ദോഹ: നിസ്വാർത്ഥ സേവനത്തിന്റെയും ആഗോളമാനവികതയുടെയും ഉദാത്ത മാതൃകയായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ ചാപ്റ്റർ ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഏഷ്യൻ ടൗണിൽ വെച്ച് നടന്ന ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു. ഉച്ച കഴിഞ്ഞു 3.30 ന് തുടങ്ങിയ ക്യാമ്പിൽ തുടക്കം മുതൽ ഒടുക്കം വരെ നീണ്ട ക്യൂ അനുഭവപ്പെട്ടു. തന്റെ ജീവരക്തം കൊണ്ട് മറ്റൊരാളുടെ ജീവൻ നിലനിർത്താൻ മുന്നോട്ട് വരുന്ന ഒരുപാട് നല്ല മനുഷ്യരുടെ സന്നദ്ധതയുടെ നേർചിത്രത്തിനാണ് ഏഷ്യൻ ടൌൺ സാക്ഷിയായത്. പരിപാടിയുടെ സംഘാടന മികവിനെ ഹമദ് ടീം പ്രശംസിച്ചു. ഖത്തർ കമ്മിറ്റി ഭാരവാഹികളായ; ബിജേഷ് കൈപ്പട , ഖലീൽ റഹ്മാൻ , ബാദുഷ കെ പി , നൗഫൽ എ വി , മുഹമ്മദ് ശരീഫ് , ഇഫ്തിക്കർ സി വി , ബഷീർ ടി വി , മുജീബ് വി പി , അസ്ഫർ സി വി , ഖലീൽ അസ്സൻ , അബ്ദുൽ ലത്തീഫ് വി വി, ഷംസുദ്ദീൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
തുടരുക...ദോഹ: നിസ്വാർത്ഥ സേവനത്തിന്റെയും ആഗോളമാനവികതയുടെയും ഉദാത്ത മാതൃകയായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ ചാപ്റ്റർ ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഏഷ്യൻ ടൗണിൽ വെച്ച് നടന്ന ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു. ഉച്ച കഴിഞ്ഞു 3.30 ന് തുടങ്ങിയ ക്യാമ്പിൽ തുടക്കം മുതൽ ഒടുക്കം വരെ നീണ്ട ക്യൂ അനുഭവപ്പെട്ടു. തന്റെ ജീവരക്തം കൊണ്ട് മറ്റൊരാളുടെ ജീവൻ നിലനിർത്താൻ മുന്നോട്ട് വരുന്ന ഒരുപാട് നല്ല മനുഷ്യരുടെ സന്നദ്ധതയുടെ നേർചിത്രത്തിനാണ് ഏഷ്യൻ ടൌൺ സാക്ഷിയായത്. പരിപാടിയുടെ സംഘാടന മികവിനെ ഹമദ് ടീം പ്രശംസിച്ചു. ഖത്തർ കമ്മിറ്റി ഭാരവാഹികളായ; ബിജേഷ് കൈപ്പട , ഖലീൽ റഹ്മാൻ , ബാദുഷ കെ പി , നൗഫൽ എ വി , മുഹമ്മദ് ശരീഫ് , ഇഫ്തിക്കർ സി വി , ബഷീർ ടി വി , മുജീബ് വി പി , അസ്ഫർ സി വി , ഖലീൽ അസ്സൻ , അബ്ദുൽ ലത്തീഫ് വി വി, ഷംസുദ്ദീൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
