PCWF വാർത്തകൾ

പ്രിയരേ, പിറന്ന നാടും കൂടും ഇണകളെയും വിട്ട് മണലാരണ്യങ്ങളിൽ രക്തം വിയർപ്പാക്കുന്ന പ്രവാസികളുടെ ത്യാഗമാണ് നാമിന്നനുഭവിക്കുന്ന അഭിവൃദ്ധിക്കെല്ലാം നിദാനം. അവരെ ആദരിക്കുന്ന പ്രവാസി ഭാരതിയ ദിനത്തിൽ, പൊന്നാനി താലൂക്കിലെ തദ്ദേശിയരുടെയും വിവിധ വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളുടെയും ആഗോള കൂട്ടായ്മയായ PCWF (പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ) അതിന്റെ പ്രഥമ വാണിജ്യ സംരംഭമായ സ്വാശ്രയ പൊന്നാനി ലിമിറ്റഡ് കമ്പനിയുടെ കീഴിൽ ഉടൻ ആരംഭിക്കുന്ന ജനകീയ ഹൈപ്പർമാർക്കറ്റ് ലോഗോ പ്രകാശനവും നാമകരണവും നടത്തപ്പെടുകയാണ്, ജനുവരി 9 ശനിയാഴ്ച നാലുമണിക്ക് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലുള്ള പ്രൊജക്റ്റ് ഓഫീസിൽ വച്ച്. ബഹുമാനപ്പെട്ട നഗരപിതാവ് ആറ്റുപുറം ശിവദാസൻ, ജില്ലാ വ്യവസായ ഓഫീസർ സ്മിത. പി, പൊന്നാനി മുൻസിപ്പാലിറ്റി പ്രതിപക്ഷനേതാവ് ഫർഹാൻ ബിയ്യം, വാർഡ് കൗൺസിലർ അബ്ദുല്ലത്തീഫ്. പി. വി. തുടങ്ങിയവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ. കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതുകൊണ്ട് ചുരുങ്ങിയ ആളുകൾക്ക് മാത്രമാണ് ചടങ്ങിൽ നേരിട്ടു പങ്കെടുക്കാൻ കഴിയുക. ബാക്കിയുള്ള മുഴുവൻ ആളുകളും Zoom വഴിയും ഫേസ്ബുക്ക് ലൈവിലും തൽസമയം ചടങ്ങിന്റെ ഭാഗ മാകാവുന്നതാണ്. എല്ലാവരെയും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നതിനായി ക്ഷണിക്കുകയും എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനകളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ടീം സ്വാശ്രയക്ക് വേണ്ടി ചെയർമാൻ Dr. അബ്ദുറഹ്മാൻകുട്ടി മാനേജിങ് ഡയറക്ടർ സി എസ് പൊന്നാനി Zoom ആപ്പ് വഴിയും PCWF FB പേജ് വഴിയും പരിപാടികൾ ഓൺലൈൻ ആയി വീക്ഷിക്കാവുന്നതാണ്. Link???????????????????????? Join Zoom Meeting https://us02web.zoom.us/j/88578197837?pwd=R2VaVHYzR3lMMVYyM0tCUzZzYjR6dz09 ???? 885 7819 7837 ???? SWASRAYA FB page: https://www.facebook.com/pcwf.ponnani/ ????ഏവർക്കും സ്വാഗതം

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ് 7-ൽ പുന:സംഘടിപ്പിച്ചു. വാർഡ് പ്രസിഡണ്ട് ബുഷറയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് ടി , മുനീറ ഉദ്ഘാടനം ചെയ്തു അബ്ദുൽ ഗഫൂർ ( അൽ ഷാമ ) മുഖ്യ പ്രഭാഷണം നടത്തി ഷഹീർ ഈശ്വരമംഗലം, സുലൈഖ എന്നിവർ ആശംസ പ്രസംഗം നടത്തി പ്രധാന ഭാരവാഹികളായി; ഫാത്തിമ A P (പ്രസിഡൻ്റ്) ബുഷറ C (ജനറൽ സെക്രട്ടറി) സുബിത (ട്രഷറർ) മുനീറ(വൈ: പ്രസിഡൻ്റ്) നൂർജഹാൻ(ജോ:സെക്രട്ടറി) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി; സെലീന C ,ആമിനക്കുട്ടി ,സരോജിനി ,നെബീസ എന്നിവരെയും തെരഞ്ഞെടുത്തു സെലീന C സ്വാഗതവും, നൂർജഹാൻ നന്ദിയും പറഞ്ഞു #pcwf #ponnani #ponnanimuncipality #WardCommittee #WomensWing https://m.facebook.com/story.php?story_fbid=3783262531767174&id=3

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ്  34-ൽ പുന:സംഘടിപ്പിച്ചു. വാർഡ് പ്രസിഡണ്ട് സബിതയുടെ  അദ്ധ്യക്ഷത യിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ്‌ കൗൺസിലർ ബീവി പുതുവീട്ടിൽ ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി ഒ.കെ ഉമർ മുഖ്യ പ്രഭാഷണം നടത്തി വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു ഷഹീർ ഈശ്വരമംഗലം ആശംസ പ്രസംഗം നടത്തി കേന്ദ്ര കമ്മിറ്റി പ്രതിനിധി കളായി;റംല ,അസ്മ , സുലൈഖ ,ഫാത്തിമ ടി വി തുടങ്ങിയവർ സംബന്ധിച്ചു പ്രധാന  ഭാരവാഹികളായി; ബീവി P. v(പ്രസിഡൻ്റ്) റൈഹാനത്ത് (ജനറൽ സെക്രട്ടറി) ജുമൈലത്ത് (ട്രഷറർ) സബിത(വൈ: പ്രസിഡൻ്റ്) ഉമ്മുകുൽസു ( വൈ : പ്രസിഡൻ്റ്) ബുഷ്റ (ജോ:സെക്രട്ടറി) വഹീദ (ജോ:സെക്രട്ടറി ) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ; റഹിയാനത്ത് , മാജിത ,ഫാത്തിമ M K ,ഷഹർബാൻ എന്നിവരെയും തെരഞ്ഞെടുത്തു ഒ ,കെ റഹിയാനത്ത് സ്വാഗതവും, സി , വി റൈഹാനത്ത് ന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ്  18-ൽ പുന:സംഘടിപ്പിച്ചു. വാർഡ് പ്രസിഡണ്ട് സൗമ്യയുടെ  അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി ഉദ്ഘാടനം ചെയ്തു യൂത്ത് വിംഗ് ഉപാധ്യക്ഷൻ ഷഹീർ ഈശ്വര മംഗലം മുഖ്യ പ്രഭാഷണം നടത്തി കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി; റംല ,അസ്മ , ഫാത്തിമ എന്നിവർആശംസ പ്രസംഗം നടത്തി പ്രധാന  ഭാരവാഹികളായി; സൗമ്യ(പ്രസിഡൻ്റ്) സുനിത  (ജനറൽ സെക്രട്ടറി) കോമള(ട്രഷറർ) ഷൈമ(വൈ: പ്രസിഡൻ്റ്) ബിനു  ( വൈ : പ്രസിഡൻ്റ്) സരിത (ജോ:സെക്രട്ടറി) സുമതി (ജോ:സെക്രട്ടറി ) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ; ബീന , ലളിത ,ബിന്ദു ,ധനലക്ഷ്മി എന്നിവരെയും തെരഞ്ഞെടുത്തു സുനിതസ്വാഗതവും, സുമതിനന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ്  19-ൽ പുന:സംഘടിപ്പിച്ചു. പ്രസിഡണ്ട് മണിയു ടെ  അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ നസീമ ഉദ്ഘാടനം ചെയ്തു വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി മുഖ്യ പ്രഭാഷണം നടത്തി ഷഹീർ ഈശ്വര മംഗലംആശംസ പ്രസംഗം നടത്തി. റംല കെ പി, സുലൈഖ ഇ വി ,ഫാത്തിമ ടി വി തുടങ്ങി യവർ കേന്ദ്ര പ്രതിനിധി കളായി സംബന്ധിച്ചു പ്രധാന  ഭാരവാഹികളായി; മണി (പ്രസിഡൻ്റ്) വത്സല  (ജനറൽ സെക്രട്ടറി) നിഷ(ട്രഷറർ) രമ്യ(വൈ: പ്രസിഡൻ്റ്) ഷീന  ( വൈ : പ്രസിഡൻ്റ്) ശകുന്തള (ജോ:സെക്രട്ടറി) കനകലത (ജോ:സെക്രട്ടറി ) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ; രാധ , സരള ,ഭാനുമതി ,രജനി എന്നിവരെയും തെരഞ്ഞെടുത്തു മണിസ്വാഗതവും, ശകുന്തളനന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ്  3-ൽ പുന:സംഘടിപ്പിച്ചു. വാർഡ്കമ്മിറ്റി പ്രസിഡൻറ് മൈമൂനയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട്  മുഖ്യ പ്രഭാഷണം നടത്തി . വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ച് സംസാരിച്ചു ഷഹീർ ഈശ്വരമംഗലം ആശംസ പ്രസംഗം നടത്തി ഗ്ലോബൽ സെക്രട്ടറി ഫൈസൽ ബാജി, എക്സിക്യൂട്ടീവ് അംഗം റഫീഖ്, വനിതാ കേന്ദ്ര കമ്മിറ്റി പ്രതിനിധികളായ, റംല കെ.പി , അസ്മ സുലൈഖ, ഫാത്തിമ ടി വി തുടങ്ങിയവർ സംബന്ധിച്ചു പ്രധാന  ഭാരവാഹികളായി; മൈമൂന(പ്രസിഡൻ്റ്) ഷക്കീല (ജനറൽ സെക്രട്ടറി) ജുബൈരിയ (ട്രഷറർ) സഫിയ P V ( വൈ : പ്രസിഡൻ്റ് അൽ ഷിഫ ( വൈ : പ്രസിഡൻ്റ് ) ബീവി ( വൈ: പ്രസിഡൻറ്) റംല. A ( ജോ: സെക്രട്ടറി ബുഷറ K(ജോ: സെക്രട്ടറി) റംല N V ( ജോ: സെക്രട്ടറി) തുടങ്ങിയവരെയും, എക്സിക്യൂട്ടീവ് മെമ്പര്‍മാരായി സുലൈഖ E V , ഫാത്തിമ K V, സഫൂറ c V , ദേവകി , ഷാഹിദ , സിന്ധു .മുംതാസ് ,തൻസീറ, സുനീറ ,അസ്മാബി P , അസ്മാബി E V , അസ്മാബി എന്നിവരെയും തെരഞ്ഞെടുത്തു ഷക്കീലV സ്വാഗതവും, ബുഷറ K നന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ്  4-ൽ പുന:സംഘടിപ്പിച്ചു. വാർഡ് കമ്മിറ്റി പ്രസിഡൻറ് റജുലയുടെ അദ്ധ്യക്ഷത യിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ മിനി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട്  മുഖ്യ പ്രഭാഷണം നടത്തി . വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ച് സംസാരിച്ചു റംല കെ.പി ,അസ്മ സുലൈഖ, ഫാത്തിമ ടി വി തുടങ്ങി യവർ കേന്ദ്ര പ്രതിനിധി കളായി സംബന്ധിച്ചു പ്രധാന  ഭാരവാഹികളായി; ബുഷറ(പ്രസിഡൻ്റ്) ഷറീന (ജനറൽ സെക്രട്ടറി) ഭാർഗ്ഗവി(ട്രഷറർ) ബുഷറ T P ( വൈ : പ്രസിഡൻ്റ്) ജിജി( വൈ : പ്രസിഡൻ്റ് ) ജലജ കുമാരി ( ജോ: സെക്രട്ടറി) ബുഷറ P V (ജോ: സെക്രട്ടറി) തുടങ്ങിയവരെയും, എക്സിക്യൂട്ടീവ് മെമ്പര്‍മാരായി നജ്മ T P , ലീല C P, മിനി P , രജനി , എന്നിവരെയും തെരഞ്ഞെടുത്തു ബുഷറ V സ്വാഗതവും, രജനി നന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ്  17-ൽ പുന:സംഘടിപ്പിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് മുനീറ ടി യുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ രഞ്ജിനി ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട്  മുഖ്യ പ്രഭാഷണം നടത്തി . റംല കെ.പി , അസ്മ സുലൈഖ, ഫാത്തിമ ടി വി തുടങ്ങി യവർ കേന്ദ്ര പ്രതിനിധി കളായി സംബന്ധിച്ചു പ്രധാന  ഭാരവാഹികളായി; ജ്യോതി(പ്രസിഡൻ്റ്) റഹ്മത്ത് (ജനറൽ സെക്രട്ടറി) ഷീബ(ട്രഷറർ) സജ്ന( വൈ : പ്രസിഡൻ്റ് ഉമൈബ( ജോ: സെക്രട്ടറി ) തുടങ്ങിയവരെയും, എക്സിക്യൂട്ടീവ് മെമ്പര്‍മാരായി .രഞ്ജിനി , ദേവകി എന്നിവരെയും തെരഞ്ഞെടുത്തു റഹ്മത്തുസ്വാഗതവും, ഷീബനന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ്  13-ൽ പുന:സംഘടിപ്പിച്ചു. പ്രസിഡൻ്റ് തനൂജ യുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട്  മുഖ്യ പ്രഭാഷണം നടത്തി . വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ച് സംസാരിച്ചു സുലൈഖ, ഫാത്തിമ ടി വി തുടങ്ങി യവർ കേന്ദ്ര പ്രതിനിധി കളായി സംബന്ധിച്ചു പ്രധാന  ഭാരവാഹികളായി; തനൂജ(പ്രസിഡൻ്റ്) ഉമൈബ (ജനറൽ സെക്രട്ടറി) ഗിരിജ(ട്രഷറർ) ധന്യ( വൈ : പ്രസിഡൻ്റ് സെമീറ (വൈ: പ്രസിഡൻ്റ്) സുധ( ജോ: സെക്രട്ടറി ) ഷൈമ ( ജോ: സെക്രട്ടറി) തുടങ്ങിയവരെയും, എക്സിക്യൂട്ടീവ് മെമ്പര്‍മാരായി .പ്രേമലത ,ലക്ഷ്മിദേവി ,ഹേമലത ,ജമീല ,ദീപ, ജയലക്ഷ്മി ,പ്രബിത, പാർവതി. എന്നിവരെയും തെരഞ്ഞെടുത്തു ഉമൈബസ്വാഗതവും, സുധ നന്ദിയും പറഞ്ഞു

തുടരുക...

വാർഡ് 26 പുന:സംഘടിപ്പിച്ചു ➖➖➖➖ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ്  26-ൽ പുന:സംഘടിപ്പിച്ചു. പ്രസിഡൻ്റ് ഉമൈബയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട്  മുഖ്യ പ്രഭാഷണം നടത്തി . ഹൈപ്പർ മാർക്കറ്റ് ഷയർ സംബന്ധമായ കാര്യങ്ങൾ ഗഫൂർ ( അൽ ഷാമ), ഷഹീർ ഈശ്വരമംഗലം എന്നിവർ വിശദീകരിച്ചു സംസാരിച്ചു. സുലൈഖ, ഫാത്തിമ ടി വി തുടങ്ങി യവർ കേന്ദ്ര പ്രതിനിധി കളായി സംബന്ധിച്ചു പ്രധാന  ഭാരവാഹികളായി; ആതിര (പ്രസിഡൻ്റ്) നസീമ   (ജനറൽ സെക്രട്ടറി) ഉമൈബ (ട്രഷറർ) താര ( വൈ : പ്രസിഡൻ്റ് ബിന്ദു (വൈ: പ്രസിഡൻ്റ്) സൽമ ( ജോ: സെക്രട്ടറി ) താഹിറ ( ജോ: സെക്രട്ടറി) തുടങ്ങിയവരെയും, എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ഫൗസിയ, റഷീദ, സരിത. ബിൻഷ എന്നിവരെയും തെരഞ്ഞെടുത്തു ആതിരസ്വാഗതവും, നസീമനന്ദിയും പറഞ്ഞു

തുടരുക...

വാർഡ് 23 പുന:സംഘടിപ്പിച്ചു ➖➖➖➖ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ്  23-ൽ പുന:സംഘടിപ്പിച്ചു. പ്രസിഡൻ്റ് ഗീത യുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ ബിൻസി ഭാസ്കർ ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട്  മുഖ്യ പ്രഭാഷണം നടത്തി . ഹൈപ്പർ മാർക്കറ്റ് ഷയർ സംബന്ധമായ കാര്യങ്ങൾ ഗഫൂർ ( അൽ ഷാമ), ഷഹീർ ഈശ്വരമംഗലം എന്നിവർ വിശദീകരിച്ചു സംസാരിച്ചു. റംല കെ ,പി സുലൈഖ, ഫാത്തിമ ടി വി തുടങ്ങി യവർ കേന്ദ്ര പ്രതിനിധി കളായി സംബന്ധിച്ചു പ്രധാന  ഭാരവാഹികളായി; ലസീന(പ്രസിഡൻ്റ്) കദീജ (ജനറൽ സെക്രട്ടറി) രമ്യ (ട്രഷറർ) സബൂറ( വൈ : പ്രസിഡൻ്റ് സീമ (വൈ: പ്രസിഡൻ്റ്) ബുഷറ (വൈ : പ്രസിഡൻറ്) ശ്രീദേവി ( ജോ: സെക്രട്ടറി ) റജീന ( ജോ: സെക്രട്ടറി) ദീപ (ജോ: സെക്രട്ടറി) തുടങ്ങിയവരെയും, എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ഷീജ. ഗീത. ഷമീമ , ശബ്ന, സുഹറ, ബീവി.ലളിത , രതി , അംബിക, കോമള , ബീന എന്നിവരെയും തെരഞ്ഞെടുത്തു ഖദീജസ്വാഗതവും, ശ്രീദേവിനന്ദിയും പറഞ്ഞു PCWF വാർത്തകൾക്ക് പേജ് ലൈക്‌ ചെയ്യുക https://www.facebook.com/357119801048148/posts/3772446649515429/

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ്  15-ൽ പുന:സംഘടിപ്പിച്ചു. പ്രസിഡണ്ട് ഫാത്തിമയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ രജീഷ് ഊപ്പാല ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട്  മുഖ്യ പ്രഭാഷണം നടത്തി . വനിതാ ഘടകം കേന്ദ്ര പ്രസിഡൻ്റ് മുനീറ ടി സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു. റംല കെ പി, ഫാത്തിമ ടി വി തുടങ്ങിയവർ കേന്ദ്ര പ്രതിനിധികളായി സംബന്ധിച്ചു പ്രധാന  ഭാരവാഹികളായി; ഫാത്തിമ സി (പ്രസിഡൻ്റ്) ശകുന്തള   (ജനറൽ സെക്രട്ടറി) സെമീറ  (ട്രഷറർ) ശാരദ ടീച്ചർ (വൈ: പ്രസിഡൻ്റ്) രോഷ്നി  ( ജോ: സെക്രട്ടറി ) തുടങ്ങിയവരെയും, എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ഗീത വി ദിവ്യ, സഹീറ ,ഷഹർബാൻ എന്നിവരെയും തെരഞ്ഞെടുത്തു ശകുന്തള സ്വാഗതവും, ശാരദ ടീച്ചർ നന്ദിയും പറഞ്ഞു. https://m.facebook.com/story.php?story_fbid=3770720779688016&id=357119801048148

തുടരുക...

പൊന്നാനി : എ.കെ. മുസ്തഫ, സാമൂഹ്യ സേവന രംഗത്തെ വേറിട്ട വ്യക്തിത്വമാണെന്നും അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടം തന്നെയാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ചമ്രവട്ടം ജംഗ്ഷൻ പാലക്കൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എ.കെ. മുസ്തഫ സാമൂഹ്യ സേവന പ്രതിഭ പുരസ്‌കാരം സമർപ്പണവും അനുസ്മരണ സംഗമവും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഥമ പുരസ്‌കാരത്തിന് അർഹനായ നജീബ് കുറ്റിപ്പുറത്തെ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം പൊന്നാട അണിയിച്ചു. മുസ്തഫയുടെ മാതാവ് മറിയുമ്മ ഉപഹാരം നൽകി. നഗരസഭ ഉപാധ്യക്ഷ ബിന്ദു സിദ്ധാർതൻ പ്രശസ്തിപത്രവും, യു.എ.ഇ. കമ്മിറ്റി വക കാശ് അവാർഡ് പതിനായിരത്തി ഒന്ന് യു.എ.ഇ സെൻട്രൽ കമ്മിറ്റി ട്രെഷറർ പി.എ. അബ്ദുൽ അസീസും കൈമാറി. ഓർമ്മയിലെ എ.കെ മുസ്തഫ എന്ന പേരിൽ ഖത്തർ കമ്മിറ്റി വക പുറത്തിറക്കിയ സപ്ലിമെന്റ് സി. ഹരിദാസ്, നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യതിനു നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഗ്ലോബൽ കമ്മിറ്റി ഉപാധ്യക്ഷൻ പി. കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. അവാർഡ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാളിയേക്കൽ അനുസ്മരണ പ്രഭാഷണവും, നഗരസഭാ ചെയർമാൻ ആറ്റുപുറം ശിവദാസൻ ഉപഹാര സമർപ്പണ പ്രഭാഷണവും നടത്തി. ജൂറി അംഗം കെ.വി. നദീർ, ബീകുട്ടി ടീച്ചർ, പി.എ. അബ്ദുൽ അസീസ് (യു.എ.ഇ), ഹാഷിം (കുവൈറ്റ്), അനസ്‌കോയ (ഒമാൻ), ആബിദ് തങ്ങൾ (ഖത്തർ), അഷ്റഫ് നെയ്തല്ലൂർ (സൗദി) മുസ്തഫ കൊളക്കാട് (ബഹ്റൈൻ) തുടങ്ങിയവർ ആശംസകൾ നേർന്നു. മനുഷ്യ മനസ്സുകളെ കീഴടക്കിയ അരുതായ്മകളെ ശുദ്ധികലശം നടത്താൻ ചുറ്റുമുള്ളതിലേക്കു കണ്ണോടിക്കണമെന്നും അശരണരെ തലോടുന്നത് തന്നെ ഏറ്റവും നല്ല സാമുഹ്യ പ്രവർത്തനമാണെന്നും അവാർഡ് ജേതാവ് നജീബ് കുറ്റിപ്പുറം മറുപടി പ്രസംഗത്തിൽ പറഞ്ഞു. പി.സി.ഡബ്ല്യൂ. എഫ്‌ ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് സ്വാഗതവും, ഗ്ലോബൽ കമ്മിറ്റി വനിതാ വിങ് പ്രസിഡന്റ് ടി. മുനീറ നന്ദിയും പറഞ്ഞു. https://www.facebook.com/pcwf.ponnani/videos/136713694810132/

തുടരുക...

എ കെ മുസ്തഫ സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരം നജീബ് കുറ്റിപ്പുറത്തിന് പൊന്നാനി: സാമൂഹ്യ പ്രവര്‍ത്തകനും , വ്യവസായിയുമായിരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മുൻ ട്രഷറർ എ കെ മുസ്തഫ യുടെ നാമധേയത്തിൽ പൊന്നാനി താലൂക്ക് പരിധിയിൽ ജന്മം കൊണ്ടും, കർമ്മം കൊണ്ടും സാമൂഹ്യ സേവന രംഗത്തെ നിസ്വാര്‍ത്ഥ സേവകരെ കണ്ടെത്തി നൽകുന്ന പ്രഥമ "എ കെ മുസ്തഫ സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരത്തിന് നജീബ് കുറ്റിപ്പുറം അർഹനായി. ഒത്തിരിപേരുടെ കണ്ണീരൊപ്പുകയും ഒട്ടേറെപ്പേർക്ക് തലചായ്ക്കാനൊരിടമുണ്ടാക്കുകയും ചെയ്ത ആക്ടോണിൻ്റെ (Acton) സാരഥി, ഇന്ന് ഇന്ത്യക്കപ്പുറം പോലും ചർച്ചയായ ' ഇല യെന്ന (Initiative for love and action) പ്രസ്ഥാനത്തിൻ്റെ തലവൻ, നേപ്പാളിൽ ഭൂകമ്പമുണ്ടായപ്പോൾ അവിടെ തനിച്ച്പോയി ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ, പ്രളയകാലത്തും ദുരന്തങ്ങളിലും ജാതിമതഭേധമോ ദേശഭാഷാ വ്യത്യാസമോ ഇല്ലാതെ ചെയ്തുകൊണ്ടിരിക്കുന്ന നന്മകൾ വിലയിരുത്തിയാണ് അവാർഡിന് തെരഞ്ഞെടുത്തത്. പ്രൊഫ: ബേബി, പ്രൊഫ: ഇമ്പിച്ചിക്കോയ, കെ വി നദീർ എന്നീ മൂന്നംഗ ജൂറിയാണ് കിട്ടിയ നാമനിർദ്ദേശങ്ങളിൽ നിന്നും അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. എ കെ മുസ്തഫയുടെ വിയോഗ ദിനമായ ഡിസംബര്‍ 31 ന് വൈകീട്ട് 3 മണിക്ക് ചമ്രവട്ടം ജംഗ്ഷനിലെ പാലക്കൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അനുസ്മരണ സംഗമത്തിൽ വെച്ച് അവാർഡ് വിതരണം ചെയ്യും. പി സി ഡബ്ലിയു എഫ് യു എ ഇ കമ്മിറ്റിവക 10001 രൂപ ക്യാഷ് അവാർഡും, ഖത്തർ കമ്മിറ്റിവക "ഓർമയിലെ എ കെ മുസ്തഫ" എന്ന പേരിൽ സപ്ലിമെൻറും പുറത്തിറക്കുന്നുണ്ട്. അവാര്‍ഡ്ദാന ചടങ്ങ് ഓൺലൈൻ വഴിയും പങ്കെടുക്കാൻ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, ഇ ടി മുഹമ്മദ് ബഷീർ (എം പി ) , നഗരസഭ ചെയർമാൻ തുടങ്ങിയ പ്രമുഖ വ്യക്തികൾ സംബന്ധിക്കുന്നു. ഇത് സംബന്ധമായി വിളിച്ച് ചേര്‍ത്ത പത്ര സമ്മേളനത്തിൽ, കെ വി നദീർ (ജൂറി അംഗം) ഇബ്രാഹിം മാളിയേക്കൽ (ചെയർമാർ, അവാര്‍ഡ് സമിതി) പി എ അബ്ദുൽ അസീസ് (ട്രഷറർ,പി സി ഡബ്ലിയു എഫ് യു എ ഇ കമ്മിറ്റി) ശഹീർ പി ടി (പ്രസിഡണ്ട്, പി സി ഡബ്ലിയു എഫ്, യൂത്ത് വിംഗ്) തുടങ്ങിയവർ സംബന്ധിച്ചു.

തുടരുക...

PCWF കുവൈത്ത് കമ്മിറ്റി ആറാം വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) കുവൈറ്റ്‌ ഘടകം ആറാം വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന ചടങ്ങ് പ്രസിഡന്റ്‌  പ്രശാന്ത് കവളങ്ങാടിൻറ അധ്യക്ഷതയിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ പി, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഹനീഫ മാളിയക്കൽ  അവതരിപ്പിച്ചു. സകരിയ  (ഗ്ലോബൽ കോർഡിനേറ്റർ) മുഹമ്മദ് ഷാജി (ജലീബ്) ജറീഷ് പി പി (ഹവല്ലി) അഷ്‌റഫ്‌ കെ (സിറ്റി) ഇർഷാദ് ഉമർ  (ഫഹാഹീൽ) ഷഹീർ മുത്തു (ഫർവാനിയ) തുടങ്ങിയവർ  ആശംസകൾ നേർന്നു. ആസ്ഥാന മന്ദിരം & ഹൈപ്പർ മാർക്കറ്റ്  സംരംഭം സംബന്ധിച്ച് സ്വാശ്രയ  പൊന്നാനി ലിമിറ്റഡ് കമ്പനി  ചെയർമാൻ ഡോക്ടർ അബ്ദുറഹ്മാൻ കുട്ടി അവതരിപ്പിച്ചു. അടുത്ത രണ്ട് വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹംസ കെ കെ (പ്രത്യേക ക്ഷണിതാവ്) ഹനീഫ മാളിയേക്കൽ (ചെയർമാൻ, ഉപദേശക സമിതി) ടി ടി നാസർ, പ്രശാന്ത് കവളങ്ങാട് (വൈ:ചെയർമാൻ) സുമേഷ് എം വി (പ്രസിഡന്റ് ) അഷ്റഫ് പി (ജനറൽസെക്രട്ടറി) ആർ വി സിദ്ധീഖ് (ട്രഷറർ) മുഹമ്മദ് ബാബു,മുഹമ്മദ് ഷാജി (വൈ: പ്രസിഡന്റ്) മുജീബ് എം വി , നാസർ കെ (ജോ:സെക്രട്ടറി) അഷ്റഫ് യു  (സബ് കമ്മിറ്റി കോർഡിനേറ്റർ) ആ ർ വി  സിദ്ധീഖ് സ്വാഗതവും, നാസർ കെ നന്ദിയുംപറഞ്ഞു.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350