സ്വാതന്ത്ര്യ ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി പി സി ഡബ്ല്യു എഫ് ആഘോഷിച്ചു. പൊന്നാനി: സ്വതന്ത്ര ഇന്ത്യയുടെ എഴുപത്തി അഞ്ചാം വാര്‍ഷികം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആസ്ഥാനത്ത് സമുചിതമായി ആഘോഷിച്ചു. ചന്തപ്പടി, എം എൽ ഓഫീസിന് എതിർ വശത്ത് പുതുതായി ആരംഭിച്ച പി സി ഡബ്ല്യു എഫ് ഓഫീസിൽ നടന്ന ചടങ്ങിൽ വർക്കിംഗ് പ്രസിഡണ്ട് പി കോയക്കുട്ടി മാസ്റ്റർ പതാക ഉയര്‍ത്തി . റിയാസ് പഴഞ്ഞി (അസി. പ്രൊഫ: പൊന്നാനി എം ഇ എസ് കോളേജ് ) സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വിജയ തീരം അനുമോദന ചടങ്ങിൽ ഉപഹാരം കൈപ്പറ്റാത്ത 10,12 ക്ലാസുകളിൽ വിജയം നേടിയ പൊന്നാനി മുൻസിപ്പൽ പരിധിയിലെ പഠിതാക്കൾക്ക് ഉപഹാര സമർപ്പണവും ചടങ്ങിൽ വെച്ച് നടന്നു. അബ്ദുല്ലതീഫ് കളക്കര സ്വാഗതവും, ടി മുനീറ നന്ദിയും പറഞ്ഞു.
തുടരുക...സ്വാതന്ത്ര്യ ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി പി സി ഡബ്ല്യു എഫ് ആഘോഷിച്ചു. പൊന്നാനി: സ്വതന്ത്ര ഇന്ത്യയുടെ എഴുപത്തി അഞ്ചാം വാര്‍ഷികം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആസ്ഥാനത്ത് സമുചിതമായി ആഘോഷിച്ചു. ചന്തപ്പടി, എം എൽ ഓഫീസിന് എതിർ വശത്ത് പുതുതായി ആരംഭിച്ച പി സി ഡബ്ല്യു എഫ് ഓഫീസിൽ നടന്ന ചടങ്ങിൽ വർക്കിംഗ് പ്രസിഡണ്ട് പി കോയക്കുട്ടി മാസ്റ്റർ പതാക ഉയര്‍ത്തി . റിയാസ് പഴഞ്ഞി (അസി. പ്രൊഫ: പൊന്നാനി എം ഇ എസ് കോളേജ് ) സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വിജയ തീരം അനുമോദന ചടങ്ങിൽ ഉപഹാരം കൈപ്പറ്റാത്ത 10,12 ക്ലാസുകളിൽ വിജയം നേടിയ പൊന്നാനി മുൻസിപ്പൽ പരിധിയിലെ പഠിതാക്കൾക്ക് ഉപഹാര സമർപ്പണവും ചടങ്ങിൽ വെച്ച് നടന്നു. അബ്ദുല്ലതീഫ് കളക്കര സ്വാഗതവും, ടി മുനീറ നന്ദിയും പറഞ്ഞു.
