പൊന്നാനി : സമഗ്ര മാറ്റത്തിന്ന് ജനകീയ മുന്നേറ്റം"എന്ന ശീർഷകത്തിൽ പി വി എ ഖാദർ ഹാജി നഗറിൽ (ആർ വി പാലസ്) സംഘടിപ്പിച്ച പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനാലാം വാർഷിക ചടങ്ങിൽ വെച്ച് പതിനാല് യുവതീ യുവാക്കൾ വിവാഹിതരായി. സ്ത്രീധന വിമുക്ത പൊന്നാനി എന്ന ലക്ഷ്യത്തിൽ സംഘടിപ്പിച്ച ഒമ്പതാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമത്തിൽ; പൊന്നാനി കുറ്റിക്കാട് സ്വദേശിനി സുബിത വരൻ ലിജേഷ് വെളിയംങ്കോട്, നഗരസഭ പരിധിയിലെ തന്നെ മുബഷിറ മുബീൻ വരൻ പുതുപൊന്നാനി സ്വദേശി ജാഫർ ഹുസൈൻ, തവനൂർ പഞ്ചായത്തിലെ വൈഷ്മ വരൻ പൊന്നാനി ഈശ്വര മംഗലം അജിത്, നന്നമുക്ക് പഞ്ചായത്തിലെ വിസ്മയ വരൻ മുളളൂർക്കര സ്വദേശി ശ്രീജിത്, ആലംങ്കോട് പഞ്ചായത്തിലെ കെ പി ഗ്രീഷ്മ വരൻ എടപ്പാൾ തട്ടാൻ പടി ശ്രീനാഥ്, പെരുമ്പടപ്പ് പഞ്ചായത്തിലെ അൽഫിയ വരൻ അണ്ടത്തോട് ശെഹീർ, തവനൂർ പഞ്ചായത്തിലെ ജാസ്മിന വരൻ പൊന്നാനി നൈതല്ലൂരിലെ അഷ്റഫ് തുടങ്ങിയവർക്കാണ് മംഗല്യ സൗഭാഗ്യം ലഭിച്ചത്. യാതൊരു ഉപാധികളുമില്ലാതെ തികച്ചും സ്ത്രീധന രഹിത വിവാഹത്തിന് തയ്യാറായി മുന്നോട്ട് വന്ന യുവാക്കൾ നാടിനും, സമൂഹത്തിനും നന്മയാർന്ന മാതൃകയാണ് കാണിച്ചത്. വിവാഹിതരായ യുവതികൾക്ക് പി സി ഡബ്ല്യു എഫ് വക അഞ്ചു പവൻ സ്വർണ്ണാഭരണം, വസ്ത്രം ഉൾപ്പെടെ ഗിഫ്റ്റായി നൽകി. എട്ട് ഘട്ടങ്ങളിലായി നേരെത്തെ നടത്തിയ വിവാഹത്തിൽ 160 യുവതീ യുവാക്കൾ വിവാഹിതരായിട്ടുണ്ട്. കുറുക്കോളി മൊയ്തീൻ എം എല്‍ എ വിവാഹ സംഗമ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. സി വി മുഹമ്മദ് നവാസ് സ്വാഗതം പറഞ്ഞു. കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസ് ലം തിരുത്തി, വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്ങിൽ സംസാരിച്ചു. വി പി ഹുസൈൻ കോയ തങ്ങൾ, ഡോ: ഇബ്രാഹിം കുട്ടി പത്തോടി, രാജൻ തലക്കാട്ട്, ടി കെ അഷ്റഫ്, ടി മുനീറ, ഫർഹാൻ ബിയ്യം , ശിഹാബുദ്ധീൻ കെ കെ , (യു.എ.ഇ) ഹനീഫ മാളിയേക്കൽ (കുവൈറ്റ്) നൗഫൽ (ഖത്തർ) ബിജു ദേവസ്സി (സഊദി) തുടങ്ങിയവർ ആശംസകൾ നേർന്നു. അമ്പലത്തിൽ വെച്ച് താലികെട്ട് നടത്തിയ നാല് യുവതികളുടെ മാല ചാർത്തൽ വേദിയിൽ നടന്നു. മൂന്നു പേരുടെ നിക്കാഹിന് മഖ്ദൂം എം പി മുത്തുകോയ തങ്ങൾ കാർമികത്വം വഹിച്ചു. വിവാഹ ഖുതുബ ഒ ഒ കുഞ്ഞി മുഹമ്മദ് മുസ്ലിയാർ നിർവ്വഹിച്ചു. നവ ദമ്പതികൾക്കുളള പി സി ഡബ്ല്യു എഫ് വകയായുളള മംഗളോപഹാരം വിതരണം ചെയ്തു. ഖത്തർ കമ്മിറ്റി വകയായുളള ഫണ്ട്, ഫൈസൽ (ഖത്തർ, സഫാരി ഗ്രൂപ്പ് ) കേന്ദ്ര കമ്മിറ്റിക്ക് കൈമാറി. രണ്ടായിരത്തി അഞ്ഞൂറിലധികം ആളുകൾ പങ്കെടുത്ത വിവാഹ സംഗമ ചടങ്ങിന് പി സി ഡബ്ല്യു എഫ് കേന്ദ്ര കമ്മിറ്റി സാരഥികൾ, പഞ്ചായത്ത് തല ഭാരവാഹികൾ, സ്വാഗത സംഘം അംഗങ്ങൾ, വനിതാ യൂത്ത് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. വിവാഹ സമിതി കൺവീനർ മുജീബ് കിസ്മത്ത് നന്ദി പറഞ്ഞു. തുടർന്ന് പി സി ഡബ്ല്യു എഫ് ഗായക സംഘത്തിൻറ ഗാനാലാപനവും അരങ്ങേറി.
തുടരുക...പൊന്നാനി : സമഗ്ര മാറ്റത്തിന്ന് ജനകീയ മുന്നേറ്റം"എന്ന ശീർഷകത്തിൽ പി വി എ ഖാദർ ഹാജി നഗറിൽ (ആർ വി പാലസ്) സംഘടിപ്പിച്ച പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനാലാം വാർഷിക ചടങ്ങിൽ വെച്ച് പതിനാല് യുവതീ യുവാക്കൾ വിവാഹിതരായി. സ്ത്രീധന വിമുക്ത പൊന്നാനി എന്ന ലക്ഷ്യത്തിൽ സംഘടിപ്പിച്ച ഒമ്പതാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമത്തിൽ; പൊന്നാനി കുറ്റിക്കാട് സ്വദേശിനി സുബിത വരൻ ലിജേഷ് വെളിയംങ്കോട്, നഗരസഭ പരിധിയിലെ തന്നെ മുബഷിറ മുബീൻ വരൻ പുതുപൊന്നാനി സ്വദേശി ജാഫർ ഹുസൈൻ, തവനൂർ പഞ്ചായത്തിലെ വൈഷ്മ വരൻ പൊന്നാനി ഈശ്വര മംഗലം അജിത്, നന്നമുക്ക് പഞ്ചായത്തിലെ വിസ്മയ വരൻ മുളളൂർക്കര സ്വദേശി ശ്രീജിത്, ആലംങ്കോട് പഞ്ചായത്തിലെ കെ പി ഗ്രീഷ്മ വരൻ എടപ്പാൾ തട്ടാൻ പടി ശ്രീനാഥ്, പെരുമ്പടപ്പ് പഞ്ചായത്തിലെ അൽഫിയ വരൻ അണ്ടത്തോട് ശെഹീർ, തവനൂർ പഞ്ചായത്തിലെ ജാസ്മിന വരൻ പൊന്നാനി നൈതല്ലൂരിലെ അഷ്റഫ് തുടങ്ങിയവർക്കാണ് മംഗല്യ സൗഭാഗ്യം ലഭിച്ചത്. യാതൊരു ഉപാധികളുമില്ലാതെ തികച്ചും സ്ത്രീധന രഹിത വിവാഹത്തിന് തയ്യാറായി മുന്നോട്ട് വന്ന യുവാക്കൾ നാടിനും, സമൂഹത്തിനും നന്മയാർന്ന മാതൃകയാണ് കാണിച്ചത്. വിവാഹിതരായ യുവതികൾക്ക് പി സി ഡബ്ല്യു എഫ് വക അഞ്ചു പവൻ സ്വർണ്ണാഭരണം, വസ്ത്രം ഉൾപ്പെടെ ഗിഫ്റ്റായി നൽകി. എട്ട് ഘട്ടങ്ങളിലായി നേരെത്തെ നടത്തിയ വിവാഹത്തിൽ 160 യുവതീ യുവാക്കൾ വിവാഹിതരായിട്ടുണ്ട്. കുറുക്കോളി മൊയ്തീൻ എം എല്‍ എ വിവാഹ സംഗമ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. സി വി മുഹമ്മദ് നവാസ് സ്വാഗതം പറഞ്ഞു. കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസ് ലം തിരുത്തി, വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്ങിൽ സംസാരിച്ചു. വി പി ഹുസൈൻ കോയ തങ്ങൾ, ഡോ: ഇബ്രാഹിം കുട്ടി പത്തോടി, രാജൻ തലക്കാട്ട്, ടി കെ അഷ്റഫ്, ടി മുനീറ, ഫർഹാൻ ബിയ്യം , ശിഹാബുദ്ധീൻ കെ കെ , (യു.എ.ഇ) ഹനീഫ മാളിയേക്കൽ (കുവൈറ്റ്) നൗഫൽ (ഖത്തർ) ബിജു ദേവസ്സി (സഊദി) തുടങ്ങിയവർ ആശംസകൾ നേർന്നു. അമ്പലത്തിൽ വെച്ച് താലികെട്ട് നടത്തിയ നാല് യുവതികളുടെ മാല ചാർത്തൽ വേദിയിൽ നടന്നു. മൂന്നു പേരുടെ നിക്കാഹിന് മഖ്ദൂം എം പി മുത്തുകോയ തങ്ങൾ കാർമികത്വം വഹിച്ചു. വിവാഹ ഖുതുബ ഒ ഒ കുഞ്ഞി മുഹമ്മദ് മുസ്ലിയാർ നിർവ്വഹിച്ചു. നവ ദമ്പതികൾക്കുളള പി സി ഡബ്ല്യു എഫ് വകയായുളള മംഗളോപഹാരം വിതരണം ചെയ്തു. ഖത്തർ കമ്മിറ്റി വകയായുളള ഫണ്ട്, ഫൈസൽ (ഖത്തർ, സഫാരി ഗ്രൂപ്പ് ) കേന്ദ്ര കമ്മിറ്റിക്ക് കൈമാറി. രണ്ടായിരത്തി അഞ്ഞൂറിലധികം ആളുകൾ പങ്കെടുത്ത വിവാഹ സംഗമ ചടങ്ങിന് പി സി ഡബ്ല്യു എഫ് കേന്ദ്ര കമ്മിറ്റി സാരഥികൾ, പഞ്ചായത്ത് തല ഭാരവാഹികൾ, സ്വാഗത സംഘം അംഗങ്ങൾ, വനിതാ യൂത്ത് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. വിവാഹ സമിതി കൺവീനർ മുജീബ് കിസ്മത്ത് നന്ദി പറഞ്ഞു. തുടർന്ന് പി സി ഡബ്ല്യു എഫ് ഗായക സംഘത്തിൻറ ഗാനാലാപനവും അരങ്ങേറി.

 
                                     
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                             
                                                            