സൗഹൃദത്തിന്റെ സന്ദേശം പകർന്ന് PCWF അബുദാബി ഘടകം ഇഫ്‌താർ

സൗഹൃദത്തിന്റെ സന്ദേശം പകർന്ന് PCWF അബുദാബി ഘടകം ഇഫ്‌താർ

അബുദാബി : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ ഇഫ്താർ സംഗമങ്ങളുടെ ഭാഗമായി അബുദാബി കമ്മിറ്റിയുടെ നേതൃത്വത്തിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക സെന്ററിൽ ഇഫ്‌താർ സംഘടിപ്പിച്ചു.
അബുദാബി ഘടകം ഉപാധ്യക്ഷൻ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
PCWF ഗ്ലോബൽ കമ്മിറ്റി പ്രസിഡൻ്റ് സി എസ് പൊന്നാനി ഉദ്ഘാടനം നിർവഹിച്ചു.
PCWF യുഎഇ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് അനീഷ്, ജനറൽ സെക്രട്ടറി ശിഹാബ് കെ കെ, പൊന്നാനി മുനിസിപ്പൽ മുപ്പത്തിയഞ്ചാം വാർഡ് കൗൺസിലർ ഷബീറാബി, സഫറുള്ള പാലപ്പെട്ടി എന്നിവർ ആശംസകൾ നേർന്നു.
ജി പി ഇൻ്റീരിയേർസ് ഉടമ അബ്ദുൽ ജലീൽ അബൂദാബി ഘടകം പ്രസിഡൻ്റ് അഷ്കർ പുതുപൊന്നാനിക്ക് റിലീഫ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു,
കുടുംബങ്ങൾ ഉൾപ്പെടെ എഴുനൂറ്റി അമ്പതോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ പൊന്നാനി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ള ആളുകളും താലൂക്കിലെ വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
വിശുദ്ധ മാസത്തിലെ പവിത്രതയിലൂന്നി ഒരു ഒത്തു ചേരലിൻ്റെ, സൗഹൃദം പുതുക്കുന്നതിൻ്റെ വേദിയായി മാറി PCWF അബൂദാബി ഇഫ്താർ.
ജനറൽ സെക്രട്ടറി ബഷീർ പാലക്കൽ സ്വാഗതവും, സെക്രട്ടറി കുഞ്ഞിമോൻ നന്ദിയും പറഞ്ഞു.