2023 – 24 അധ്യായന വർഷത്തിൽ എസ് എസ് എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ചവർക്കു PCWF അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

2023 – 24 അധ്യായന വർഷത്തിൽ എസ് എസ് എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ചവർക്കു PCWF അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

പൊന്നാനി : 2023 – 24 അധ്യായന വർഷത്തിൽ എസ് എസ് എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അംഗങ്ങളുടെ മക്കളായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ഉപഹാര സമർപ്പണം നടത്തുന്നതിന്നായി അനുമോദനം –24 ചടങ്ങ് സംഘടിപ്പിച്ചു.
പളളപ്രം ബെസ്റ്റ് മലബാർ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന അനുമോദന ചടങ്ങ് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു.
പി സി ഡബ്ല്യു എഫ് വിദ്യാഭ്യാസ സമിതി ചെയർമാൻ പ്രൊഫ:വി.കെ. ബേബി അധ്യക്ഷത വഹിച്ചു.
സിവിൽ സർവീസ് പരീക്ഷ റാങ്ക് ജേതാവ് കുമാരി ലക്ഷ്മീ മേനോൻ മുഖ്യാതിഥിയായിരുന്നു.
പി.കോയക്കുട്ടി മാസ്റ്റർ, ഡോ. അബ്ദുറഹിമാൻ കുട്ടി, ഏട്ടൻ ശുകപുരം എന്നിവർ പ്രസംഗിച്ചു.
അടാട്ട് വാസുദേവൻ മാസ്റ്റർ സ്വാഗതവും എസ്.ലത ടീച്ചർ നന്ദിയും പറഞ്ഞു.
സി.വി. മുഹമ്മദ് നവാസ്, അഷറഫ് നെയ്തല്ലൂർ, പി.എം. അബ്ദുട്ടി,ശാരദ ടീച്ചർ, മാലതി വട്ടംകുളം, നാരായണൻ മണി,
മാമദ് കെ , അബ്ദുൽ അസീസ് പി എ (യു.എ.ഇ) വിജു ദേവസ്സി ദമാം , മുജീബ് റിയാദ്, ആരിഫ പി മാറഞ്ചേരി, റംല കെ പി, സബീനബാബു തുടങ്ങിയവർ സംബന്ധിച്ചു.