സ്വാശ്രയ ടൈലറിംഗ് & ഫാഷൻ ഡിസൈനിംഗ് പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
പൊന്നാനി : പി സി ഡബ്ല്യു എഫ് ന് കീഴിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിൻറ ഭാഗമായി നടന്നു വരുന്ന സ്വാശ്രയ ടൈലറിംഗ് & ഫാഷൻ ഡിസൈനിംഗ് കോഴ്സ് പൂർത്തിയാക്കിയ രണ്ടാമത് ബാച്ചിലെ പതിനൊന്ന് പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈറ്റ് കമ്മിറ്റിയാണ് പഠിതാക്കൾക്കുളള ഫീസ് സ്പോൺസർ ചെയ്തത്.
ചമ്രവട്ടം ജംഗ്ഷനിൽ പാലക്കൽ ഓഡിറ്റോറിയത്തിൽ നടന്ന വനിതാ പ്രവർത്തക കൺവെൻഷനിൽ വെച്ചാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.
ടി മുനീറ അധ്യക്ഷത വഹിച്ചു.ബീക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു.
സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.
സി വി മുഹമ്മദ് നവാസ്, പി കോയക്കുട്ടി മാസ്റ്റർ, സുബൈദ പോത്തനൂർ, പി എം അബ്ദുട്ടി ,
ലത ടീച്ചർ, അഷ്റഫ് നൈതല്ലൂർ, ശാരദ ടീച്ചർ, മാലതി വട്ടംകുളം, സുഹ്റ ബാബു , റഫീഖത്ത് തുടങ്ങിയവർ പങ്കെടുത്തു.
അസ്മ പി എ പ്രവർത്തന റിപ്പോർട്ടും , റംല കെ പി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ഡിസമ്പർ 31, ജനുവരി 1 തിയ്യതികളിൽ വനിതാ എട്ടാം വാര്‍ഷിക സമ്മേളനം പൊന്നാനിയിൽ പ്രത്യേകം സജ്ജമാക്കുന്ന ഒ കെ ഉമർ നഗറിൽ വെച്ച് നടത്താൻ തീരുമാനിച്ചു.
സബീന ബാബു സ്വാഗതവും, മിനി കടവനാട് നന്ദിയും പറഞ്ഞു.

