മൂന്നാമത് ലോക കേരള സഭയിൽ പ്രതിനിധിയായി പൊന്നാനി ചമ്രവട്ടം ജംഗ്‌ഷൻ സ്വദേശിനി ഷൈനി കബീറിനെ തെരഞ്ഞെടുത്തു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ഖത്തർ വനിതാ കമ്മറ്റി പ്രസിഡണ്ടാണ് ഷൈനി കബീർ. ഖത്തറിൽ നിന്നുള്ള ഏക വനിതാ പ്രതിനിധി കൂടിയാണ് ഇവർ കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. കൂട്ടായ്‌മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും, കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം. ഖത്തറിലെ നിരവധി സാമൂഹിക സേവന രംഗങ്ങളിൽ നിറസാന്നിധ്യമാണ് ഷൈനി കബീർ. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി കൊണ്ട് കുറെയേറെ പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുന്ന ഷൈനി കബീർ പുതു തലമുറക്ക് ഒരു മാതൃകയാണ്.
